Articles

Home Articles വാരവിശേഷം സെപ്തംബർ 12 മുതൽ 18 വരെ

വാരവിശേഷം സെപ്തംബർ 12 മുതൽ 18 വരെ

സെപ്തംബർ  12,  ഞായർ

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

 

അനിഴം , ശുക്ലപക്ഷ ഷഷ്ടി ശ്രാദ്ധം വിശാഖം അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .

 

കാർത്തിക , അശ്വതി , ഭരണി, ചിത്തിര , ഉത്രം , മകം     നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസഗുണവർദ്ധനയ്ക്കായി ആദിത്യ ഭജനം നടത്തുക . ഒരു ധ്യാനം ചേർക്കുന്നു:

 

ജയതി ജയതി സൂര്യ സപ്ത ലോകൈക ദീപ

കിരണ മൃതി തതാപ സർവ്വ ദുഖസ്യ ഹർത്താ

അരുണ കിരണ ഗമ്യശ്ചദിരാദിത്യ മൂർത്തിം

പരമ പരമ ദിവ്യം ഭാസ്കരം തം നമാമി

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം :ഭവനത്തിനു /ഓഫീസിനു മുന്നിൽ പഴയ ഇരുമ്പു വിജാഗിരി സൂക്ഷിക്കുക , പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

 

ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്

 

ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

 

ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

 

 

 

 

 

 

 

സെപ്തംബർ 13,  തിങ്കൾ

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.  

ശുക്ലപക്ഷ സപ്തമി , അഷ്ടമി  ശ്രാദ്ധം  തൃക്കേട്ട  പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .

അശ്വതി , ഭരണി, ഉത്രട്ടാതി , ചതയം , തിരുവോണം      നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണവര്ധനയ്ക്ക് പരാശക്തിയായ പരമ ശിവമയിയായ ദേവിയെ ഭജിക്കുക . ഒരു ധ്യാനം ചേർക്കുന്നു .

വന്ദേ ലക്ഷ്‌മി൦ പരമ ശിവമയി൦

ശുദ്ധജാ൦ബൂനദാഭാം

തേജോരൂപാം കനക വസനാം

സർവ്വ ഭൂഷോജ്ജ്വലാംഗീ൦

ബീജാപൂരം കനക കലശം

ഹേമ പദ്മം ദധാനാം

വിദ്യാ൦ ശക്തി൦ സകല ജനനീ൦

വിഷ്ണു വാമാങ്ക സംസ്ഥാ൦.

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : വെളുത്ത പുഷ്പങ്ങൾ സ്ഫടിക പ്പാത്രത്തിലെ ജലത്തിൽ ഇട്ട് വീടിന്റെ /ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറിയിൽ പകൽ സൂക്ഷിക്കുക ..

 

.ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,  പ്രതികൂല നിറം : കറുപ്പ്

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

 

ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം.

 

സെപ്തംബർ 14,    ചൊവ്വ

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ശുക്ലപക്ഷ നവമി ശ്രാദ്ധം  മൂലം   പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .

ആയില്യം, പൂയം , അനിഴം , ചോതി , അത്തം       നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസഗുണവർധനയ്ക്ക് സുബ്രമണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക

ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:

നതജന പരിപാലം നാകി ലോകൈകപാലം

നരകനിരത ബാധാലംബകം വഹ്നിജാതം

നയനയുഗള വീക്ഷാഭീക്ഷണാദാർത്തി ഭംഗം

നരമുനിവരവന്ദ്യം ഷൺമുഖം തം നമാമി

ലാൽ കിതാബ് നിർദ്ദേശം :  പച്ച കർപ്പൂരം , കുങ്കുമം , മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക .

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ  പ്രതികൂല നിറം : കറുപ്പ്, കടും നീലം

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

 

സെപ്തംബർ 15,    ബുധൻ

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ശുക്ലപക്ഷ ദശമി  ശ്രാദ്ധം  പൂരാടം    പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .

പൂയം, ആയില്യം , തൃക്കേട്ട , വിശാഖം , ചിത്തിര        നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർദ്ധനയ്ക്കായി ശ്രീ ഗുരുവായൂരപ്പ ഭജനം നടത്തുക .

കാലത്ത് കുളിച്ച് താഴെ ചേർക്കുന്ന ഭഗവത് നാമങ്ങൾ ഭക്തി യോടെ ജപിക്കുക .

" ഓം മഹാ വൈകുണ്ഠ നാഥാഖ്യായ നമ:

ഓം മഹാ നാരായണാഭിധായ നമ:

ഓം താര ശ്രീ ശക്തി കന്ദർപ്പ ചതുർ ഭുജായ നമ:

ഓം ശ്രീ വിദ്യാ മന്ത്ര വിഗ്രഹായ നമ:

ഓം രമാ ബീജ സമാരംഭായ നമ:"

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം : മുട്ട ഭക്ഷിക്കാതെയിരിക്കുക, ശിശുക്കൾക്ക്  നിറമുള്ള വസ്ത്രം നൽകുക.

ദിവസത്തിന് ചേർന്ന നിറം:  പച്ച, കറുക നിറം      പ്രതികൂല നിറം : ചുവപ്പ്.

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം

 

സെപ്തംബർ 16,  വ്യാഴം 

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്.

 

ശുക്ലപക്ഷ ഏകാദശി  ശ്രാദ്ധം   ആചരിക്കേണ്ടത് ഇന്നാണ് .

 

പുണർതം , മൂലം , അനിഴം , ചോതി        നാളുകാർക്ക് ദിനം പ്രതികൂലം. .

രാത്രി 01.13 ന്  കന്നി രവി സംക്രമം .

ദിവസ ഗുണ വർധനയ്ക്ക് പരമശിവനെ വൈദ്യനാഥ ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമം ആണ് .

ഒരു സ്തുതി ചേർക്കുന്നു:

 

സകലവപുഷമിന്ദോർ മണ്ഡലേ സന്നിഷണ്ണം

ഭുജഗവലയഹാരം, ഭസ്മ ദിഗ്ദ്ധാ൦ഗമീശം

ഹരിണ പരശു പാണിം, ചാരുചന്ദ്രാർദ്ധ മൗലിം

ഹൃദയകമലമദ്ധ്യേ സന്തതംചിന്തയാമി

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : കുമ്പളങ്ങ ദാനം ചെയ്യുക, കുമ്പളങ്ങ കൊണ്ടുണ്ടാക്കിയ കരി ഭക്ഷിക്കുക.

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവാനാം ച:  ഋഷീണാം ച:  ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

 

സെപ്തംബർ 17,   വെള്ളി

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

തിരുവോണം ശുക്ലപക്ഷ ദ്വാദശി  ശ്രാദ്ധം   ആചരിക്കേണ്ടത് ഇന്നാണ് .

തിരുവാതിര , പൂരാടം , തൃക്കേട്ട , വിശാഖം        നാളുകാർക്ക് ദിനം പ്രതികൂലം. .

ദിവസ ദോഷ ശാന്തിക്ക് ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു

സദാസത്ത്വ യോഗം മുദാക്രീഡ മാനം

സുരാരീൻ ഹരന്തം ജഗത് പാലയന്തം

അനേകാവതാരം നിജാജ്ഞാന ഹാരം

സദാവിഷ്ണു രൂപം ഗണേശം നമാമി .

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക,

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

ഹിമകുന്ദ മൃണാളാഭം  ദൈത്യനാം പരമം ഗുരും

സർവ്വ ശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം  പ്രണമാമ്യഹം

 

 

സെപ്തംബർ 18,   ശനി

 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

അവിട്ടം , ശുക്ലപക്ഷ ത്രയോദശി  ശ്രാദ്ധം   ആചരിക്കേണ്ടത് ഇന്നാണ് .

അവിട്ടം , മകയിരം , ചിത്തിര , ഉത്രാടം , മൂലം , അനിഴം    നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ദോഷശാന്തിക്ക്  ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക .

ഒരു ധർമ്മശാസ്താ സ്തുതി ചേർക്കുന്നു

കൃപാ കടാക്ഷ വീക്ഷണം വിഭൂതി വേത്ര ഭൂഷണം

സു പാവനം സനാതനാദി സത്യ ധർമ്മ പോഷണം

അപാര ശക്തി യുക്ത മാത്മ ലക്ഷണം സു ലക്ഷണം

പ്രഭാ മനോഹരം ഹരീശ ഭാഗ്യ സംഭവം ഭജേ

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ആര്യവേപ്പിൻ ചുവട്ടിൽ മഞ്ഞൾ ചേർത്ത വെള്ളം ഒഴിക്കുക . ചെറിയ മണി ഭവനത്തിന്റെ/ ഓഫീസിന്റെ വടക്കു ഭാഗത്ത് വെയ്ക്കുക.

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം ചുവപ്പ്.

 

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

Enquire Now