പ്രതിദിന ജ്യോതിഷം സെപ്തംബർ 24, ബുധൻ

പ്രതിദിന ജ്യോതിഷം സെപ്തംബർ 24, ബുധൻ
കലിദിനം 1872477
കൊല്ലവർഷം 1201 കന്നി 08
(കൊല്ലവർഷം 1201 കന്നി ൦൮ )
തമിഴ് വർഷം വിശ്വവസു പൂരുട്ടാശി 08
ശകവർഷം 1947 അശ്വിനി 02
ഉദയം 06.13 അസ്തമയം 06.19 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 06 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 54 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.16 pm to 01.46 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 10.45 amm to 12.16 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 07.43 am to 09.14 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധന് മൗഢ്യം ഉച്ചത്തിൽ ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല )ചൊവ്വ ചോതിയിൽ ബുധൻ അത്തത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ മകത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.46 വരെ കന്നി പകൽ 09.50 വരെ തുലാം പകൽ 12.01 വരെ വൃശ്ചികം വൈകിട്ട് 02.08 വരെ ധനു വൈകിട്ട് 04.04 വരെ മകരം വൈകിട്ട് 05.49 വരെ കുംഭം തുടർന്ന് മീനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 04.17 വരെ ചിത്തിര തുടർന്ന് ചോതി
ദിനം മുഴുവൻ ശുക്ല പക്ഷ തൃതീയ
ഈ ദിനം ശുഭകാര്യങ്ങൾക്ക്എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ
ചിത്തിര , മകയിരം , അവിട്ടം , ഉത്രം, മകം, പൂയം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അത്തം പൂരം, ആയില്യം , പുണർതം , തിരുവോണം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഇല്ല തിഥി : ശുക്ല പക്ഷ തൃതീയ
ഇന്നത്തെപിറന്നാൾആചരിക്കേണ്ടനക്ഷത്രം : ചിത്തിര
പകൽ 04.17 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി അവതാര വിഷ്ണു ഭജനം നടത്തുക . ശ്രീരാമദേവനെ ഭജിക്കുവനുള്ള ഒരു ജപം ചേർക്കുന്നു
" ഓം നമോ ഭഗവതേ രഘു നന്ദനായ :
രക്ഷോഘ്ന വിഷാദായ
മധുര പ്രസന്ന വദനായ
അമിത തേജസ്സേ ബലയാ
രാമായ വിഷ്ണവേ നമ: "
ലാൽ കിതാബ് നിർദ്ദേശം : കൂട്ടിക്കെട്ടിയ കറുകപ്പുല്ല് , പച്ചമുളയില ഇവയിലേതെങ്കിലും പ്രധാനവാതിലിനു വെളിയിൽ സൂക്ഷിക്കുക.
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:
ദിവസഫലം
അശ്വതി: കുടുംബത്തിലെമുതിര്ന്നഅംഗത്തിന്രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത.അപ്രതീക്ഷിതചെലവുകള്വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില്നിന്ന്കടംവാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക്ധനനഷ്ടംസംഭവിക്കുവാൻ സാദ്ധ്യത
ഭരണി : ജീവിതപങ്കാളിക്ക്ഏതെങ്കിലുംതരത്തിലുള്ളഉന്നതി. മാതാവിനോതത്തുല്യരായവര്ക്കോഅരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്നരോഗദുരിതങ്ങളില്നിന്ന്മോചനം. യാത്രകൾകൊണ്ട്നേട്ടം പോകാം. ബന്ധുക്കള്നിമിത്തംനേട്ടം.
കാർത്തിക : ഔദ്യോഗികരംഗത്ത്നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക്അരിഷ്ടതകള്ക്കുസാധ്യത. ഉത്തരവാദിത്തംവര്ധിക്കും. ഊഹക്കച്ചവടത്തില്നഷ്ടംസംഭവിക്കാം. ബന്ധുക്കളെതാല്ക്കാലികമായിപിരിഞ്ഞുകഴിയേണ്ടിവരും.
രോഹിണി : വിദേശത്തുനിന്നുംനാട്ടില്തിരിച്ചെത്തുവാന്സാധിക്കും. ശാരീരികമായിഎന്തെങ്കിലുംഅരിഷ്ടതകള്നേരിടും. ബിസിനസുകളില്നിന്ന്മികച്ചനേട്ടം. ദ്രവ്യലാഭത്തിനുസാധ്യത. ഗൃഹത്തില്ശാന്തതകൈവരും. കലാരംഗത്തുമികച്ചനേട്ടം.
മകയിരം :കലാരംഗത്ത്പ്രവർത്തിക്കുന്നവർക്ക്അംഗീകാരം, ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങും. വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി.
തിരുവാതിര: പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. കലാപരിപാടികളില്സംബന്ധിക്കും. സ്നേഹിക്കുന്നവരില്നിന്ന്എതിര്പ്പ്നേരിടും. വ്യാപാരം, മറ്റുബിസിനസ്എന്നിവയില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്സാമ്പത്തികവിഷമമുണ്ടാകും.
പുണർതം: ദീര്ഘയാത്രകള്വേണ്ടിവരും. വിജയംഉറപ്പാക്കിയിരുന്നപദ്ധതികളില്തിരിച്ചടികള്നേരിടും. ഇഷ്ടജനങ്ങള്ക്ക്തൊഴില്പരമായിമാറ്റം, അന്യദേശവാസംഎന്നിവയുണ്ടാകും. പുണ്യസ്ഥലസന്ദര്ശനം.
പൂയം: രോഗദുരിതശമനം. ജീവിതപങ്കാളിയില്നിന്ന്ഉറച്ചപിന്തുണ. പ്രണയബന്ധിതര്ക്ക്ഏതെങ്കിലുംതരത്തിലുള്ളതടസങ്ങള്ഉണ്ടാകാം. അനിയന്ത്രിതകോപംപലപ്പോഴുംആപത്തായിത്തീരും. വിദേശത്തുനിന്നുംനാട്ടില്തിരികെയെത്തും. ബാങ്കുകളില്നിന്ന്ലോണ്പാസായിക്കിട്ടും.
ആയില്യം : മനസിനെവിഷമിപ്പിച്ചിരുന്നപ്രശ്നങ്ങളില്നിന്നുമോചനം. കുടുംബസമേതംയാത്രകള്നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക്അനുകൂലഫലം. സ്വന്തമായിബിസിനസ്നടത്തുന്നവര്ക്ക്മികച്ചലാഭം.
മകം : യാത്രകള്കൂടുതലായിവേണ്ടിവരും. രോഗദുരിതങ്ങളില്വിഷമിക്കുന്നവര്ക്ക്ആശ്വാസം. മനസ്സിലെആഗ്രഹങ്ങൾനിറവേറും, ധനസമ്പാദനത്തിനുള്ളവഴികൾതുറന്നുകിട്ടും.
പൂരം : മാനസികനിരാശമാറും, . . സ്വകാര്യസ്ഥാപനങ്ങളിൽ ജോലിലഭിക്കും. വിവാഹാലോചനകളില്തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന്ഇടയുണ്ട്, ചികിത്സകളിൽകഴിയുന്നവർക്ക്ആശ്വാസം.
ഉത്രം:ഏറ്റെടുത്തപ്രവര്ത്തനങ്ങളില്വിജയിക്കുവാന്കഠിനശ്രമംവേണ്ടിവരും. മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങള്സാധിക്കും. പണമിടപാടുകളില്കൃത്യതപാലിക്കും. മേലുദ്യോഗസ്ഥരുടെപ്രീതിസമ്പാദിക്കും.
അത്തം: ഗൃഹത്തില്നവീകരണപ്രവര്ത്തനങ്ങള്നടക്കും. കുടുംബജീവിതസൗഖ്യംവര്ധിക്കും. വിവാദപരമായപലകാര്യങ്ങളില്നിന്നുംവിട്ടുനിൽകുവാൻശ്രദ്ധിക്കുക. പൊതുപ്രവര്ത്തനത്തില്മികച്ചവിജയംകൈവരിക്കും.: വാഹനംവാങ്ങുന്നതിനെക്കുറിചുള്ളാആലോചനലക്‌ഷ്യംകാണും.
ചിത്തിര : കഫജന്യരോഗങ്ങള്പിടിപെടാം. ദീര്ഘയാത്രകള്ഒഴിവാക്കുക. പണമിടപാടുകളിലുംശ്രദ്ധിക്കുക. മുൻകാലനിക്ഷേപങ്ങളിൽനിന്നുനേട്ടം. കരുതിവെച്ചപണംമറ്റാവശ്യങ്ങള്ക്കായിചെലവഴിക്കും. മാനസികപിരിമുറുക്കംവര്ധിക്കും.
ചോതി : ദാമ്പത്യജീവിതത്തില്ചെറിയപിണക്കങ്ങള്ഉടലെടുക്കും. ബന്ധുക്കൾവഴികാര്യപ്രാപ്തി,
മറ്റുള്ളവരുമായികലഹങ്ങള്ക്കുസാധ്യത. ഇഷ്ടപ്പെടാത്തകാര്യങ്ങളില്ഇടപെടേണ്ടിവരും. പണമിടപാടുകളില്ചതിവുപറ്റാന്സാധ്യത.
വിശാഖം : അനുകൂലഫലങ്ങള്ലഭിക്കുവാന്സാദ്ധ്യത ദിനമാണ്. ധനലാഭമുണ്ടാകും. ഭക്ഷണസുഖംവര്ധിക്കും. കടങ്ങള്വീട്ടുവാന്സാധിക്കും. അന്യജനസഹായംലഭിക്കും. മുൻപരിചയമില്ലാവരിൽനിന്ന്സഹായങ്ങൾസ്വീകരിക്കാതിരിക്കുക.
അനിഴം: വിവാഹമാലോചിക്കുന്നവർക്കുമനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. അന്യര്ഇടപെടുന്നതുമൂലംകുടുംബത്തില്ചില്ലറപ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക്ഉന്നമനമുണ്ടാകും. നേത്രരോഗസാധ്യത, ബിസിനസ്സിൽചെറിയതിരിച്ചടികൾ.
തൃക്കേട്ട: തൊഴിലന്വേഷകര്ക്ക്അനുകൂലഫലം, മറ്റുള്ളവർസഹായിക്കുകവഴി പെട്ടെന്നുള്ളകാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനുംപണയഉരുപ്പടികൾതിരിച്ചെടുക്കുവാനുംസാധിക്കും. മാനസികമായിആശ്വാസംകിട്ടും.
മൂലം : സഹോദരങ്ങൾക്കുവേണ്ടിപണംചെലവഴിക്കേണ്ടിവരും. വ്യവഹാരങ്ങളിൽ വിജയംനേടും.മേലുദ്യോഗസ്ഥരിൽ നിന്ന്അനുകൂലതീരുമാനം ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവർ അധികശ്രദ്ധപുലർത്തുക. വാഹനത്തിന്അറ്റകുറ്റപ്പണികൾക്കു സാദ്ധ്യത.
പൂരാടം: സഹപ്രവർത്തകരുമായിനിലനിന്നിരുന്നതര്ക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ളതടസ്സങ്ങളുംതരണംചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെഅന്യരുടെ വിരോധംസമ്പാദിക്കാതെശ്രദ്ധിക്കുക.
മനസിനിഷ്ടപ്പെട്ട ഭക്ഷണംലഭിക്കും.
ഉത്രാടം : കാര്യപ്രതിബന്ധം, . അനാരോഗ്യം. വിദേശസഞ്ചാരകാര്യത്തിൽവിഘ്‌നം. തൊഴിൽരംഗത്ത് അരിഷ്ടതകൾ. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്പംകൂടികാത്തിരിക്കേണ്ടതായിവന്നേക്കാം.
അപ്രതീക്ഷിതധനനഷ്ടംനേരിടും.
തിരുവോണം: വാഹനം, ഭൂമിഎന്നിവവാങ്ങാനുള്ളതീരുമാനംഅല്പംകൂടിനീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താല്പര്യംവർദ്ധിക്കും. വിലപ്പെട്ടരേഖകള്കൈമോശംവരാനിടയുണ്ട്.ദീര്ഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക,ബന്ധുജനസഹായത്തിനുശ്രമിച്ചാൽ വിജയിക്കുകയില്ല.
അവിട്ടം : പ്രവർത്തനമേഖലയിൽ അവിചാരിതനഷ്ടം. ബന്ധുജനസഹായംലഭിക്കും. അനുകൂലമായിലഭിച്ചിരുന്നപലകാര്യങ്ങളുംതടസ്സപ്പെടും. സർക്കാർ ജീവനക്കാര്ക്ക്അർഹതപ്പെട്ടആനുകൂല്യങ്ങൾലഭിക്കും
ചതയം:മത്സാരപ്പരീക്ഷ, ഇന്റർവ്യൂഎന്നിവയിൽവിജയം, തൊഴിൽപരമായനേട്ടംകൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏര്പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽനിന്ന്അംഗീകാരംലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെസഹായംലഭിക്കും.
പൂരുരുട്ടാതി : നഷ്ടപ്പെട്ടെന്നുകരുതിയിരുന്നവസ്തുക്കള്തിരികെലഭിക്കും. വാസസ്ഥാനത്തിനുമാറ്റംസംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക്അനുകൂലസ്ഥലംമാറ്റം, ഇഷ്ടസ്ഥാനലബ്ധിഎന്നിവയുണ്ടാകും. പണച്ചെലവുള്ളകാര്യങ്ങളിൽഏർപ്പെടും. പൊതുപ്രവര്ത്തനരംഗത്തുള്ളവർക്ക് ജനസമ്മിതി.
ഉത്രട്ടാതി: ആരോഗ്യസ്ഥിതിമെച്ചപ്പെടും. വാഹനത്തിനായിപണംമുടക്കേണ്ടിവരും. സഞ്ചാരക്ലേശംവർദ്ധിക്കും. സ്ത്രീകളുമായിഇടപെട്ട്മാനഹാനിക്കുസാധ്യത. വിദേശയാത്രയ്ക്കുള്ളശ്രമങ്ങള്വിജയംകൈവരിക്കും. ഇന്ഷുറന്സ്, ചിട്ടിഎന്നിവയില്നിന്നുധനലാഭത്തിനുസാധ്യത.
രേവതി: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില്മികച്ചപ്രകടനം. സൗന്ദര്യവർദ്ധകവസ്തുക്കൾക്കായി പണംമുടക്കും. മനസ്സ്അലഞ്ഞുതിരിയുന്നഅനുഭവമായുണ്ടാകും. രാഷ്ട്രീയരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്എതിര്പ്പുകള്നേരിടേണ്ടിവരും. സഞ്ചാരക്ലേശംവര്ധിക്കും.