പ്രതിദിന ജ്യോതിഷം ജനുവരി 26, തിങ്കൾ
പ്രതിദിന ജ്യോതിഷം ജനുവരി 26, തിങ്കൾ
കലിദിനം 1872601
കൊല്ലവർഷം 1201 മകരം 12
(കൊല്ലവർഷം 1201 മകരം ൧൨ )
തമിഴ് വർഷം വിശ്വവസു തയ് 13
ശകവർഷം 1947 മാഘം 06
ഉദയം 06.46 അസ്തമയം 06.27 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 19 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08.13 am to 06.26 09.41 am (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 02.04 pm to 03.31 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 11.08 am to 12.36 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല ) ചൊവ്വ ഉത്രാടത്തിൽ ബുധൻ തിരുവോണം വ്യാഴം
പുണർതത്തിൽ ശുക്രൻ തിരുവോണത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.56 വരെ മകരം പകൽ 09.41 വരെ കുംഭം പകൽ 11.24 വരെ മീനം പകൽ 01.14 വരെ
മേടം പകൽ 03.18 വരെ എടവം വൈകിട്ട് 05.29 വരെ മിഥുനം തുടർന്ന് കർക്കടകം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 12.33 വരെ അശ്വതി തുടർന്ന് ഭരണി
രാത്രി 09.18 വരെ ശുക്ലപക്ഷ അഷ്ടമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഭരണി തിഥി : ശുക്ലപക്ഷ അഷ്ടമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : അശ്വതി
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
രേവതി , പൂരുരുട്ടാതി , അവിട്ടം , തിരുവാതിര
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
പകൽ 12.33 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണവർദ്ധനയ്ക്ക് ഉമാമഹേശ്വരന്മാരെ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു :
നമഃ ശിവാഭ്യാം/മതിസുന്ദരാഭ്യാ-
മത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുർദ്ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാ-
മശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : വെളുത്ത പുഷ്പങ്ങൾ സ്ഫടിക പ്പാത്രത്തിലെ ജലത്തിൽ ഇട്ട് വീടിന്റെ /ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറിയിൽ പകൽ സൂക്ഷിക്കുക ..
.
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം , പ്രതികൂല നിറം : കറുപ്പ്
ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം.
ദിവസ ഫലം
അശ്വതി: പ്രവർത്തനവിജയം, ബന്ധുഗുണംവർദ്ധിക്കും,സകുടുംബ യാത്രകൾ. തൊഴിൽപരമായിദിനംഉത്തമം.
ഭരണി: അനുകൂലദിനം, ധനപരമായലാഭം , സ്വന്തക്കാരുടെസഹായം. മധ്യാഹ്നത്തിന്ശേഷം യാത്രകൾ.
കാർത്തിക: കാര്യവിജയം, വാഹനലാഭം, തൊഴിലന്വേഷണത്തിൽവിജയം, ബന്ധുജനസമാഗമം.
രോഹിണി: സഹോദരഗുണംലഭിക്കും, ദമ്പതികളുടെഭിന്നതഅവസാനിക്കും. വിവിഹാഹആലോചനകളിൽപുരോഗതി, വിശ്രമംകുറയും.
മകയിരം:പൊതുപ്രവർത്തനവിജയം, സാമ്പത്തികമായിഅനുകൂലദിനം, രോഗശമനം, പരീക്ഷകളിൽ വിജയം.
തിരുവാതിര: സന്താനഗുണം വർദ്ധിക്കും, കുടുംബസൗഖ്യമനുഭവിക്കും, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി .
പുണർതം: മംഗളകമ്മങ്ങളിൽസംബന്ധിക്കും, ആരോഗ്യവിഷമതകളിൽശമനം, മാനസിക സുഖവർദ്ധന, പ്രവർത്തനങ്ങളിൽ വിജയം.
പൂയം: തൊഴിൽപരമായയാത്രകൾ,ഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, കുടുംബസൗഖ്യം, ബന്ധുജനസമാഗമം.
ആയില്യം: ഉത്തരവാദിത്തങ്ങൾവർദ്ധിക്കും, മാനസിക സന്തോഷം, തൊഴിൽപരമായനേട്ടങ്ങൾ, ചെലവ്അധികരിക്കും.
മകം: വിശ്രമംകുറഞ്ഞിരിക്കും, രോഗസാദ്ധ്യത,സുഹൃദ്സഹായം, തൊഴിൽരംഗത്ത്അനുകൂലമായസാഹചര്യം.
പൂരം : ഉദ്യോഗാർത്ഥികൾക്ക്ദിനംഅനുകൂലം, കുടുംബത്തിലെസന്തോഷംവർദ്ധിക്കും, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക, പുതുവസ്ത്രലാഭം.
ഉത്രം: കൂടുതൽ യാത്രകൾ, ബന്ധുജനസന്ദർശനം, സന്താനങ്ങൾക്കായി പണച്ചെലവ്, ബിസിനസ്സിൽനേട്ടം.
അത്തം: തൊഴിലിൽനിന്ന് ധനലാഭം, അലച്ചിൽവർദ്ധിക്കും,പുതുവസ്ത്രലാഭം, ഗൃഹസുഖംകുറയും.
ചിത്തിര: കുടുംബകാര്യങ്ങളിൽശ്രദ്ധ, ദാമ്പത്യകലഹംശമിക്കും, ലഹരിവസ്തുക്കൾഉപേക്ഷിക്കും, തൊഴിൽപരമായിനേട്ടം.
ചോതി:ബന്ധുക്കളുമായിഭിന്നത,ധനപരമായവിഷമതകൾ,ഔഷധസേവ വേണ്ടിവരും, സഞ്ചാരക്ലേശം.
വിശാഖം: ഇഷ്ടപ്പെട്ടതൊഴിലുകളിൽഏർപ്പെടും, ബിസിനസ്സിൽപണംമുടക്കും,സുഹൃത്തുക്കളുമായിഅകൽച്ച, ഭാഗ്യപരീക്ഷണങ്ങളിൽതിരിച്ചടികൾ.
അനിഴം: തൊഴിലിൽനിന്ന്നേട്ടം, സാമ്പത്തികപുരോഗതി. മേലാധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്ആനുകൂല്യം, , ആരോഗ്യപരമായവിഷമതകൾശമിക്കും.
തൃക്കേട്ട: സന്താനഗുണംഅനുഭവത്തിൽവരും, , വാഹനത്തിന് അറ്റകുറ്റപണികൾ , ഭൂമിയിൽനിന്ന്ധനലാഭം വിവാഹംവാക്കുറപ്പിക്കും.
മൂലം: വിവ്യഹാലോചനകളിൽ ഉത്തമബന്ധംലഭിക്കും, കാലാവസ്ഥപ്രതികൂലമായിമുൻനിശ്ചയിച്ച കാര്യങ്ങൾമാറ്റിവയ്ക്കും, കർമ്മരംഗത്ത്ഉന്നതി.
പൂരാടം: ഉപഹാരങ്ങൾലഭിക്കും, ആരോഗ്യപരമായവിഷമതകൾശമിക്കും, സന്താനങ്ങൾക്ക്നേട്ടം, യാത്രകൾവേണ്ടിവരും.
ഉത്രാടം: ഗൃഹസുഖംവർദ്ധിക്കും, കടങ്ങൾവീട്ടും, ആരോഗ്യപരമായമെച്ചം, . വിവാഹംവാക്കുറപ്പിക്കും.
തിരുവോണം: മേലധികാരികളുടെപ്രീതിസമ്പാദിക്കും, സാമ്പത്തികനേട്ടം, കുടുംബത്തിൽമംഗളകർമ്മങ്ങൾ, മധ്യാഹ്നത്തിന്ശേഷംപ്രതികൂലം.
അവിട്ടം: വാതജന്യരോഗങ്ങൾമൂലംവിഷമതകൾ, സന്തോഷംനൽകുന്നവാർത്തകൾകേൾക്കും,ഭക്ഷണകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്.
ചതയം: തൊഴിൽപരമായനേട്ടം, ഇഷ്ടകാര്യങ്ങൾസാധിക്കും ,വിദേശത്തുനിന്ന്നാട്ടിൽതിരിച്ചെത്തും, കടങ്ങൾവീട്ടും.
പൂരുരുട്ടാതി: കലാരംഗത്തുനിന്ന് പ്രശസ്തി, അനാവശ്യചിന്തകൾഅലട്ടും, തൊഴിൽപരമായഉത്കണ്ഠ, ഗൃഹസുഖംകുറയും.
ഉത്രട്ടാതി: പൈതൃകസ്വത്തിന്റെഅനുഭവം, യാത്രകൾവഴിനേട്ടം , ഭക്ഷണസുഖംകുറയും, ഉദരരോഗസാദ്ധ്യത.
രേവതി: ഉന്നതവിദ്യാഭ്യാസആവശ്യത്തിനായിയാത്രകൾവേണ്ടിവരും, വിശ്രമംകുറയും, സഞ്ചാരക്ലേശംവർദ്ധിക്കും, തൊഴിൽപരമായിനേട്ടം