Articles

Home Articles പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 06, ബുധൻ

പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 06, ബുധൻ

 പ്രതിദിന ജ്യോതിഷം   ആഗസ്റ്റ്  06, ബുധൻ

 

കലിദിനം 1872428

കൊല്ലവർഷം 1200 കർക്കടകം  21

(കൊല്ലവർഷം കർക്കടകം ൨൧  ) 

തമിഴ് വര്ഷം വിശ്വവസു  ആടി  22

ശകവർഷം 1947  ശ്രാവണം  15

 

ഉദയം 06.15 അസ്തമയം  06.45  മിനിറ്റ് 

 

ദിനമാനം  12 മണിക്കൂർ  30 മിനിറ്റ്

രാത്രി മാനം 11 മണിക്കൂർ  30  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   12.30 pm to 02.03 pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം  10.56 am to 12.30 pm  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 07.48 am to 09.22 am   (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ബുധനും ശനിയും   വക്രത്തിൽ  ബുധന് മൗഢ്യം

 

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

 

സൂര്യൻ  ആയില്യത്തിൽ   (ആയില്യം  ഞാറ്റുവേല ) ചൊവ്വ  ഉത്രത്തിൽ  ബുധൻ  പൂയത്തിൽ   വ്യാഴം  തിരുവാതിരയിൽ    ശുക്രൻ  തിരുവാതിരയിൽ     ശനി  ഉത്രട്ടാതിയിൽ   രാഹു പൂരുരുട്ടാതിയിൽ  കേതു  പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

കാലത്ത് 06.59  വരെ  കർക്കടകം പകൽ  08.59 വരെ  ചിങ്ങം പകൽ  10.59  വരെ  കന്നി  പകൽ  01.01 വരെ  തുലാം  വൈകിട്ട്  03.12  വരെ വൃശ്ചികം    വൈകിട്ട്  05.20  വരെ  ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ 

 

ഗോധൂളി മുഹൂർത്തം  06.47 pm to 07.10 pm

 

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41  am to 05.26 am   

പ്രാതഃ സന്ധ്യ 05.03 am to 06.12  am

സായം സന്ധ്യ  06.48  pm to 07.57  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ 01.00   വരെ  മൂലം തുടർന്ന്  പൂരാടം

 

പകൽ 02.09 വരെ  ശുക്ലപക്ഷ   ദ്വാദശി തുടർന്ന് ത്രയോദശി

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

സത്സന്താനയോഗമുള്ള  ദിനമല്ല

സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

 

പകൽ 01.00   മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

 

ഈ ദിനം ശുഭ കാര്യങ്ങൾക്ക് എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ

 

പൂയം, ആയില്യം , അനിഴം , ചോതി , അത്തം , പൂരം,

         

ഈ ദിനം ശുഭ കാര്യങ്ങൾക്ക് എടുക്കാവുന്ന നക്ഷത്രക്കാർ

 

തൃക്കേട്ട , വിശാഖം , ചിത്തിര , ഉത്രം , ഉത്രട്ടാതി , രേവതി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : പൂരാടം      തിഥി :   ശുക്ലപക്ഷ ത്രയോദശി

 

ഇന്നത്തെ പിറന്നാൾ  ആചരിക്കേണ്ട നക്ഷത്രം  :  മൂലം

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

ദിവസഗുണവർദ്ധനയ്ക്ക് നരസിംഹസ്വാമിയെ ഭജിക്കു . ഒരു പ്രാർത്ഥനാസ്തോത്രം ചേർക്കുന്നു :

 

കൃപാസാഗരം ക്ലിഷ്ടരക്ഷാധൂരിണം

കൃപാണം മഹാപാപ വൃക്ഷൗഘഭേദേ

നതാഭീഷ്ട വാരാശി രാകാശശാങ്കം

നമസ്കൂർമ്മഹേ ശൈലവാസം നൃസിംഹം

 

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം : ശിശുക്കൾക്ക്  നിറമുള്ള വസ്ത്രം നൽകുക.

 

ദിവസത്തിന് ചേർന്ന നിറം:  പച്ച, കറുക നിറം      പ്രതികൂല നിറം : ചുവപ്പ്.

 

 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

പ്രിയംഗുകലികാശ്യാമം

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം

തം ബുധം പ്രണമാമ്യഹം

 

 

ദിവസഫലം

 

 

അശ്വതി: താൽക്കാലിക  ജോലികാളിൽ  നിന്നുള്ളധനലാഭം  , കൂടുതൽയാത്രകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും, രോഗഭീതി., ഭവനത്തിൽഅറ്റകുറ്റപ്പണികൾക്കായിപണച്ചെലവ്. .

 

ഭരണി: പ്രധാനതീരുമാനങ്ങൾഎടുക്കും.  അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, വാഗ്ദാനംനൽകൽ, ഭാഗ്യപരീക്ഷണംഎന്നിവയ്ക്ക്ചേർന്നദിനമല്ല, ബന്ധുജനങ്ങളുമായിതർക്കത്തിന്  സാദ്ധ്യത, സർക്കാർഓഫീസുകളിൽപോവേണ്ടിവരും.

 

കാർത്തിക: സന്താനങ്ങളാൽമനോവിഷമം. മാനസികമായഅലസതഅനുഭവപ്പെടും, ബന്ധുജനസഹായംലഭിക്കും, വ്യവഹാരസംബന്ധമായയാത്രകൾ, ആരോഗ്യപരമായവിഷമതകൾ, വാതജന്യരോഗസാദ്ധ്യത.

 

രോഹിണി: വീട്ടുപകരണങ്ങൾക്ക്കേടുപാടുകൾസംഭവിക്കാം,  സന്താനങ്ങൾക്കായിപണച്ചെലവ്, ഭൂമിക്രയവിക്രയകാര്യങ്ങളിൽതീരുമാനം, ഏജൻസിപ്രവർത്തനങ്ങളിൽലാഭം.

 

മകയിരം: അകന്നുകഴിഞ്ഞിരുന്നബന്ധുക്കൾതിരികെയെത്തും, പഠനത്തിൽഅലസത, അലർജി  ജന്യരോഗസാദ്ധ്യത, കർമ്മരംഗത്ത്ഉന്നതി,  സൗഹൃദങ്ങളിൽനിലനിന്നിരുന്നഉലച്ചിൽഅവസാനിക്കും.

 

തിരുവാതിര: ഭക്ഷണത്തിൽനിന്നുള്ളഅലർജിക്കുസാദ്ധ്യത, മേലധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്അനുകൂലനടപടികൾ,  യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.

 

പുണർതം: പ്രണയബന്ധങ്ങളിൽമുന്നേറ്റം, തൊഴിൽപരമായഅനുകൂലസാഹചര്യങ്ങൾഒരുങ്ങും, യാത്രകൾവേണ്ടിവരും, പുതിയസുഹൃദ്ബന്ധങ്ങൾവഴിനേട്ടം. 

 

പൂയം: മധ്യാഹ്നത്തിന്മുൻപ്ദിനംഅനുകൂലമല്ല, അമിതച്ചെലവ്നേരിടും, ആരോഗ്യപരമായും  ദിനംനന്നല്ല, കർമ്മരംഗത്ത്ഉന്നതി,  സൗഹൃദങ്ങളിൽഉലച്ചിൽ.

 

ആയില്യം: അനുകൂലദിനമാണ്, തടസ്സപ്പെട്ടുകിടന്നിരുന്നകാര്യങ്ങൾക്ക്വിജയം,  രോഗശമനം, ഏർപ്പെടുന്നജോലികളിൽവിജയം, സുഹൃത്തുക്കൾവഴിനേട്ടം, സന്താനഗുണമനുഭവിക്കും.

 

മകം:  അകൽച്ചയിൽകഴിഞ്ഞിരുന്നബന്ധുക്കളുടെപിണക്കംഅവസാനിക്കും, സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന,  ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി 

 

പൂരം: പൊതുരംഗത്ത്പ്രവർത്തിക്കുന്നവർക്ക്ചിലതിരിച്ചടികൾ, സഹപ്രവർത്തകർ, അയൽവാസികൾഎന്നിവരിൽനിന്ന്സഹായം, സാമ്പത്തികവിഷമതകൾമറികടക്കും, മനസ്സിനെഅനാവശ്യചിന്തകൾ  അലട്ടും.

 

ഉത്രം: വിവാഹആലോചനനടത്തുന്നവർക്ക്അനുകൂലബന്ധങ്ങൾലഭിക്കും, പ്രണയബന്ധിതർക്കുംനേട്ടങ്ങൾ, സാമ്പത്തികമായിചെറിയനേട്ടങ്ങൾക്കുസാദ്ധ്യത,   പുതിയവസ്ത്രലാഭം.

 

അത്തം: രോഗാവസ്ഥയിലുള്ളവർക്ക്  ആശ്വാസം,   സന്താനങ്ങൾക്ക്ഉന്നതവിജയം, ഇരുചക്രവാഹനംഉപയോഗിക്കുമ്പോൾശ്രദ്ധിക്കുക, അവിചാരിതധനനഷ്ടത്തിന്സാദ്ധ്യതയുണ്ട്.

 

ചിത്തിര: ബിസിനസ്സിൽനേട്ടങ്ങൾ, പുതിയസംരംഭങ്ങളെക്കുറിച്ച്ആലോചിക്കും, അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നപിണക്കംഅവസാനിക്കും, കുടുംബസൗഖ്യത്തിനായിപണച്ചെലവ്, സകുടുംബയാത്രകൾ.

 

ചോതി: ബന്ധുക്കളുമായിചേർന്ന്യാത്രകൾ, പുതിയഭക്ഷണരീതികൾപരീക്ഷിക്കും, വിവാഹസൽക്കാരത്തിൽസംബന്ധിക്കും, പുണ്യസ്ഥലസന്ദർശനം, തൊഴിൽപരമായമാറ്റങ്ങൾ. 

 

വിശാഖം: സഹപ്രവർത്തകരിൽനിന്നുള്ളഎതിർപ്പ്നേരിടും, തുടങ്ങിവെച്ചപ്രവർത്തനങ്ങളിൽമുടക്കം, സാമ്പത്തികപ്രതിസന്ധി, കാര്യങ്ങൾപൂർത്തീകരിക്കുന്നതിൽതടസ്സം.

 

അനിഴം: ഇഷ്ടഭക്ഷണംലഭിക്കും, പൊതുപരിപാടികളിൽപങ്കെടുക്കും, പ്രണയബന്ധങ്ങളിൽവിജയം, ഉടമ്പടികളിൽഒപ്പിടും, ഭൂമിക്രയവിക്രയത്തിന്  തീരുമാനമെടുക്കും.

 

തൃക്കേട്ട: പരീക്ഷാവിജയം, വിദേശതൊഴിലിൽപ്രശ്നങ്ങൾ, തൊഴിൽപരമായനേട്ടങ്ങൾ, ബന്ധുക്കളിൽനിന്നുള്ളസഹായലാഭം, വാഹനത്തിന്  അറ്റകുറ്റപ്പണികൾ

 

മൂലം:സൽക്കാരങ്ങളിൽസംബന്ധിക്കും,  ദീർഘദൂരയാത്രകൾവേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക്  അംഗീകാരം, ഭക്ഷണത്തിൽനിന്ന്അലർജിപിടിപെടാൻസാദ്ധ്യത.

 

പൂരാടം: അടുത്തസുഹൃത്തുക്കളിൽനിന്ന്എതിർനടപടികൾ, മാനസികവിഷമംഅധികരിക്കും, ബന്ധുക്കളിൽനിന്നുള്ളസഹായം, കടങ്ങൾവീട്ടുവാൻഅവസരം, ദാമ്പത്യകലഹത്തിന്ശമനം.

 

ഉത്രാടം: ധനപരമായവിഷമതകൾനേരിടും, സഞ്ചാരക്ലേശംവർദ്ധിക്കും, കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വാഹനത്തിന്  അറ്റകുറ്റപ്പണികൾ.

 

തിരുവോണം:  സന്താനങ്ങൾക്ക്രോഗാരിഷ്ടത,  ഭാഗ്യപരീക്ഷണങ്ങളിൽധനനഷ്ടം, കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദംകേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.

 

അവിട്ടം: പണമിടപാടുകളിൽകൃത്യതപുലർത്തുവാൻ  കടംവാങ്ങേണ്ടിവരും, ബന്ധുക്കളെസന്ദർശിക്കും, ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത, മാതാവിന്അരിഷ്ടത.

 

ചതയം: മാനസികസംഘർഷംവർദ്ധിക്കും,  വിശ്രമംകുറവായിരിക്കും, ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായിഅഭിപ്രായഭിന്നത, യാത്രകളിൽമുടക്കം, അലസതവർദ്ധിക്കും.

 

പൂരുരുട്ടാതി: അന്യരുടെവാക്കിനാൽമനോവിഷമംനേരിടും, സന്താനങ്ങളെകൊണ്ടുള്ളഅനുഭവഗുണംവർദ്ധിക്കും,  തൊഴിൽപരമായഅധികയാത്രകൾ, രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം. 

 

ഉത്രട്ടാതി  :  ജീവിതപങ്കാളിക്ക്  ആരോഗ്യവിഷമതകൾ, അനാവശ്യവിവാദങ്ങളിൽനിന്ന്അകന്നുനിൽക്കുക,  തൊഴിൽരംഗംപുഷ്ടിപ്പെടും, പ്രമുഖവ്യക്തികളെപരിചയപ്പെടും. , സുഹൃദ്സഹായംവർദ്ധിക്കും.

 

രേവതി:  ഉദ്ദേശിച്ചകാര്യങ്ങൾനടക്കുന്നതിൽകാലതാമസം, വാഹനത്തിന്അറ്റകുറ്റപ്പണികൾ, വേണ്ടിവരും,യാത്രാവേളകളിൽധനനഷ്ടം, ഭവനത്തിൽശാന്തതകുറയും.  മനസ്സിനെഅനാവശ്യചിന്തകൾ  അലട്ടും.

 

Enquire Now