വിഘ്‌നഹര ഗണപതി സ്തോത്രം
സ്ഥിരമായ കാര്യതടസ്സങ്ങളിൽപ്പെട്ടുഴലുന്നവർക്ക് വിഘ്‌ന മോചനത്തിനും വിജയത്തിനുംവേണ്ടി ജപിക്കുവാനും ഭജിക്കുവാനും വിഘ്‌നഹന്താവായ ശ്രീ മഹാഗണപതിയുടെ ഒരു ജപം
സദാ ബ്രഹ്മ ഭൂതം വികാരാദി ഹീനം
വികാരാദി ഭൂതം മഹേശാദിവന്ദ്യം
അപാര സ്വരൂപം സ്വ സംവേദ്യ മേകം
നമാമി സദാ വക്ര തുണ്ഡം ഭജേ ഹം
കാലത്ത് കത്തിച്ച നിലവിളക്കിനു മുൻപിലിരുന്ന് ഈ സ്തോത്രം ഇരുപത്തൊന്നു തവണ ജപിച്ച് ശ്രീ മഹാഗണപതിയെ മഞ്ഞ പുഷ്പങ്ങളാലും
കറുകപ്പുല്ല് കൊണ്ടും അർച്ചന ചെയ്‌താൽ സർവ്വ കാര്യവിജയവും വിഘ്‌ന നിവാരണവും കൈവരും എന്ന് വിശ്വസിക്കപ്പെടുന്നു.