Articles

Home Articles വാര വിശേഷം

വാര വിശേഷം

ജൂൺ 01, ചൊവ്വ

 
മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 
 
മകയിരം , ചിത്തിര, അവിട്ടം, മൂലം ,അനിഴം ,നാളുകാർക്ക് ദിനം പ്രതികൂലമാണ്
 
ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  സുബ്രമണ്യ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു:  
 
നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല 
നമസ്‌തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ !
നമസ്‌തേ പാര്‍വ്വതീപുത്ര നമസ്‌തേ രുദ്രനന്ദന 
നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ!!
 
ലാൽ കിതാബ് നിർദ്ദേശം :  മുളപ്പിച്ച പയർ പറവകൾക്കു നൽകുക.വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക . 
 
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്, നീല 
 
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും 
 
ഭൂമി പുത്രോ മഹാ തേജാ: 
ജഗതാം ഭയകൃത് സദാ 
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 
പീഢാം ഹരതു മേ കുജ:
 
 
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
 
 
 
 
 
 
 
 
 
 
ജൂൺ  02, ബുധൻ 
 
മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 
 
 
അത്തം , തിരുവോണം ,പൂരാടം ,തൃക്കേട്ട   നാളുകാർക്ക് ദിനം പ്രതികൂലമാണ്
 
ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  ശ്രീകൃഷ്ണ പരമാത്മാവിനെ ഗോവിന്ദഭാവത്തിൽ ഭജിക്കുക.  ഒരു സ്തുതി  ചേർക്കുന്നു: 
 
കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം
 
കാളിന്ദീഗതകാളിയശിരസി മുഹുർനൃത്യന്തം നൃത്യന്തം
 
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
 
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം
 
ലാൽ കിതാബ് നിർദ്ദേശം : നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ഭാവത്തിനു പുറത്ത് തളികയിൽ ചെറുജീവികൾക്കായി നൽകുക. 
 
ദിവസത്തിന് ചേർന്ന നിറം:  പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ. 
 
ഇന്ന് ബുധനാഴ്ച .  ജനനസമയത്ത് ബുധന്  നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വിദ്യാർഥികൾക്ക്  അലസത മാറൽ  തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ  ജപിക്കുക . 
ഉത്‌പാദരൂപോ  ജഗതാം 
ചന്ദ്രപുത്രോ മഹാദ്യുതിഃ 
സൂര്യപ്രിയകരോ വിദ്വാൻ 
പീഢാം ഹരതു മേ  ബുധ:
 
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.  
 
 
ജൂൺ 03 , വ്യാഴം  
 
മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല .
 
ഉത്രം, അവിട്ടം ,ഉത്രാടം ,മൂലം   നാളുകാർക്ക് ദിനം പ്രതികൂലമാണ്.
 
പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ വിദ്യാർത്ഥികൾക്ക് ചേർന്ന സരസ്വതീ സ്തുതി ചേർക്കുന്നു. 
 
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതുമേ സദാ
 
സരസ്വതീ നമസ്തുഭ്യം സർവ്വദേവീ നമോ നമ:
ശാന്തരൂപേ ശശിധരേ, സർവ്വയോഗേ നമോ നമ:
നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായേ നമോ നമ:
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമ:
 
ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമ:
ശബ്ദബ്രഹ്മീ ചതുർഹസ്തേ സർവ്വസിദ്ധൈ നമോ നമ:
മുക്താലംകൃത സർവാംഗേ, മൂലാധാരേ നമോ നമ:
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമ:
 
മനോൻമണീ, മഹായോഗൈ, വാഗീശ്വൈര്യൈ നമോ നമ:
വാഗ്‌ന്യൈ വരദഹസ്തായേ, വരദായേ നമോ നമ:
വേദായേ വേദരൂപായേ, വേദാന്തായേ നമോ നമ:
ഗുണദോഷവിവർജ്ജിന്യൈ, ഗുണദീപ്ത്യൈ നമോ നമ:
 
സർവജ്ഞാനേ സദാനന്ദേ സർവ്വരൂപേ നമോ നമ:
സമ്പന്നായേ, കുമാരീ ച സർവജ്ഞൈ തേ നമോ നമ:
യോഗാനാര്യൈ ഉമാദേവ്യൈ, യോഗാനന്ദേ നമോ നമ:
ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂർത്തേ നമോ നമ:
 
അർദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമ:
ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമ:
അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമ:
അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമ:
 
ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂർത്തേ നമോ നമ:
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂർത്തേ, നമസ്തേ പാപനാശിനീ
 
മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമ:
ബ്രഹ്മവിഷ്ണുശിവായൈച, ബ്രഹ്മനാര്യൈ നമോ നമ:
കമലാകരപുഷ്പാ ച, കർമ്മരൂപേ നമോ നമ:
കപാലീ കർമ്മദീപ്തായേ, കർമ്മദായീ നമോ നമ:
 
വിദ്യാർഥികൾ നിത്യേന അൽപ്പ സമയം നിർബന്ധമായും കണ്ടെത്തി സരസ്വതീ സ്തോത്രം ജപിക്കുവാൻ ശ്രദ്ധിക്കുക. 
 
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം :  പ്രഭാത ഭക്ഷണത്തിനു  മുൻപായി ഒരുപിടി ധാന്യം പറവകൾക്ക്  നൽകുക. 
 
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല 
 
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
 
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
 
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
 
 
ജൂൺ  04,  വെള്ളി 
 
മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ് 
 
പൂരം,മകം ,ചതയം,തിരുവോണം ,പൂരാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്.
 
ദിവസ ഗുണ വർദ്ധനയ്ക്കായി ഗണപതി ഭജനം നടത്തുക. ഒരു പ്രാർത്ഥന ചേർക്കുന്നു: 
 
ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം
 
പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ
 
പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
 
ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയുർ  കാമാര്‍ത്ഥ സിദ്ധയേ
 
പ്രഥമം വക്രതുണ്ഡം ച:  ഏകദന്തം ദ്വിതീയകം
 
തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം
 
ലംബോദരം പഞ്ചമം ച : ഷഷ്ഠം വികടമേവ ച: 
 
സപ്തമം വിഘ്നരാജം ച:  ധൂമ്രവര്‍ണ്ണം തഥാഷ്ടകം
 
നവമം ഫാലചന്ദ്രം ച:  ദശമം തു വിനായകം
 
ഏകാദശം ഗണപതിം  ദ്വാദശം തു ഗജാനനം
 
ദ്വാദശൈതാനി നാമാനി  ത്രിസന്ധ്യം യ: പഠേത് നര:
 
ന ച:  വിഘ്നഭയം തസ്യ  സര്‍വസിദ്ധികരം ധ്രുവം
 
ലാൽ കിതാബ് നിർദ്ദേശം:  ലഘുവായി നെയ് ചേർത്ത  ഭക്ഷണം കഴിക്കുക. 
 
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് . 
 
.ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .
 
ദൈത്യമന്ത്രീ വിശാലക്ഷാ  :
പ്രാണദശ്ച മഹാമതിഃ 
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
 
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
 
 
 
 
 
 
 
ജൂൺ 05, ശനി
 
മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമാണ് .
 
മകം,പൂരം ,പൂരുരുട്ടാതി ,  അവിട്ടം , ഉത്രാടം നാളു കാർക്ക് ദിനം പ്രതികൂലം..
 
ദിവസ ഗുണ വർദ്ധനയ്ക്ക് പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവിനെ  ഭജിക്കുക.  ഒരു സ്തുതി  ചേർക്കുന്നു: 
 
 
ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
 
ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം
 
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
 
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
 
 
ദിവസത്തിന് ഒരു ലാൽ കിതാബ് പരിഹാരം ചേർക്കുന്നു: മഞ്ഞൾപ്പൊടി , എള്ളെണ്ണ  എന്നിവ ദാനം ചെയ്യുക. 
 
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് 
 
ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .
 
സൂര്യപുത്രോ ദീർഘദേഹഃ 
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ 
പീഢാം ഹരതു മേ ശനി :
 
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ  കഴിപ്പിക്കുന്നതും അത്യുത്തമം

Enquire Now