പ്രതിദിന ജ്യോതിഷം ഫെബ്രുവരി 04, ബുധൻ
പ്രതിദിന ജ്യോതിഷം ഫെബ്രുവരി 04, ബുധൻ
കലിദിനം 1872610
കൊല്ലവർഷം 1201 മകരം 21
(കൊല്ലവർഷം 1201 മകരം ൨൧ )
തമിഴ് വർഷം വിശ്വവസു തയ് 22
ശകവർഷം 1947 മാഘം 15
ഉദയം 06.45 അസ്തമയം 06.30 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 45 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 15 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.37 pm to 02.05 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 11.09 am to 12.37 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 08.13 am to 09.41 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല ) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അവിട്ടത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.20 വരെ മകരം പകൽ 09.05 വരെ കുംഭം പകൽ 10.53 വരെ മീനം പകൽ 12.38 വരെ
മേടം പകൽ 02.42 വരെ എടവം വൈകിട്ട് 04.53 വരെ മിഥുനം തുടർന്ന് കർക്കടകം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 10.13 വരെ പൂരം
രാത്രി 12.09 വരെ കൃഷ്ണ പക്ഷ തൃതീയ
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : പൂരം തിഥി : കൃഷ്ണ തൃതീയ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരം
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രട്ടാതി , രേവതി , ആയില്യം , പുണർതം , മകയിരം ,തിരുവോണം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മകം , പൂയം , തിരുവാതിര , തൃക്കേട്ട ,മൂലം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം ആവാം
രാത്രി 10.13 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണ വര്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്താം . അതിനുള്ള ഒരു സ്തുതി ചേർക്കുന്നു .
കദംബസൂനു കുണ്ഡലം സുചാരു ഗണ്ഡമണ്ഡലം
വ്രജാ൦ഗനൈക വല്ലഭം നമാമി കൃഷ്ണദുർല്ലഭം
യശോദയാ സമോദയാ സഗോപയാ സനന്ദയാ
യുതംസുഖൈക ദായകം നമാമി ഗോപനായകം
ലാൽ കിതാബ് നിർദ്ദേശം : ലാൽ കിതാബ് അനുസരിച്ച് ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം . പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:.
ദിവസ ഫലം
അശ്വതി: രോഗദുരിതശമനം. ജീവിതപങ്കാളിയില്നിന്ന്ഉറച്ചപിന്തുണ. പ്രണയബന്ധിതര്ക്ക്ഏതെങ്കിലുംതരത്തിലുള്ളതടസങ്ങള്ഉണ്ടാകാം. അനിയന്ത്രിതകോപംപലപ്പോഴുംആപത്തായിത്തീരും. വിദേശത്തുനിന്നുംനാട്ടില്തിരികെയെത്തും.
ഭരണി: മനസിനെവിഷമിപ്പിച്ചിരുന്നപ്രശ്നങ്ങളിൽ നിന്നുമോചനം. കുടുംബസമേതംയാത്രകള്നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക്അനുകൂലഫലം. സ്വന്തമായിബിസിനസ്നടത്തുന്നവര്ക്ക്മികച്ചലാഭം.
കാർത്തിക: യാത്രകൾ കൂടുതലായിവേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ളഅലർജി പിടിപെടും. വളര്ത്തുമൃഗങ്ങളാൽ പരുക്കേല്ക്കാൽക്കുവാൻസാദ്ധ്യത.
രോഹിണി: മാനസികനിരാശവർദ്ധിക്കും. സഹായവാഗ്ദാനത്തില്നിന്ന്സുഹൃത്തുക്കൾ പിൻവാങ്ങും. സ്വകാര്യസ്ഥാപനങ്ങളില്ജോലിലഭിക്കും. ബന്ധുക്കൾ വഴിവരുന്നവിവാഹാലോചനകളില്തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്.
മകയിരം:ഏറ്റെടുത്തപ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമംവേണ്ടിവരും. മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യതപാലിക്കും. മേലുദ്യോഗസ്ഥരുടെപ്രീതിസമ്പാദിക്കും.
തിരുവാതിര: ഗൃഹത്തിൽ നവീകരണപ്രവര്ത്തനങ്ങൾ നടക്കും. കുടുംബജീവിതസൗഖ്യംവർദ്ധിക്കും. വിവാദപരമായപലകാര്യങ്ങളിൽ നിന്നുംമനസിന്സുഖംലഭിക്കും. പൊതുപ്രവർത്തനത്തിൽ മികച്ചവിജയംകൈവരിക്കും.: വാഹനംവാങ്ങുന്നതിനെക്കുറിച്ച്ആലോചിക്കും.
പുണർതം: കഫജന്യരോഗങ്ങൾ പിടിപെടാം. ദീര്ഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലുംശ്രദ്ധിക്കുക. പൈതൃകസ്വത്തിന്റെഅനുഭവമുണ്ടാകും. കരുതിവെച്ചപണംമറ്റാവശ്യങ്ങള്ക്കായിചെലവഴിക്കും. മാനസികപിരിമുറുക്കംവര്ധിക്കും.
പൂയം: ദാമ്പത്യജീവിതത്തിൽ ചെറിയപിണക്കങ്ങള്ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം.മറ്റുള്ളവരുമായികലഹങ്ങള്ക്കുസാധ്യത. ഇഷ്ടപ്പെടാത്തകാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളില്ചതിവുപറ്റാന്സാധ്യത. പിതാവിന്അരിഷ്ടതകള്.
ആയില്യം: കാര്യപ്രതിബന്ധം, അനാരോഗ്യം. വിദേശസഞ്ചാരംസാധ്യമാകും. തൊഴില്രംഗത്ത്അരിഷ്ടതകൾ. ഗുണാനുഭവങ്ങള്ലഭിക്കുവാന്അല്പംകൂടികാത്തിരിക്കേണ്ടതായിവന്നേക്കാം. അപ്രതീക്ഷിതധനനഷ്ടംനേരിടും.
മകം: വാഹനം, ഭൂമിഎന്നിവവാങ്ങാനുള്ളതീരുമാനംഅല്പംകൂടിനീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില്താല്പര്യംവര്ധിക്കും. വിലപ്പെട്ടരേഖകള്കൈമോശംവരാനിടയുണ്ട്. കഴിയുന്നതുംദീര്ഘയാത്രകള്ഒഴിവാക്കുക,ബന്ധുജനസഹായത്തിനുശ്രമിച്ചാല്വിജയിക്കുകയില്ല.
പൂരം: കാര്ഷികമേഖലയില്പ്രവര്ത്തിക്കുന്നവര്ക്ക്അവിചാരിതനഷ്ടം. ബന്ധുജനസഹായംലഭിക്കും. അനുകൂലമായിലഭിച്ചിരുന്നപലകാര്യങ്ങളുംകൂടുതല്വര്ധിച്ചതോതില്ലഭിക്കും. തൊഴിൽപരമായിഅനുകൂലദിനം.
ഉത്രം: കുടുംബത്തിലെമുതിര്ന്നഅംഗത്തിന്രോഗാരിഷ്ടതയുണ്ടാകാനുംസാധ്യതകാണുന്നു.അപ്രതീക്ഷിതചെലവുകള്വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില്നിന്ന്കടംവാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടയ്ക്ക്ധനനഷ്ടംസംഭവിക്കുവാൻ സാദ്ധ്യത
അത്തം: ജീവിതപങ്കാളിക്ക്ഏതെങ്കിലുംതരത്തിലുള്ളഉന്നതി. മാതാവിനോതത്തുല്യരായവര്ക്കോഅരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്നരോഗദുരിതങ്ങളില്നിന്ന്മോചനം. ഉപയോഗ്യവസ്തുക്കള്മോഷണംപോകാം. ബന്ധുക്കള്നിമിത്തംനേട്ടം.
ചിത്തിര: ഔദ്യോഗികരംഗത്ത്നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക്അരിഷ്ടതകള്ക്കുസാധ്യത. ഉത്തരവാദിത്തംവര്ധിക്കും. ഊഹക്കച്ചവടത്തില്നഷ്ടംസംഭവിക്കാം. ബന്ധുക്കളെതാല്ക്കാലികമായിപിരിഞ്ഞുകഴിയേണ്ടിവരും.
ചോതി: വിദേശത്തുനിന്നുംനാട്ടില്തിരിച്ചെത്തുവാന്സാധിക്കും. ശാരീരികമായിഎന്തെങ്കിലുംഅരിഷ്ടതകള്നേരിടും. ബിസിനസുകളില്നിന്ന്മികച്ചനേട്ടം. സ്ഥലംമാറ്റംഉണ്ടാകും. ദ്രവ്യലാഭത്തിനുസാധ്യത. ഗൃഹത്തില്ശാന്തതകൈവരും. കലാരംഗത്തുമികച്ചനേട്ടം.
വിശാഖം: ഇന്റര്വ്യൂവില്നേട്ടംകൈവരിക്കും. തൊഴിൽപരമായനേട്ടംപ്രേമബന്ധങ്ങളില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്മുതിർന്നവരിൽനിന്ന്അംഗീകാരംലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റസുഹൃത്തിന്റെഇടപെടല്മൂലംഅപകടങ്ങളില്നിന്നുരക്ഷനേടും.
അനിഴം: നഷ്ടപ്പെട്ടെന്നുകരുതിയിരുന്നവസ്തുക്കള്തിരികെലഭിക്കും. വാസസ്ഥാനത്തിനുമാറ്റംസംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക്സ്ഥലംമാറ്റം, ഇഷ്ടസ്ഥാനലബ്ധിഎന്നിവയുണ്ടാകും. പണച്ചെലവുള്ളകാര്യങ്ങളില്ഏര്പ്പെടും. പൊതുപ്രവര്ത്തനരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്ജനസമ്മിതി.
തൃക്കേട്ട: ആരോഗ്യസ്ഥിതിമെച്ചപ്പെടും. വാഹനത്തിനായിപണംമുടക്കേണ്ടിവരും. സഞ്ചാരക്ലേശംവര്ധിക്കും. സ്ത്രീകളുമായിഇടപെട്ട്മാനഹാനിക്കുസാധ്യത. വിദേശയാത്രയ്ക്കുള്ളശ്രമങ്ങള്വിജയംകൈവരിക്കും. ഇന്ഷുറന്സ്, ചിട്ടിഎന്നിവയില്നിന്നുധനലാഭത്തിനുസാധ്യത.
മൂലം: മത്സരപ്പരീക്ഷ, ഇന്റര്വ്യൂഇവയില്മികച്ചപ്രകടനം. സൗന്ദര്യവര്ധകവസ്തുക്കള്ക്കുപണംമുടക്കും. അലഞ്ഞുതിരിയുന്നശീലമുണ്ടാകും. രാഷ്ട്രീയരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്എതിര്പ്പുകള്നേരിടേണ്ടിവരും. സഞ്ചാരക്ലേശംവര്ധിക്കും.
പൂരാടം: അനുകൂലഫലങ്ങള്ലഭിക്കുവാന്സാധ്യതയുള്ളദിനമാണ്. ഏതെങ്കിലുംതരത്തിലുള്ളധനലാഭമുണ്ടാകും. ഭക്ഷണസുഖംവര്ധിക്കും. കടങ്ങള്വീട്ടുവാന്സാധിക്കും. അന്യജനസഹായംലഭിക്കും.
ഉത്രാടം: സഹപ്രവര്ത്തകരുമായിനിലനിന്നിരുന്നതര്ക്കങ്ങള്പരിഹൃതമാകും. ഏതുതരത്തിലുള്ളതടസങ്ങളുംതരണംചെയ്യുവാന്സാധിക്കും. പെരുമാറ്റത്തില്കൃത്രിമത്വംകലര്ത്തിവിരോധംസന്പാദിക്കും.
മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും.
തിരുവോണം:ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങുവന്നആലോചിക്കും. വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി.
അവിട്ടം: പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. കലാപരിപാടികളില്സംബന്ധിക്കും. സ്നേഹിക്കുന്നവരില്നിന്ന്എതിര്പ്പ്നേരിടും. വ്യാപാരം, മറ്റുബിസിനസ്എന്നിവയില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്സാമ്പത്തികവിഷമമുണ്ടാകും.
ചതയം: ഒന്നിലധികംതവണദീര്ഘയാത്രകള്വേണ്ടിവരും. വിജയംഉറപ്പാക്കിയിരുന്നപദ്ധതികളില്തിരിച്ചടികള്നേരിടും. ഇഷ്ടജനങ്ങള്ക്ക്തൊഴില്പരമായിമാറ്റം, അന്യദേശവാസംഎന്നിവയുണ്ടാകും. പുണ്യസ്ഥലസന്ദര്ശനം
പൂരുരുട്ടാതി: വിവാഹമാലോചിക്കുന്നവർക്കുമനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. അനവസരത്തില്അന്യര്ഇടപെടുന്നതുമൂലംകുടുംബത്തില്ചില്ലറപ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക്ഉന്നമനമുണ്ടാകും. നേത്രരോഗസാധ്യത.
ഉത്രട്ടാതി: തൊഴിലന്വേഷകര്ക്ക്അനുകൂലഫലം, സഹായികളില്നിന്നുള്ളഇടപെടല്വഴിപെട്ടെന്നുള്ളകാര്യസാധ്യം. വിവാഹാലോചകള്തീരുമാനത്തിലെത്തും. കടങ്ങള്വീട്ടുവാനുംപണയഉരുപ്പടികള്തിരിച്ചെടുക്കുവാനുംസാധിക്കും.
രേവതി: സഹോദരങ്ങള്ക്കുവേണ്ടിപണംചെലവഴിക്കേണ്ടിവരും. വ്യവഹാരങ്ങളില്വിജയംനേടും.മേലുദ്യോഗസ്ഥരില്നിന്ന്പ്രശംസലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്ക്ക്പരുക്കിനുസാധ്യത. വാഹനത്തിന്അറ്റകുറ്റപ്പണികള്ക്കും സാധ്യത.