Articles

Home Articles പ്രതിദിന ജ്യോതിഷം മാർച്ച് 18, ബുധൻ

പ്രതിദിന ജ്യോതിഷം മാർച്ച് 18, ബുധൻ

 പ്രതിദിന ജ്യോതിഷം മാർച്ച്  18, ബുധൻ

 

 കലിദിനം 1872652

 

 കൊല്ലവർഷം 1201 മീനം  04

 

 (കൊല്ലവർഷം  1201മീനം   ൦൪  )

 

 തമിഴ്  വർഷം  വിശ്വവസു  ഫാൽഗുനി  04

 

 ശകവർഷം 1947 ഫാൽഗുനം  27

 

 ഉദയം 06.29 അസ്തമയം  06.35 മിനിറ്റ്

 

 ദിനമാനം  12 മണിക്കൂർ  06  മിനിറ്റ്

 

 രാത്രിമാനം 11  മണിക്കൂർ  54 മിനിറ്റ്

 

 ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

 രാഹുകാലം    12.32 pm to 02.02 pm    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം 11.01 am to 12.32 pm   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 07.59 am to 09.30 am       (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 ഗ്രഹാവസ്ഥകൾ

 

ചൊവ്വയ്ക്കും ശനിക്കും   മൗഢ്യം    ശുക്രൻ ഉച്ചത്തിൽ  ബുധനു വക്രം

 

 ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ പൂരുരുട്ടാതിയിൽ   (പൂരുരുട്ടാതി     ഞാറ്റുവേല ) ചൊവ്വ ചതയത്തിൽ     ബുധൻ  ചതയത്തിൽ   വ്യാഴം  പുണർതത്തിൽ ശുക്രൻ  രേവതിയിൽ  ശനി  ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

 

 ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

 കാലത്ത്  08.04 വരെ  മീനം   പകൽ 09.54 വരെ  മേടം  പകൽ  11.58 വരെ എടവം   വൈകിട്ട്  02.09  വരെ   മിഥുനം  പകൽ 04:16  വരെ     കർക്കടകം തുടർന്ന്  വൈകിട്ട്  06.16 വരെ     ചിങ്ങം തുടർന്ന് കന്നി

 

 പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

 ഗോധൂളിമുഹൂർത്തം  06.20 pm to 06.45  pm

 

 ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

 ബ്രാഹ്മമുഹൂർത്തം  05.06 am to 05.55  am 

 

 പ്രാതഃസന്ധ്യ 05.30 am to 06.45  am

 

 സായംസന്ധ്യ  06.23  pm to 07.37  pm

 

 

 ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

09നു കാലത്ത്    05.21  വരെ  പൂരുരുട്ടാതി

 

കാലത്ത്  08.26  വരെ    കൃഷ്ണ പക്ഷ  ചതുർദ്ദശി  തുടർന്ന്  അമാവാസി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരുരുട്ടാതി        തിഥി :   അമാവാസി

 

 ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരുരുട്ടാതി

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ  :

 

ഉത്രം , അവിട്ടം , ഉത്രാടം , മൂലം                                  

                     

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ചതയം , തിരുവാതിര, തിരുവോണം , അനിഴം, തൃക്കേട്ട

                

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

09നു കാലത്ത്    05.21  വരെ  പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ  സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

 

ദിവസഗുണവർധനയ്ക്ക്  രാജഗോപാല  മന്ത്രത്താൽ  വിഷ്ണുപ്രീതി വരുത്തുക . അഷ്ടഗോപാല മന്ത്രങ്ങളിൽ പ്രസിദ്ധമായ വിദ്യാരാജഗോപാല മന്ത്രം  ഇവിടെ ചേർക്കുന്നു .

 

 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

സര്വ്വ്ജ്ഞത്വം പ്രസീദമേ

രമാ രമണ വിശ്വേശ

വിദ്യാമാശു പ്രയച്ഛമേ

 

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം : മയിലിൻറെ  ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം:  പച്ച     പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് നിറം.

 

 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

പ്രിയംഗുകലികാശ്യാമം

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം

തം ബുധം പ്രണമാമ്യഹം

 

ദിവസ ഫലം

അശ്വതി: ദിനംഅനുകൂലമാണ്,തൊഴിലിൽശ്രദ്ധവർദ്ധിക്കും,അലച്ചിൽവർദ്ധിക്കും,ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും, പണച്ചെലവ് നേരിടും.

 

ഭരണി: അനുകൂലമായ ദിനമാണ്, തടസ്സങ്ങൾമാറും,സാമ്പത്തികമായിചെറിയനേട്ടം,പ്രവർത്തന മാന്ദ്യം വിട്ടുമാറും , കാര്യവിജയം. .

 

കാർത്തിക: ഗുണദോഷ സമ്മിശ്രമായ ദിനമാണ്, ദാമ്പത്യ കലഹം ശമിക്കും ,ഉദരരോഗസാദ്ധ്യത, തൊഴിൽ പരമായ നേട്ടം, സാമ്പത്തികമായി ദിനം അനുകൂലമല്ല  .

 

രോഹിണി :മധ്യാഹ്നത്തിന്മുൻപ്ദിനംപ്രതികൂലം,ആരോഗ്യവിഷമതകൾനേരിടും,ഔഷധസേവയാൽ ആശ്വാസം , സഞ്ചാരക്ലേശം, തെഴിൽ പരമായി ദിനം നന്നല്ല.

 

മകയിരം: അധികച്ചെലവ്,വിദേശതൊഴിൽശ്രമത്തിൽവിജയം,യാത്രകൾവഴിനേട്ടം,കടങ്ങൾവീട്ടും,  സാധിക്കും.

 

തിരുവാതിര:  പ്രവർത്തന വിജയം , കുടുംബ പരമായ പ്രശ്നങ്ങൾ ,വിവാഹകാര്യത്തിൽതീരുമാനം, തൊഴിൽ പരമമായ  മാറ്റങ്ങൾ,  തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.

 

പുണർതം : ബന്ധു ജനങ്ങൾക്ക്രോഗസാദ്ധ്യത,തൊഴിൽരംഗത്ത്മാന്ദ്യം,മധ്യാഹ്നത്തിന്ശേഷംദിനം അനുകൂലം, വാഗ്വാദങ്ങളിൽ ഏർപ്പെടും.

 

പൂയം:ബിസിനസ്സിൽധനലാഭം,തൊഴിലിൽഅനുകൂലമായസാഹചര്യം.പ്രവർത്തനവിജയംകൈവരിക്കും ,സുഹൃദ്സഹായം ലഭിക്കും.

 

ആയില്യം:സന്താനങ്ങൾക്ക്   രോഗസാദ്ധ്യത, കുടുബപ്രശ്നങ്ങളിൽ ശമനം,തൊഴിൽ പുരോഗതി,വാഗ്ദാനങ്ങൾ പാലിക്കും.

മകം : സാമ്പത്തിക മായ വിഷമതകൾ , തൊഴിൽപരമായ നേട്ടങ്ങൾ , വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

 

പൂരം : വിശ്രമം കുറഞ്ഞിരിക്കും , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , ചെലവ് അധികരിച്ചു നിൽക്കും  ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. 

 

ഉത്രം : ഭക്ഷണ സുഖം കുറയും , പണമിടപാടുകളിൽ നേട്ടം   ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ.

 

അത്തം: തൊഴിൽ രംഗത്ത് അനുകൂല സാഹചര്യം ,  യാത്രകൾ,  സുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന്  ശേഷം ദിനം അനുകൂലം.

 

ചിത്തിര:  ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് തടസ്സം ,  ധനപരമായി ദിനം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

 

ചോതി: കാര്യപുരോഗതി  , സാമ്പത്തിക മായി അനുകൂല ദിനമാണ് , രോഗ ശമനം , പ്രവർത്തനങ്ങളിൽ വിജയം.

 

വിശാഖം: സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം.

 

അനിഴം: രോഗദുരിതത്തിൽ ശമനം ,  പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത്  സംതൃപ്തി  , ഉപഹാരങ്ങൾ ലഭിക്കും.

 

തൃക്കേട്ട : അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം ,  ആരോഗ്യ വിഷമതകളിൽ ആശ്വാസം .

 

മൂലം:  അനുകൂല ദിനം, കുടുംബത്തിൽ സന്തോഷകരമായ   അന്തരീക്ഷം  ,സ്വന്തം  കാര്യത്തിൽ ശ്രദ്ധ കുറയും, സുഹൃദ് സഹായ വർദ്ധന.

           

പൂരാടം: അധികച്ചെലവുണ്ടാകും, അനാവശ്യചിന്തകൾ അലട്ടും   , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ.

 

ഉത്രാടം: മദ്ധ്യാഹ്നം വരെ ദിനം അനുകൂലമല്ല, യാത്രകൾ വേണ്ടിവരും , ദേഹസുഖക്കുറവ് , രോഗാരിഷ്ടതകൾ , , പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.

 

തിരുവോണം: അനുകൂല ദിനം, വിവാഹാ ലോചനകളിൽ തീരുമാനം .. ബന്ധുജനഗുണം . പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനംലാഭം.

 

അവിട്ടം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. തൊഴിൽ  പുരോഗതി . കുടുംബ പ്രശ്നങ്ങളിൽ പരിഹാരം മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .

 

ചതയം : ആരോഗ്യപരമായി  അനുകൂലം,   . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, മാനസികമായ  ഉത്ക്കണ്ഠ .

 

പൂരുരുട്ടാതി: ധനപരമായി ദിനം നന്നല്ല, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും ,  മധ്യാഹ്നത്തിന് ശേഷം ദിനം അനുകൂലം ,  യാത്രകൾ വേണ്ടിവരും.

 

ഉത്രട്ടാതി: വാഹനവിൽപ്പന യിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം .

 

രേവതി : യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി ദിനം പ്രതികൂലം   സാമ്പത്തിക പരമായ വിഷമതകൾ   ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.

Enquire Now