പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 07, വ്യാഴം

പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 07, വ്യാഴം
കലിദിനം 1872429
കൊല്ലവർഷം 1200 കർക്കടകം 22
(കൊല്ലവർഷം കർക്കടകം ൨൨ )
തമിഴ് വര്ഷം വിശ്വവസു ആടി 23
ശകവർഷം 1947 ശ്രാവണം 16
ഉദയം 06.15 അസ്തമയം 06.44 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 31 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.03 pm to 03.36 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.22 am to 10.55 am (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.15 am to 07.48 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധനും ശനിയും വക്രത്തിൽ ബുധന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല ) ചൊവ്വ ഉത്രത്തിൽ ബുധൻ പൂയത്തിൽ വ്യാഴം തിരുവാതിരയിൽ ശുക്രൻ തിരുവാതിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.55 വരെ കർക്കടകം പകൽ 08.55 വരെ ചിങ്ങം പകൽ 10.55 വരെ കന്നി പകൽ 12.57 വരെ തുലാം പകൽ 03.08 വരെ വൃശ്ചികം വൈകിട്ട് 05.16 വരെ ധനു തുടർന്ന് മകരം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.47 pm to 07.10 pm
ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.26 am
പ്രാതഃ സന്ധ്യ 05.03 am to 06.12 am
സായം സന്ധ്യ 06.48 pm to 07.57 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 02.01 വരെ പൂരാടം തുടർന്ന് ഉത്രാടം
പകൽ 02.09 വരെ ശുക്ലപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
പകൽ 02.01 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും
ഈ ദിനം ശുഭ കാര്യങ്ങൾക്ക് എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ
പൂയം, ആയില്യം , തൃക്കേട്ട , വിശാഖം , ചിത്തിര
ഈ ദിനം ശുഭ കാര്യങ്ങൾക്ക് എടുക്കാവുന്ന നക്ഷത്രക്കാർ
അനിഴം , ചോതി , അത്തം , പൂരം,പൂരുരുട്ടാതി , ഉത്രട്ടാതി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഉത്രാടം തിഥി : ശുക്ലപക്ഷ ചതുർദ്ദശി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരാടം
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ദിവസഗുണവർദ്ധനയ്ക്ക്
മഹാവിഷ്ണുഭജനം നടത്തുക . ഒരു പ്രാർത്ഥനാ മന്ത്രം ചേർക്കുന്നു :
യസ്യസ്മരണ മാത്രേണ ജന്മസംസാര ബന്ധനാദ്
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ
നമഃ സമസ്ത ഭൂതാനാമാദി ഭൂതായ ഭൂഭൃതേ
അനേക രൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : കുമ്പളങ്ങ ചേർത്ത കറി ഭക്ഷിക്കുക.
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ദിവസഫലം
അശ്വതി: പതിവിൽകവിഞ്ഞയാത്രകൾ, ബന്ധുജനസന്ദർശനം, ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്.
ഭരണി: തൊഴിലിൽനിന്നുള്ളധനലാഭംഉണ്ടാവില്ല, അലച്ചിൽവർദ്ധിക്കും,പൊതുവെദിനംഅനുകൂലമാവില്ല, ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും.
കാർത്തിക: കുടുംബകാര്യങ്ങളിൽശ്രദ്ധവർദ്ധിക്കും, ദാമ്പത്യകലഹംശമിക്കും, സർക്കാരിലേയ്ക്ക്അപേക്ഷകൾനൽകും, സ്വകാര്യസ്ഥാപനത്തിൽ തൊഴിൽസാദ്ധ്യത.
രോഹിണി:ബന്ധുക്കളുമായിഭിന്നത,ധനപരമായവിഷമതകൾ,ഔഷധസേവ വേണ്ടിവരും, സഞ്ചാരക്ലേശംഅനുഭവിക്കും, തെഴിൽപരമായിദിനംനന്നല്ല.
മകയിരം: അർഹതപ്പെട്ടതൊഴിൽക്കയറ്റംലഭിക്കും, ഇഷ്ടകാര്യങ്ങൾസാധിക്കും ,വിദേശത്തുനിന്ന്നാട്ടിൽതിരിച്ചെത്തും, യാത്രകൾവഴിനേട്ടം, കടങ്ങൾവീട്ടുവാൻസാധിക്കും.
തിരുവാതിര : മുടങ്ങിയപ്രവർത്തനങ്ങൾപുനരാരംഭിക്കും, ബന്ധുഗുണംവർദ്ധിക്കും,കുടുംബസമേത യാത്രകൾ. ഭൂമിവില്പ്പന വാക്കുറപ്പിക്കും, തൊഴിൽപരമമായഉയർച്ച.
പുണർതം: ഭാഗ്യപുഷ്ടിവർദ്ധിക്കും, ധനപരമായആനുകൂല്യം, സ്വന്തക്കാർക്ക്രോഗബാധാസാദ്ധ്യത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം.
പൂയം : വ്യവഹാരവിജയം, ഭൂമിയിൽ നിന്ന്ധനലാഭം, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, ബന്ധുജനസമാഗമം.
ആയില്യം: സഹോദരഗുണംവർദ്ധിക്കും, അകന്നുകഴിഞ്ഞിരുന്നദമ്പതികൾഒന്നിക്കും, തൊഴിൽമേഖലശാന്തമാകും, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക., വിവിഹാഹആലോചനകളിൽപുരോഗതി
മകം: ഉപഹാരങ്ങൾലഭിക്കും, ആരോഗ്യപരമായവിഷമതകൾശമിക്കും, സന്താനങ്ങൾക്ക്നേട്ടം, യാത്രകൾവഴിനേട്ടം, കടങ്ങൾവീട്ടുവാൻസാധിക്കും.
പൂരം: ഗൃഹസുഖംവർദ്ധിക്കും, കടങ്ങൾവീട്ടും, ആരോഗ്യപരമായമെച്ചം, . വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായഉയർച്ച.
ഉത്രം: മേലധികാരികളുടെപ്രീതിലഭിക്കും, സാമ്പത്തികനേട്ടം, കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംയാത്രകൾ
അത്തം: വിശ്രമംകുറഞ്ഞിരിക്കും, കാലാവസ്ഥാജന്യരോഗസാദ്ധ്യത,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും.
ചിത്തിര: ഉദ്യോഗാർത്ഥികൾക്ക്അനുകൂലദിനം, മനഃസുഖംകുറയും, തൊഴിൽപരമായിദിനംഅനുകൂലം, , ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.
ചോതി: വിദ്യാഭ്യാസപരമായവിജയം, വ്യാപാരരംഗത്ത് നേട്ടങ്ങൾ, വിവാഹ കാര്യത്തിൽബന്ധുജനസഹായം, മത്സരപരീക്ഷകളിൽവിജയം.
വിശാഖം: ധനപരമായനേട്ടം, മാനസികസന്തോഷം, വിരുന്നുകളിൽസംബന്ധിക്കും, ഭവനനിർമ്മാണത്തിൽപുരോഗതി.
അനിഴം: വാതജന്യരോഗങ്ങൾമൂലംവിഷമിക്കും, ബന്ധുജനസഹായംലഭിക്കും, മനസ്സിന്സന്തോഷംനൽകുന്നവാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്.
തൃക്കേട്ട: കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി, അനാവശ്യചിന്തകൾ, തൊഴിൽപരമായഉത്കണ്ഠ, ഗൃഹസുഖംകുറയും, പ്രവർത്തനപരമമായബുദ്ധിമുട്ടുകൾ.
മൂലം: പൈതൃകസ്വത്തിന്റെഅനുഭവംഉണ്ടാവും, യാത്രകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും , പല്ലുകൾക്ക്രോഗസാദ്ധ്യത, സുഹൃത്തുക്കളുമായിസംഗമം.
പൂരാടം: ഉന്നതവിദ്യാഭ്യാസആവശ്യത്തിനായിയാത്രകൾവേണ്ടിവരും, വിശ്രമംകുറയും, സഞ്ചാരക്ലേശംഅനുഭവിക്കും, തൊഴിൽപരമായനേട്ടം, ബന്ധുഗുണവർദ്ധന.
ഉത്രാടം: ഗുണപരമായദിനം,തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.
തിരുവോണം: പ്രധാനതീരുമാനങ്ങൾഎടുക്കും. അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, വാഗ്ദാനംനൽകുമ്പോൾശ്രദ്ധിക്കുക, ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്.
അവിട്ടം: മാനസികമായഅലസതഅനുഭവപ്പെടും, ബന്ധുജനസഹായംലഭിക്കും, വ്യവഹാരസംബന്ധമായയാത്രകൾ, ആരോഗ്യപരമായവിഷമതകൾ.
ചതയം: സന്താനങ്ങൾക്കായിപണച്ചെലവ്, ഭൂമിക്രയവിക്രയകാര്യങ്ങളിൽതീരുമാനം, ഏജൻസിപ്രവർത്തനങ്ങളിൽലാഭം.
പൂരുരുട്ടാതി: പഠനത്തിൽഅലസത, അലർജി ജന്യരോഗസാദ്ധ്യത, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ.
ഉത്രട്ടാതി: ആഢംബര വസ്തുക്കളിൽതാല്പര്യം, നേത്രരോഗസാദ്ധ്യത, പ്രവർത്തനങ്ങളിൽവിജയം, സുഹൃദ്സഹായംലഭിക്കും.
രേവതി: അനുകൂലദിനമാണ്, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി