Articles

Home Articles നിത്യജ്യോതിഷം ഓഗസ്റ്റ് 25, ഞായർ

നിത്യജ്യോതിഷം ഓഗസ്റ്റ് 25, ഞായർ

നിത്യജ്യോതിഷം

 

ഓഗസ്റ്റ് 25, ഞായർ

 

കലിദിനം 1872082

 

കൊല്ലവർഷം 1200  ചിങ്ങം  09

(കൊല്ലവർഷം ൧൨൦൦   ചിങ്ങം  ൦൮  )   

തമിഴ് വര്ഷം ക്രോധി  ആവണി  09

ശകവർഷം 1946 ഭാദ്രപദം  03

 

ഉദയം 06.16 അസ്തമയം  06.37 മിനിറ്റ്

 

ദിനമാനം  12  മണിക്കൂർ  21  മിനിറ്റ്

                                               

രാത്രി മാനം 11 മണിക്കൂർ  39  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം 05.04 pm to 06.37 pm     (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം  03.31 pm to 05.04 pm     (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 12.26 pm to 01.59 pm    (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ബുധന് വക്രം , മൗഢ്യം   സൂര്യനും ശനിയും  സ്വക്ഷേത്രത്തിൽ ശുക്രന് നീചം   ശനി  വക്രത്തിൽ

 

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

 

സൂര്യൻ  മകത്തിൽ  (മകം     ഞാറ്റുവേല ) ചൊവ്വ  മകയിരത്തിൽ  ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ഉത്രത്തിൽ     ശനി  പൂരൂരുട്ടാതിയിൽ     രാഹു ഉത്രട്ടാതിയിൽ കേതു  അത്തത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.38  വരെ  ചിങ്ങം  പകൽ 09.38  വരെ കന്നി  പകൽ  11.30 വരെ   തുലാം   പകൽ  01.58  വരെ   വൃശ്ചികം വൈകിട്ട്  04.10 വരെ  ധനു  വൈകിട്ട്  06.04 വരെ മകരം  തുടർന്ന്  കുംഭം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ 

 

ഗോധൂളി മുഹൂർത്തം  06.33 pm to 06.56  pm 

 

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41  am to 05.28  am   

പ്രാതഃ സന്ധ്യ 05.04   am to 06.14  am  

സായം സന്ധ്യ  06.34  pm to 07.44  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ 04.45    വരെ  ഭരണി

 

രാത്രി 03.39  വരെ    കൃഷണപക്ഷ സപ്തമി

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന്  ചേർന്ന ദിനമല്ല

സത്സന്താനയോഗമുള്ള ദിനമമാണ്

സിസേറിയൻ പ്രസവം   ആവാം

 

പകൽ 04.45  വരെ   പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ  സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:  ഭരണി   തിഥി:  കൃഷണപക്ഷ സപ്തമി

 

ഇന്നത്തെ പിറന്നാൾ  ആചരിക്കേണ്ട നക്ഷത്രം  :  ഭരണി

 

ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

 

ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ

 

അനിഴം , തൃക്കേട്ട , രേവതി , പൂരുരുട്ടാതി , അവിട്ടം

              

ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ

 

അശ്വതി , ആയില്യം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം 

 

 

ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ മൃത്യുംഞ്ജയ   ഭാവത്തിൽ   ഭജിക്കുക

 

ഒരു ധ്യാനം  ചേർക്കുന്നു :

 

ചന്ദ്രാർക്കാഗ്നി വിലോചനം സ്മിതമുഖം

പദ്മദ്വയാന്ത: സ്ഥിതം

മുദ്രാപാശ മൃഗാക്ഷ സൂത്ര വിലസത്-

പാണീം ഹിമാംശുപ്രഭം

കോടീന്ദു പ്രഗള ത്സു ധാ പ്ലുതഃ തനും

ഹാരാദി ഭൂഷോജ്ജ്വലം

കാന്തം വിശ്വ വിമോഹനം പശുപതിം

മൃത്യുംഞ്ജയം ഭാവയേത് .

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : നാളികേരം ദാനം ചെയ്യുക

 

ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം . പ്രതികൂല നിറം:  കറുപ്പ്, നീല.

 

ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഗ്രഹാണാമാദിരാദിത്യോ

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ രവി:

Enquire Now