പ്രതിദിന ജ്യോതിഷം ജനുവരി 27, ചൊവ്വ
പ്രതിദിന ജ്യോതിഷം ജനുവരി 27, ചൊവ്വ
കലിദിനം 1872602
കൊല്ലവർഷം 1201 മകരം 13
(കൊല്ലവർഷം 1201 മകരം ൧൩ )
തമിഴ് വർഷം വിശ്വവസു തയ് 14
ശകവർഷം 1947 മാഘം 07
ഉദയം 06.46 അസ്തമയം 06.27 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 19 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.31 pm to 04.59 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.36 pm to 02.04 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.41 am to 11.08 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല ) ചൊവ്വ ഉത്രാടത്തിൽ ബുധൻ തിരുവോണം വ്യാഴം
പുണർതത്തിൽ ശുക്രൻ തിരുവോണത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.52 വരെ മകരം പകൽ 09.37 വരെ കുംഭം പകൽ 11.20 വരെ മീനം പകൽ 01.10 വരെ
മേടം പകൽ 03.14 വരെ എടവം വൈകിട്ട് 05.25 വരെ മിഥുനം തുടർന്ന് കർക്കടകം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 11.08 വരെ ഭരണി തുടർന്ന് കാർത്തിക
രാത്രി 0312 വരെ ശുക്ലപക്ഷ നവമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : കാർത്തിക തിഥി : ശുക്ലപക്ഷ നവമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഭരണി
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം , തൃക്കേട്ട , രേവതി , പൂരുരുട്ടാതി , അവിട്ടം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അശ്വതി , ആയില്യം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിനം മുഴുവൻ പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്നു സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണവർധനയ്ക്ക് ദിവസഗുണവർദ്ധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു :
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം
രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ
കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ
ലാൽ കിതാബ് നിർദ്ദേശം : പച്ച കർപ്പൂരം , കുങ്കുമം , മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക .
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ പ്രതികൂല നിറം : കറുപ്പ്, കടും നീലം
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ദിവസ ഫലം
അശ്വതി: സജ്ജനങ്ങളുടെ സഹായം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില് വിജയിക്കും. തൊഴിൽ രഹിതർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും .
ഭരണി: പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കളിൽ നിന്നും നിരന്തരമായ ശല്യമുണ്ടാവാം . മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും.
കാർത്തിക: സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. നിദ്രാഭംഗം അനുഭവപ്പെടും. അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും .
രോഹിണി: മംഗളകാര്യങ്ങളില് പങ്കെടുക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ അരിഷ്ടതകൾക്കു സാദ്ധ്യത കര്മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സകുടുംബം വിനോദ പരിപാടികളിൽ പങ്കെടുക്കും.
മകയിരം: ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നതിൽ തടസ്സം ,. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ ഭിന്നത.
തിരുവാതിര: സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് അവസരങ്ങള് ലഭിക്കും. ഗൃഹത്തില് മംഗളകർമ്മങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം.
പുണർതം: ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകൾ വര്ദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. വിദ്യാര്ത്ഥികൾക്ക് അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല.
പൂയം: ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന് അവസരം ലഭിക്കും. തര്ക്കവിഷയങ്ങളില് നിന്നും അകന്നു നില്ക്കാന് ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അയൽ വാസികളിൽനിന്നും അനുകൂല സമീപനം പ്രതീക്ഷിക്കാം.
ആയില്യം: കര്മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള് കൈവരിക്കാന് സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും.
മകം: അവിവാഹിതരുടെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവും .സാമ്പത്തിക ത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. സാമ്ബത്തിക ഇടപാടുകളില് വളരെയധികം സൂക്ഷിക്കണം.
പൂരം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. ബന്ധുക്കള് ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘർഷങ്ങൾ കൂടും. ജീവിത പങ്കാളിയില് നിന്നും പിന്തുണ ലഭിക്കും.
ഉത്രം: വാക്സാമര്ത്ഥ്യം മുഖേന കാര്യ വിജയം സഹപ്രവര്ത്തകരുടെ അനുമോദനം ലഭിക്കും .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്ഷങ്ങള്ക്ക് ഇടയാക്കുന്ന സംഭവങ്ങള് ഉണ്ടാകും. മുന്കോപം നിയന്ത്രിക്കണം.
അത്തം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും . ഇന്റര്വ്യൂകളിൽ പങ്കെടുക്കുന്നവര്ക്ക് പ്രതിക്കൂലദിനം ആയിരിക്കും. തൊഴിൽ പരമായും ദിനം നന്നല്ല .വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങള് മാറികിട്ടും.
ചിത്തിര: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സന്താനങ്ങള് മുഖേന മനസന്തോഷം അനുഭവപ്പെടും.ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്ദ്ധിക്കും. മത്സര പരീക്ഷകളിൽ വിജയിക്കുവാന് സാധ്യത.
ചോതി: കര്മ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ബന്ധുജനങ്ങള് വാക്കുകള് കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. യാത്രകള് മുഖേന പ്രതീക്ഷിച്ചതിനേക്കാള് ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
വിശാഖം: പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില് മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങൾ ഭാഗികമായി വിജയിക്കും . ഏത് കാര്യത്തിന് പരിശ്രമിച്ചാലും വിജയത്തിലെത്തിക്കുവാൻ സാധിക്കും .
അനിഴം: ചെയ്യാത്ത കുറ്റത്തിന് അപവാദം കേൾക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് ശാരീരിക അസുഖങ്ങള് അനുഭവപ്പെടും.
തൃക്കേട്ട: പലവിധത്തിൽ സാമ്പത്തിക ത്തിക നേട്ടം പ്രതീക്ഷിക്കാം. അസാധാരണ വാക് സാമർഥ്യം കൊണ്ട് കാര്യസാദ്ധ്യം . . ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിലിൽ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും.
മൂലം: സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരില് നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില് മംഗളകര്മ്മങ്ങള് നടക്കും.
പൂരാടം: കലാ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം. ദമ്പതികൾ തമ്മില് അഭിപ്രായ വ്യത്യാസം ഉണ്ടാകും. കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും . . ആഘോഷങ്ങളിൽ പങ്കെടുക്കും. നിരാശ വിട്ടുമാറും.
ഉത്രാടം: പ്രമോഷന് പ്രതീക്ഷിക്കുന്ന സര്ക്കാര് ജീവനക്കാർക്ക് അനുകൂല ഉത്തരവ് ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള് വാങ്ങിക്കും. തൊഴില് രഹിതർക്ക് ജോലിസാദ്ധ്യത . പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം.
തിരുവോണം: പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്ദ്ധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയര് മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വാടാ ജന്യ രോഗ സാദ്ധ്യത .
അവിട്ടം: പിതാവിനോ പിതൃ സ്ഥാനീയര്ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള് വര്ദ്ധിക്കും. മനസിന് സംഘർഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കും .
ചതയം: ആഢംബര വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. മത്സരപരീക്ഷകളില് വിജയ സാധ്യത. സാമ്പത്തിക ഇടപാടുകളില് വളരെയധികം സൂക്ഷിക്കുക. ഗൃഹനിര്മ്മാണത്തില് ചിലവുകള് വര്ദ്ധിക്കും. സഹോദരസ്ഥാനീയരുടെ സഹായം ഉണ്ടാകും.
പൂരുരുട്ടാതി: കര്മ്മസംബന്ധമായി ബുദ്ധിമുട്ടുകള് അനുഭവപ്പെടും.ദന്ത രോഗത്തിന് സാദ്ധ്യത. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില് നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങള് തുടങ്ങാന് അനുകൂലസമയമല്ല.
ഉത്രട്ടാതി: തുടങ്ങി വച്ച പല പ്രവര്ത്തനങ്ങളും വിജയിക്കും. കര്മ്മ രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് രോഗദുരിതം അനുഭവപ്പെടാം. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും.
രേവതി: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ചെറിയ ധനലാഭം.സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും ക്കും . വാത സംബന്ധമായ അസുഖങ്ങള് അനുഭവപ്പെടും.