Articles

Home Articles നിത്യജ്യോതിഷം ഓഗസ്റ്റ് 28, ബുധൻ

നിത്യജ്യോതിഷം ഓഗസ്റ്റ് 28, ബുധൻ

 നിത്യജ്യോതിഷം

 

ഓഗസ്റ്റ് 28, ബുധൻ

 

കലിദിനം 1872085

 

കൊല്ലവർഷം 1200  ചിങ്ങം  12

(കൊല്ലവർഷം ൧൨൦൦   ചിങ്ങം  ൧൨   )   

തമിഴ് വര്ഷം ക്രോധി  ആവണി  12

ശകവർഷം 1946 ഭാദ്രപദം  06

 

ഉദയം 06.15 അസ്തമയം  06.35 മിനിറ്റ്

 

ദിനമാനം  12  മണിക്കൂർ  20  മിനിറ്റ്

                                               

രാത്രി മാനം 11 മണിക്കൂർ  40  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം 12.25 pm to 01.57 pm    (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം  10.52 am to 12.25 pm    (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 07.47 am to 09.20 am    (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

സൂര്യനും ശനിയും  സ്വക്ഷേത്രത്തിൽ ശുക്രന് നീചം  ബുധനും  ശനിയും    വക്രത്തിൽ

 

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

 

സൂര്യൻ  മകത്തിൽ  (മകം     ഞാറ്റുവേല ) ചൊവ്വ  മകയിരത്തിൽ  ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ഉത്രത്തിൽ     ശനി  പൂരൂരുട്ടാതിയിൽ     രാഹു ഉത്രട്ടാതിയിൽ കേതു  അത്തത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.26  വരെ  ചിങ്ങം  പകൽ 09.26  വരെ കന്നി  പകൽ  11.18  വരെ   തുലാം   പകൽ  01.46   വരെ   വൃശ്ചികം വൈകിട്ട്  03.58   വരെ  ധനു  വൈകിട്ട്  05.52 വരെ മകരം  തുടർന്ന്  കുംഭം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ 

 

ഗോധൂളി മുഹൂർത്തം  06.33 pm to 06.56  pm 

 

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41  am to 05.28  am   

പ്രാതഃ സന്ധ്യ 05.04   am to 06.14  am  

സായം സന്ധ്യ  06.34  pm to 07.44  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ 03.53  വരെ  മകയിരം

 

രാത്രി 01.20  വരെ    കൃഷണപക്ഷ  ദശമി

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന്  ചേർന്ന ദിനമമാണ്

സത്സന്താനയോഗമുള്ള ദിനമമാണ്

സിസേറിയൻ പ്രസവം   ആവാം

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:  മകയിരം     തിഥി:  കൃഷണപക്ഷ ദശമി

 

ഇന്നത്തെ പിറന്നാൾ  ആചരിക്കേണ്ട നക്ഷത്രം  :  മകയിരം

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ

 

മകയിരം, ചിത്തിര , അവിട്ടം , കാർത്തിക , അശ്വതി , ഉത്രട്ടാതി

 

ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ

 

രോഹിണി, ഭരണി, രേവതി , ഉത്രം, അത്തം

 

ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  ശ്രീകൃഷ്ണഭജനം നടത്തുക

 

ഒരു ധ്യാനം ചേർക്കുന്നു

 

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം

 

ലാൽ കിതാബ് നിർദ്ദേശം :  ഒരു  മുഴുവൻ ചപ്പാത്തി അഥവാ  അരികുമുറിച്ച റൊട്ടി മധുരം പുരട്ടി കാക്കയ്ക്ക് / പറവകൾക്കു നൽകുക .

 

ദിവസത്തിന് ചേർന്ന നിറം:  പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.

 

 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഉത്‌പാദരൂപോ ജഗതാം

ചന്ദ്രപുത്രോ മഹാദ്യുതിഃ

സൂര്യപ്രിയകരോ വിദ്വാൻ

പീഢാം ഹരതു മേ ബുധ:

Enquire Now