പ്രതിദിന ജ്യോതിഷം ഫെബ്രുവരി 03, ചൊവ്വ
പ്രതിദിന ജ്യോതിഷം ഫെബ്രുവരി 03, ചൊവ്വ
കലിദിനം 1872609
കൊല്ലവർഷം 1201 മകരം 20
(കൊല്ലവർഷം 1201 മകരം ൨൦ )
തമിഴ് വർഷം വിശ്വവസു തയ് 21
ശകവർഷം 1947 മാഘം 14
ഉദയം 06.45 അസ്തമയം 06.30 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 45 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 15 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.33 pm to 05.01 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.37 pm to 02.05 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.41 am to 11.09 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല ) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അവിട്ടത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.24 വരെ മകരം പകൽ 09.09 വരെ കുംഭം പകൽ 10.57 വരെ മീനം പകൽ 12.42വരെ
മേടം പകൽ 02.46 വരെ എടവം വൈകിട്ട് 04.57 വരെ മിഥുനം തുടർന്ന് കർക്കടകം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 10.10 വരെ മകം
രാത്രി 12.40 വരെ കൃഷ്ണ പക്ഷ ദ്വിതീയ
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : മകം തിഥി : കൃഷ്ണ ദ്വിതീയ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : മകം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രട്ടാതി , രേവതി , പൂയം, തിരുവാതിര , രോഹിണി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ആയില്യം , തൃക്കേട്ട , പുണർതം മകയിരം , അനിഴം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം ആവാം
ദിവസ ഗുണ വർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക , ഒരു സ്തോത്രം
ചേർക്കുന്നു:
ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീശനാഥ മമ ദേഹി കരാവലംബം
ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുണ്ടല സത്കവചാഭിരാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,
വല്ലീശനാഥ മമ ദേഹി കരാവലംബം
ലാൽ കിതാബ് നിർദ്ദേശം :ഭവനത്തിന് / ഓഫിസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക.
ദിവസത്തിന് ചേർന്ന നിറം: ഓറഞ്ച്, കഷായനിറം, ചുവപ്പ് . പ്രതികൂല നിറം : കറുപ്പ്, കടുംനീലം .
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
.
ദിവസ ഫലം
അശ്വതി:ദിനംഅനുകൂലമാണ്,തൊഴിലിൽശ്രദ്ധവർദ്ധിക്കും,അലച്ചിൽവർദ്ധിക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, പണച്ചെലവ്നേരിടും.
ഭരണി: അനുകൂലമായദിനമാണ്, തടസ്സങ്ങൾമാറും,സാമ്പത്തികമായിചെറിയനേട്ടം,പ്രവർത്തനമാന്ദ്യംവിട്ടുമാറും, കാര്യവിജയം. .
കാർത്തിക: ഗുണദോഷസമ്മിശ്രമായദിനമാണ്, ദാമ്പത്യകലഹംശമിക്കും,ഉദരരോഗസാദ്ധ്യത, തൊഴിൽപരമായനേട്ടം, സാമ്പത്തികമായിദിനംഅനുകൂലമല്ല .
രോഹിണി:മധ്യാഹ്നത്തിന്മുൻപ്ദിനംപ്രതികൂലം,ആരോഗ്യവിഷമതകൾനേരിടും,ഔഷധസേവയാൽആശ്വാസം, സഞ്ചാരക്ലേശം, തെഴിൽപരമായിദിനംനന്നല്ല.
മകയിരം: അധികച്ചെലവ്,വിദേശതൊഴിൽശ്രമത്തിൽവിജയം,യാത്രകൾവഴിനേട്ടം,കടങ്ങൾവീട്ടും, സാധിക്കും.
തിരുവാതിര: പ്രവർത്തനവിജയം, കുടുംബപരമായപ്രശ്നങ്ങൾ,വിവാഹകാര്യത്തിൽതീരുമാനം, തൊഴിൽപരമമായ മാറ്റങ്ങൾ, തീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും.
പുണർതം: ബന്ധുജനങ്ങൾക്ക്രോഗസാദ്ധ്യത,തൊഴിൽരംഗത്ത്മാന്ദ്യം,മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, വാഗ്വാദങ്ങളിൽഏർപ്പെടും.
പൂയം:ബിസിനസ്സിൽധനലാഭം,തൊഴിലിൽഅനുകൂലമായസാഹചര്യം.പ്രവർത്തനവിജയംകൈവരിക്കും,സുഹൃദ്സഹായംലഭിക്കും.
ആയില്യം:സന്താനങ്ങൾക്ക് രോഗസാദ്ധ്യത, കുടുബപ്രശ്നങ്ങളിൽശമനം,തൊഴിൽപുരോഗതി,വാഗ്ദാനങ്ങൾപാലിക്കും.
മകം: സാമ്പത്തികമായവിഷമതകൾ, തൊഴിൽപരമായനേട്ടങ്ങൾ, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.
പൂരം: വിശ്രമംകുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായികലഹസാദ്ധ്യത, ചെലവ്അധികരിച്ചുനിൽക്കും ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്.
ഉത്രം: ഭക്ഷണസുഖംകുറയും, പണമിടപാടുകളിൽനേട്ടം , യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.
അത്തം: തൊഴിൽരംഗത്ത്അനുകൂലസാഹചര്യം, യാത്രകൾ, സുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന് ശേഷംദിനംഅനുകൂലം.
ചിത്തിര: ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന്തടസ്സം, ധനപരമായിദിനംനന്നല്ല, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ.
ചോതി: കാര്യപുരോഗതി , സാമ്പത്തികമായിഅനുകൂലദിനമാണ്, രോഗശമനം, പ്രവർത്തനങ്ങളിൽവിജയം.
വിശാഖം: സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി, ജീവിതസൗഖ്യം.
അനിഴം: രോഗദുരിതത്തിൽശമനം, പ്രവർത്തനങ്ങളിൽനേട്ടം കർമ്മരംഗത്ത് സംതൃപ്തി , ഉപഹാരങ്ങൾലഭിക്കും.
തൃക്കേട്ട: അവിചാരിതധനലാഭംഏറ്റെടുത്തപ്രവർത്തനങ്ങളിൽവിജയം, കുടുംബസൗഖ്യം, ആരോഗ്യവിഷമതകളിൽആശ്വാസം.
മൂലം: അനുകൂലദിനം, കുടുംബത്തിൽസന്തോഷകരമായ അന്തരീക്ഷം ,സ്വന്തം കാര്യത്തിൽശ്രദ്ധകുറയും, സുഹൃദ്സഹായവർദ്ധന.
പൂരാടം: അധികച്ചെലവുണ്ടാകും, അനാവശ്യചിന്തകൾഅലട്ടും , ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും, ബന്ധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ.
ഉത്രാടം: മദ്ധ്യാഹ്നംവരെദിനംഅനുകൂലമല്ല, യാത്രകൾവേണ്ടിവരും, ദേഹസുഖക്കുറവ്, രോഗാരിഷ്ടതകൾ, , പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.
തിരുവോണം: അനുകൂലദിനം, വിവാഹാലോചനകളിൽതീരുമാനം.. ബന്ധുജനഗുണം. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംലാഭം.
അവിട്ടം: വ്യവഹാരവിജയംപ്രതീക്ഷിക്കാം. തൊഴിൽ പുരോഗതി. കുടുംബപ്രശ്നങ്ങളിൽപരിഹാരംമംഗളകർമ്മങ്ങളിൽ സംബന്ധിക്കും.
ചതയം: ആരോഗ്യപരമായി അനുകൂലം, . വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായമാറ്റങ്ങൾ, മാനസികമായ ഉത്ക്കണ്ഠ.
പൂരുരുട്ടാതി: ധനപരമായിദിനംനന്നല്ല, കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, യാത്രകൾവേണ്ടിവരും.
ഉത്രട്ടാതി: വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയം.
രേവതി: യാത്രകൾവേണ്ടിവരും, ആരോഗ്യപരമായിദിനംപ്രതികൂലം സാമ്പത്തികപരമായവിഷമതകൾ ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ.