Articles

Home Articles വാര വിശേഷം ജൂൺ 06 മുതൽ 12 വരെ

വാര വിശേഷം ജൂൺ 06 മുതൽ 12 വരെ

 ജൂൺ 06,   ഞായർ

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്   . സത്സന്താനയോഗമുള്ള ദിനമാണ്  അനിഴം,  തൃക്കേട്ട , ഉത്രട്ടാതി ,  ചതയം ,തിരുവോണം     നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർധനയ്ക്ക്  ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക

 

വിജിതേന്ദ്രിയവിബുധാർച്ചിത വിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാംഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ലാകിതാബ് പരിഹാരം:  പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക.

ദിവസത്തിന് ചേർന്ന നിറം:  ചുവപ്പ് , കാഷായ നിറം,  ഓറഞ്ച്   .  പ്രതികൂല നിറം : കറുപ്പ്, നീല

ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ഭജിക്കുന്നത് ഉത്തമമാണ് .

 

ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഗ്രഹാണാമാദിരാദിത്യോ

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ രവി:

 

 

ജൂൺ 07,    തിങ്കൾ

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല . സത്സന്താനയോഗമുള്ള ദിനമല്ല . അനിഴം , തൃക്കേട്ട ,രേവതി ,പൂരുരുട്ടാതി , അവിട്ടം  നാളുകാർക്ക് ദിനം പ്രതികൂലം.

ദുർഗ്ഗാ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു :

പ്രജേശം രമേശം മഹേശം സുരേശം

ദിനേശം നിശീഥേശ്വരം വാ കദാചിത്

ന ജാനാമി ചാന്യത് സദാഹം ശരണ്യേ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ദിവസത്തിനു  ചേർന്ന ലാൽ കിതാബ് നിർദ്ദേശം:   പ്രഭാത ഭക്ഷണത്തിനൊപ്പം  മധുരം ചേർക്കാത്ത അൽപ്പം  പാൽകൂടി കഴിക്കുക. 

ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,  പ്രതികൂല നിറം : കറുപ്പ്

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

 

ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

രോഹിണീശ സുധാ മൂർത്തി

സുധാധാത്ര: സുധാശനഃ

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ വിധു :

 

ജൂൺ 08,  ചൊവ്വ

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല  .  സത്സന്താനയോഗമുള്ള ദിനമല്ല .   സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക .

വിശാഖം , അശ്വതി , ഉത്രട്ടാതി ,ചതയം നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു

ഷഡാനനം കുങ്കുമരക്തവർണ്ണം

മഹാമതിം ദിവ്യമയൂര വാഹനം

രുദ്രസ്യ സൂനും സുരസൈന്യ നാഥം

ഗുഹം സദാ ശരണമഹം പ്രബദ്യേ

 

ലാൽ കിതാബ് നിർദ്ദേശം :  തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്തിട്ട് സ്വയം ഭക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ ഭജിക്കുക .കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീഭജനം വളരെ ഗുണകരമാണ്.

 

ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും

 

ഭൂമി പുത്രോ മഹാ തേജാ:

ജഗതാം ഭയകൃത് സദാ

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച

പീഢാം ഹരതു മേ കുജ:

 

ജൂൺ  09, ബുധൻ

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല.

ചോതി ,ഭരണി,   രേവതി, പൂരുരുട്ടാതി     നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  ശ്രീകൃഷ്ണഭജനം നടത്തുക

 

ഒരു ധ്യാനം ചേർക്കുന്നു

 

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം

 

ലാൽ കിതാബ് നിർദ്ദേശം :  ഒരു  മുഴുവൻ ചപ്പാത്തി അഥവാ  അരികുമുറിച്ച റൊട്ടി മധുരം പുരട്ടി കാക്കയ്ക്ക് / പറവകൾക്കു നൽകുക .

 

ദിവസത്തിന് ചേർന്ന നിറം:  പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ ഭജിക്കുക , ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഉത്‌പാദരൂപോ ജഗതാം

ചന്ദ്രപുത്രോ മഹാദ്യുതിഃ

സൂര്യപ്രിയകരോ വിദ്വാൻ

പീഢാം ഹരതു മേ ബുധ:

 

ജൂൺ 10,  വ്യാഴം.

മംഗള  കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല.  സൽസന്താന യോഗമുള്ള ദിവസമല്ല . സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക .  

ചോതി , ചിത്തിര,  ഭരണി, കാർത്തിക ,രേവതി  നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസഗുണ വർദ്ധനയ്ക്ക്  ഹനുമദ് ഭജനം നടത്തുക

ഒരു സ്തുതി ചേർക്കുന്നു :

പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം

മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം

പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം

സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക .

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ ഭജിക്കുക വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   ശിവ ഭജനംനടത്തുക.

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :

 

ജൂൺ  11, വെള്ളി

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമല്ല .സൽസന്താന യോഗമുള്ള ദിനമല്ല .      ഉത്രാടം :  പുണർതം , മൂലം, അനിഴം , ചോതി       നാളുകാർക്ക് ദിനം പ്രതികൂലം.

ചിത്തിര , മകയിരം ,അവിട്ടം ,കാർത്തിക ,അശ്വതി ,ഉത്രട്ടാതി  നാളുകാർക്ക് ദിനം പ്രതികൂലമാണ്.

ദിവസഗുണ വർധനയ്ക്ക്    ഗണപതി ഭജനം നടത്തുക . ഒരു ജപം ചേർക്കുന്നു:

ശിവ സുത ഗജ വക്ത്രം രക്ത വർണ്ണം ത്രിനേത്രം

അഭയ വരദ ഹസ്തം ദിവ്യപാശാങ്കുശ്ശാഠ്യം 

അമൃതമയ ശരീരം സർപ്പ യഞ്ജോപവീതം

ഗണപതി ഗണനാഥം പാദ ദ്മം നമാമിം

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ശിശുക്കൾക്ക് മധുരം നൽകുക.

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ഭജനം നടത്തുന്നത്  ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

ദൈത്യമന്ത്രീ വിശാലക്ഷാ  :

പ്രാണദശ്ച മഹാമതിഃ

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

ജൂൺ  12, ശനി

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല  . സത്സന്താനയോഗമുള്ള ദിനമല്ല തിരുവോണം , രോഹിണി, ഭരണി ,രേവതി        നാളുകാർക്ക് ദിനം പ്രതികൂലം.

 ദിവസ ഗുണ വർദ്ധനയ്ക്ക് ശാസ്താ ഭജനം നടത്തുക.  ഒരു ധ്യാനം ചേർക്കുന്നു

തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം

ദിവ്യാംബാരാലംകൃതം

ദേവം പുഷ്പ ശരേക്ഷു കാർമുകില

സന്മാണിക്യ പാത്രാഭയം

ബിഭ്രാണാം കര പങ്കജൈർ

മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും

ശാസ്താരം ശരണം ഭജാമി

സതതം ത്രൈ ലോക്യ സമ്മോഹനം

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക .

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം ചുവപ്പ്.

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താഭജനം നടത്തുക  , അഷ്ടോത്തര ജപം നടത്തുന്നതും ഉത്തമം .

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

സൂര്യപുത്രോ ദീർഘദേഹഃ

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ

പീഢാം ഹരതു മേ ശനി :

Enquire Now