Articles

Home Articles പ്രതിദിന ജ്യോതിഷം മാർച്ച് 03, ചൊവ്വ

പ്രതിദിന ജ്യോതിഷം മാർച്ച് 03, ചൊവ്വ

 പ്രതിദിന ജ്യോതിഷം   മാർച്ച്  03, ചൊവ്വ

 

 കലിദിനം 1872637 

 

 കൊല്ലവർഷം 1201 കുംഭം 19

 

 (കൊല്ലവർഷം  1201കുംഭം  ൧൯     )

 

 തമിഴ്  വർഷം  വിശ്വവസു മാശി  19       

 

 ശകവർഷം 1947 ഫാൽഗുനം  12

 

 ഉദയം 06.37 അസ്തമയം  06.35 മിനിറ്റ്

 

 ദിനമാനം  11 മണിക്കൂർ  58 മിനിറ്റ്

 

 രാത്രിമാനം 12  മണിക്കൂർ  02 മിനിറ്റ്

 

 ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

 രാഹുകാലം    03.35 pm to 05.05 pm   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  12.36 pm to 02.05 pm   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 09.36 am to 11.06 am   (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 ഗ്രഹാവസ്ഥകൾ

 

ചൊവ്വയ്ക്കും ബുധനും   മൗഢ്യം  ബുധനും  വ്യാഴത്തിനും  വക്രം  ശുക്രൻ ഉച്ചത്തിൽ

 

 ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ ചതയത്തിൽ   (ചതയം    ഞാറ്റുവേല ) ചൊവ്വ അവിട്ടത്തിൽ    ബുധൻ  പൂരൂരുട്ടാതിയിൽ  വ്യാഴം  പുണർതത്തിൽ ശുക്രൻ പൂരുരുട്ടാതിയിൽ    ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

 

 ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

 കാലത്ത്  07.16 വരെ  കുംഭം  പകൽ 08.57  വരെ  മീനം   പകൽ 10.48  വരെ  മേടം  പകൽ  12.21 വരെ എടവം   വൈകിട്ട്  03.03 വരെ   മിഥുനം  വൈകിട്ട്  05.09  വരെ     കർക്കടകം തുടർന്ന് ചിങ്ങം

 

 പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

 ഗോധൂളിമുഹൂർത്തം  06.20 pm to 06.45  pm

 

 ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

 ബ്രാഹ്മമുഹൂർത്തം  05.06 am to 05.55  am 

 

 പ്രാതഃസന്ധ്യ 05.30 am to 06.45  am

 

 സായംസന്ധ്യ  06.23  pm to 07.37  pm

 

 ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

കാലത്ത്  07.31  വരെ മകം     തുടർന്ന്  പൂരം

 

വൈകിട്ട് 05.07  വരെ    പൗർണ്ണമി  തുർന്ന് കൃഷ്ണ പക്ഷ പ്രഥമ

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരം   തിഥി :   പൗർണ്ണമി

 

 ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരം

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ഉത്രട്ടാതി , രേവതി , ആയില്യം , പുണർതം , മകയിരം ,തിരുവോണം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

മകം , പൂയം , തിരുവാതിര , തൃക്കേട്ട ,മൂലം

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

കാലത്ത്  07.31   മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ  അപ്പോൾ മുതൽ   സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ദിവസഗുണവർധനയ്ക്ക് ദിവസഗുണവർദ്ധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു :

 

നമോ ദേവ്യൈ മഹാദേവ്യൈ

 

ശിവായൈ സതതം നമഃ

 

നമഃ പ്രകൃത്യൈ ഭദ്രായൈ

 

നിയതാഃ പ്രണതാഃ സ്മ താം

 

 

രൗദ്രായൈ നമോ നിത്യായൈ

 

ഗൗര്യൈ ധാത്ര്യൈ നമോ നമഃ

 

ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ

 

സുഖായൈ സതതം നമഃ

 

 

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ

 

സിദ്ധ്യൈ കുർമോ നമോ നമഃ

 

നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ

 

ശർവാണ്യൈ തേ നമോ നമഃ

 

 

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ

 

സാരായൈ സർവ്വകാരിണ്യൈ

 

ഖ്യാത്യൈ തഥൈവ കൃഷ്ണായൈ

 

ധൂമ്രായൈ സതതം നമഃ

 

ലാൽ കിതാബ് നിർദ്ദേശം :  പച്ച കർപ്പൂരം , കുങ്കുമം , മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക .

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ  പ്രതികൂല നിറം : കറുപ്പ്, കടും നീലം

 

 

ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ധരണീഗർഭസംഭൂതം

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം

മംഗളം പ്രണമാമ്യഹം

 

 

ദിവസ ഫലം

 

 

അശ്വതി: രോഗദുരിതശമനം. ജീവിതപങ്കാളിയില്നിന്ന്ഉറച്ചപിന്തുണ. പ്രണയബന്ധിതര്ക്ക്ഏതെങ്കിലുംതരത്തിലുള്ളതടസങ്ങള്ഉണ്ടാകാം. അനിയന്ത്രിതകോപംപലപ്പോഴുംആപത്തായിത്തീരും. വിദേശത്തുനിന്നുംനാട്ടില്തിരികെയെത്തും.

           

ഭരണി: മനസിനെവിഷമിപ്പിച്ചിരുന്നപ്രശ്നങ്ങളിൽ  നിന്നുമോചനം. കുടുംബസമേതംയാത്രകള്നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക്അനുകൂലഫലം. സ്വന്തമായിബിസിനസ്നടത്തുന്നവര്ക്ക്മികച്ചലാഭം.

 

കാർത്തിക: യാത്രകൾ  കൂടുതലായിവേണ്ടിവരും. രോഗദുരിതങ്ങളിൽ  വിഷമിക്കുന്നവർക്ക്  ആശ്വാസം. ഭക്ഷണത്തിൽ  നിന്നുള്ളഅലർജി  പിടിപെടും. വളര്ത്തുമൃഗങ്ങളാൽ  പരുക്കേല്ക്കാൽക്കുവാൻസാദ്ധ്യത.

 

രോഹിണി: മാനസികനിരാശവർദ്ധിക്കും. സഹായവാഗ്ദാനത്തില്നിന്ന്സുഹൃത്തുക്കൾ  പിൻവാങ്ങും. സ്വകാര്യസ്ഥാപനങ്ങളില്ജോലിലഭിക്കും. ബന്ധുക്കൾ  വഴിവരുന്നവിവാഹാലോചനകളില്തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാൻ  ഇടയുണ്ട്.

 

മകയിരം:ഏറ്റെടുത്തപ്രവർത്തനങ്ങളിൽ   വിജയിക്കുവാൻ  കഠിനശ്രമംവേണ്ടിവരും. മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങൾ  സാധിക്കും. പണമിടപാടുകളിൽ  കൃത്യതപാലിക്കും. മേലുദ്യോഗസ്ഥരുടെപ്രീതിസമ്പാദിക്കും.

 

തിരുവാതിര: ഗൃഹത്തിൽ  നവീകരണപ്രവര്ത്തനങ്ങൾ  നടക്കും. കുടുംബജീവിതസൗഖ്യംവർദ്ധിക്കും. വിവാദപരമായപലകാര്യങ്ങളിൽ  നിന്നുംമനസിന്സുഖംലഭിക്കും. പൊതുപ്രവർത്തനത്തിൽ  മികച്ചവിജയംകൈവരിക്കും.: വാഹനംവാങ്ങുന്നതിനെക്കുറിച്ച്ആലോചിക്കും.

 

പുണർതം:  കഫജന്യരോഗങ്ങൾ  പിടിപെടാം. ദീര്ഘയാത്രകൾ  ഒഴിവാക്കുക. പണമിടപാടുകളിലുംശ്രദ്ധിക്കുക. പൈതൃകസ്വത്തിന്റെഅനുഭവമുണ്ടാകും. കരുതിവെച്ചപണംമറ്റാവശ്യങ്ങള്ക്കായിചെലവഴിക്കും. മാനസികപിരിമുറുക്കംവര്ധിക്കും.

 

പൂയം: ദാമ്പത്യജീവിതത്തിൽ  ചെറിയപിണക്കങ്ങള്ഉടലെടുക്കും. മുതിർന്ന  ബന്ധുക്കൾക്ക്  അനാരോഗ്യം.മറ്റുള്ളവരുമായികലഹങ്ങള്ക്കുസാധ്യത. ഇഷ്ടപ്പെടാത്തകാര്യങ്ങളിൽ   ഇടപെടേണ്ടിവരും. പണമിടപാടുകളില്ചതിവുപറ്റാന്സാധ്യത. പിതാവിന്അരിഷ്ടതകള്.

 

ആയില്യം: കാര്യപ്രതിബന്ധം, അനാരോഗ്യം. വിദേശസഞ്ചാരംസാധ്യമാകും. തൊഴില്രംഗത്ത്അരിഷ്ടതകൾ. ഗുണാനുഭവങ്ങള്ലഭിക്കുവാന്അല്പംകൂടികാത്തിരിക്കേണ്ടതായിവന്നേക്കാം.  അപ്രതീക്ഷിതധനനഷ്ടംനേരിടും.

 

മകം: വാഹനം, ഭൂമിഎന്നിവവാങ്ങാനുള്ളതീരുമാനംഅല്പംകൂടിനീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില്താല്പര്യംവര്ധിക്കും. വിലപ്പെട്ടരേഖകള്കൈമോശംവരാനിടയുണ്ട്. കഴിയുന്നതുംദീര്ഘയാത്രകള്ഒഴിവാക്കുക,ബന്ധുജനസഹായത്തിനുശ്രമിച്ചാല്വിജയിക്കുകയില്ല.

 

പൂരം: കാര്ഷികമേഖലയില്പ്രവര്ത്തിക്കുന്നവര്ക്ക്അവിചാരിതനഷ്ടം. ബന്ധുജനസഹായംലഭിക്കും. അനുകൂലമായിലഭിച്ചിരുന്നപലകാര്യങ്ങളുംകൂടുതല്വര്ധിച്ചതോതില്ലഭിക്കും. തൊഴിൽപരമായിഅനുകൂലദിനം.

 

ഉത്രം:  കുടുംബത്തിലെമുതിര്ന്നഅംഗത്തിന്രോഗാരിഷ്ടതയുണ്ടാകാനുംസാധ്യതകാണുന്നു.അപ്രതീക്ഷിതചെലവുകള്വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില്നിന്ന്കടംവാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടയ്ക്ക്ധനനഷ്ടംസംഭവിക്കുവാൻ  സാദ്ധ്യത

 

അത്തം:  ജീവിതപങ്കാളിക്ക്ഏതെങ്കിലുംതരത്തിലുള്ളഉന്നതി. മാതാവിനോതത്തുല്യരായവര്ക്കോഅരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്നരോഗദുരിതങ്ങളില്നിന്ന്മോചനം. ഉപയോഗ്യവസ്തുക്കള്മോഷണംപോകാം. ബന്ധുക്കള്നിമിത്തംനേട്ടം.

 

ചിത്തിര:  ഔദ്യോഗികരംഗത്ത്നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക്അരിഷ്ടതകള്ക്കുസാധ്യത. ഉത്തരവാദിത്തംവര്ധിക്കും. ഊഹക്കച്ചവടത്തില്നഷ്ടംസംഭവിക്കാം. ബന്ധുക്കളെതാല്ക്കാലികമായിപിരിഞ്ഞുകഴിയേണ്ടിവരും.

 

ചോതി:  വിദേശത്തുനിന്നുംനാട്ടില്തിരിച്ചെത്തുവാന്സാധിക്കും. ശാരീരികമായിഎന്തെങ്കിലുംഅരിഷ്ടതകള്നേരിടും. ബിസിനസുകളില്നിന്ന്മികച്ചനേട്ടം. സ്ഥലംമാറ്റംഉണ്ടാകും. ദ്രവ്യലാഭത്തിനുസാധ്യത. ഗൃഹത്തില്ശാന്തതകൈവരും. കലാരംഗത്തുമികച്ചനേട്ടം.

 

വിശാഖം: ഇന്റര്വ്യൂവില്നേട്ടംകൈവരിക്കും. തൊഴിൽപരമായനേട്ടംപ്രേമബന്ധങ്ങളില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്മുതിർന്നവരിൽനിന്ന്അംഗീകാരംലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റസുഹൃത്തിന്റെഇടപെടല്മൂലംഅപകടങ്ങളില്നിന്നുരക്ഷനേടും.

 

അനിഴം: നഷ്ടപ്പെട്ടെന്നുകരുതിയിരുന്നവസ്തുക്കള്തിരികെലഭിക്കും. വാസസ്ഥാനത്തിനുമാറ്റംസംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക്സ്ഥലംമാറ്റം, ഇഷ്ടസ്ഥാനലബ്ധിഎന്നിവയുണ്ടാകും. പണച്ചെലവുള്ളകാര്യങ്ങളില്ഏര്പ്പെടും. പൊതുപ്രവര്ത്തനരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്ജനസമ്മിതി.

 

തൃക്കേട്ട: ആരോഗ്യസ്ഥിതിമെച്ചപ്പെടും. വാഹനത്തിനായിപണംമുടക്കേണ്ടിവരും. സഞ്ചാരക്ലേശംവര്ധിക്കും. സ്ത്രീകളുമായിഇടപെട്ട്മാനഹാനിക്കുസാധ്യത. വിദേശയാത്രയ്ക്കുള്ളശ്രമങ്ങള്വിജയംകൈവരിക്കും. ഇന്ഷുറന്സ്, ചിട്ടിഎന്നിവയില്നിന്നുധനലാഭത്തിനുസാധ്യത.

 

മൂലം:  മത്സരപ്പരീക്ഷ, ഇന്റര്വ്യൂഇവയില്മികച്ചപ്രകടനം. സൗന്ദര്യവര്ധകവസ്തുക്കള്ക്കുപണംമുടക്കും. അലഞ്ഞുതിരിയുന്നശീലമുണ്ടാകും. രാഷ്ട്രീയരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്എതിര്പ്പുകള്നേരിടേണ്ടിവരും. സഞ്ചാരക്ലേശംവര്ധിക്കും.

 

പൂരാടം: അനുകൂലഫലങ്ങള്ലഭിക്കുവാന്സാധ്യതയുള്ളദിനമാണ്. ഏതെങ്കിലുംതരത്തിലുള്ളധനലാഭമുണ്ടാകും. ഭക്ഷണസുഖംവര്ധിക്കും. കടങ്ങള്വീട്ടുവാന്സാധിക്കും. അന്യജനസഹായംലഭിക്കും.

 

ഉത്രാടം: സഹപ്രവര്ത്തകരുമായിനിലനിന്നിരുന്നതര്ക്കങ്ങള്പരിഹൃതമാകും. ഏതുതരത്തിലുള്ളതടസങ്ങളുംതരണംചെയ്യുവാന്സാധിക്കും. പെരുമാറ്റത്തില്കൃത്രിമത്വംകലര്ത്തിവിരോധംസന്പാദിക്കും.

 മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും.

 

തിരുവോണം:ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങുവന്നആലോചിക്കും. വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി.

 

അവിട്ടം: പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. കലാപരിപാടികളില്സംബന്ധിക്കും. സ്നേഹിക്കുന്നവരില്നിന്ന്എതിര്പ്പ്നേരിടും. വ്യാപാരം, മറ്റുബിസിനസ്എന്നിവയില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്സാമ്പത്തികവിഷമമുണ്ടാകും.

 

ചതയം: ഒന്നിലധികംതവണദീര്ഘയാത്രകള്വേണ്ടിവരും. വിജയംഉറപ്പാക്കിയിരുന്നപദ്ധതികളില്തിരിച്ചടികള്നേരിടും. ഇഷ്ടജനങ്ങള്ക്ക്തൊഴില്പരമായിമാറ്റം, അന്യദേശവാസംഎന്നിവയുണ്ടാകും. പുണ്യസ്ഥലസന്ദര്ശനം

 

പൂരുരുട്ടാതി: വിവാഹമാലോചിക്കുന്നവർക്കുമനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. അനവസരത്തില്അന്യര്ഇടപെടുന്നതുമൂലംകുടുംബത്തില്ചില്ലറപ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക്ഉന്നമനമുണ്ടാകും. നേത്രരോഗസാധ്യത.

 

ഉത്രട്ടാതി:  തൊഴിലന്വേഷകര്ക്ക്അനുകൂലഫലം, സഹായികളില്നിന്നുള്ളഇടപെടല്വഴിപെട്ടെന്നുള്ളകാര്യസാധ്യം. വിവാഹാലോചകള്തീരുമാനത്തിലെത്തും. കടങ്ങള്വീട്ടുവാനുംപണയഉരുപ്പടികള്തിരിച്ചെടുക്കുവാനുംസാധിക്കും.

 

രേവതി: സഹോദരങ്ങള്ക്കുവേണ്ടിപണംചെലവഴിക്കേണ്ടിവരും. വ്യവഹാരങ്ങളില്വിജയംനേടും.മേലുദ്യോഗസ്ഥരില്നിന്ന്പ്രശംസലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്ക്ക്പരുക്കിനുസാധ്യത. വാഹനത്തിന്അറ്റകുറ്റപ്പണികള്ക്കും  സാധ്യത.

Enquire Now