Articles

Home Articles ജീവിത വിജയത്തിന് ഭാഗ്യസൂക്തം

ജീവിത വിജയത്തിന് ഭാഗ്യസൂക്തം

 ജീവിത വിജയത്തിന് നിത്യവും ജപിക്കുവാൻ ഭാഗ്യസൂക്തം 

 
ജീവിത വിജയത്തിന് വേണ്ടി നടത്തവുന്ന  നടത്താവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്  നിത്യവും കാലത്ത്‌ ഭാഗ്യ സൂക്തം ജപിക്കുക എന്നുള്ളത് . മൈത്രാവരുണ വസിഷ്ഠരാണ് ഇതിൻറെ ഋഷി . ജഗദീത്രുഷ്ടുപ്പ് ഛന്ദസ്സും , അഗ്നി തുടങ്ങി ദ്വാദശാദിത്യന്മാർ ദേവതയുമാണ് .   ഭഗന്റെ സൂക്തമാണ് ഭാഗമായ സൂക്തം  ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍.
 
വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു.
 
ജാതകത്തില്‍  ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍  രോഗമുക്തിയും ഫലം.
 
സൂക്തം 
 
ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ
 
പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിന:
 
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
 
പ്രാതസ്സോമമുത രുദ്രം ഹുവേമ
 
(പ്രഭാതത്തില്‍ അഗ്‌നി, ഇന്ദ്രന്‍, മിത്രവരുണന്മാര്‍, അശ്വിനിദേവന്മാര്‍, പൂഷന്‍, ബ്രാഹ്മണസ്പതി, സോമന്‍, രുദ്രന്‍ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).
'
പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ
 
വയം പുത്രമദിതേര്യോ വിധാതാ
 
ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
 
ചിദ്യം ഭഗം ഭക്ഷീത്യാഹ.
 
(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങള്‍ക്ക്  എല്ലാവിധ ഐശ്വര്യങ്ങളും നല്‍കിയാലും)
 
ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ
 
മാന്ധിയ മുദവദദന്ന
 
ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവംത സ്യാമ
 
(എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയായ ദേവാ, ഞങ്ങള്‍ക്കു സത്യധര്‍മത്തിലൂടെ മാത്രം ജീവിക്കാന്‍ തെളിഞ്ഞ ബുദ്ധി നല്‍കി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താല്‍ ഉത്തമ മനുഷ്യനായിത്തീരണമേ)
 
ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ
 
ഉത മധ്യേ അഹ്നാം
 
ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ
 
(ഈശ്വരാനുഗ്രഹത്താല്‍ സകല ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകണമേ. ദിനം മുഴുവന്‍ ഉത്തമ പ്രവൃത്തിയിലേര്‍പ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)
 
ഭഗ ഏവ ഭഗവാഹം അസ്തു ദേവാ
 
സ്‌തേന വയം ഭഗവന്തസ്യാമ ത്വംന്ത്വാ
 
ഭഗ സര്‍വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.
 
(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).
 
സമധ്വരായോഷസോനമന്ത ദധി
 
വേവ ശുചയേ പദായ.
 
അര്‍വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ
 
വാജിന ആവഹന്തു
 
(പവിത്രമായ ദധിക്രാ വനത്തില്‍ കുതിരകള്‍ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )
 
അശ്വാവതീര്‍ഗോമതീര്‍ന്ന ഉഷാസോ
 
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
 
ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം
 
പാത സ്വസ്തിഭിസ്സദാന:
 
(എന്നും പ്രഭാതത്തില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാന്‍ അനുഗ്രഹിച്ചാലും)
 
യേ മാഗ്‌നേ ഭാഗിനം സന്തമഥാഭാഗം ചികീര്‍ഷതി
 
അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു.
 
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Enquire Now