Articles

Home Articles പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 07, വെള്ളി

പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 07, വെള്ളി

പ്രതിദിന ജ്യോതിഷം ആഗസ്റ്റ്  07, വെള്ളി

 

കലിദിനം 1872794

 

കൊല്ലവർഷം 1201 കർക്കടകം  22

 

(കൊല്ലവർഷം  1201 കർക്കടകം  ൨൨)

 

തമിഴ്  വർഷം  പരാഭവ  ആടി  22

 

ശകവർഷം 1948 ശ്രാവണം  16

 

ഉദയം 06. 15 അസ്തമയം  06.44  മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ  29 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ  31 മിനിറ്റ്

         

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   10.55 am to 12.29 pm  (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  07.48 am to 09.22 am  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 03.36 pm to 05.10 pm    (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

ഗ്രഹാവസ്ഥകൾ

 

വ്യാഴം ഉച്ചത്തിൽ  വ്യാഴത്തിനു മൗഢ്യം  ശുക്രൻ നീചത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  ആയില്യത്തിൽ    ( ആയില്യം    ഞാറ്റുവേല ) ചൊവ്വ മകയിരത്തിൽ   ബുധൻ  പുണർതത്തിൽ     വ്യാഴം  പൂയത്തിൽ  ശുക്രൻ ഉത്രത്തിൽ      ശനി  രേവതിയിൽ   രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.01  വരെ    കർക്കടകം  പകൽ  09.01 വരെ     ചിങ്ങം പകൽ  10.59  വരെ  കന്നി പകൽ 01..07 വരെ   തുലാം  പകൽ  03.13 വരെ  വൃശ്ചികം വൈകിട്ട്  വരെ 05.21 ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.33  pm to 06.56  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41 am to 05.28  am 

 

പ്രാതഃസന്ധ്യ 05.04 am to  to 06.14  am

 

സായംസന്ധ്യ  06.34  pm to 07.44 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

വൈകിട്ട്  06.43  വരെ  കാർത്തിക       തുടർന്ന്  രോഹിണി

 

വൈകിട്ട് 04.37   വരെ      കൃഷ്ണപക്ഷ നവമി   തുടർന്ന്  ദശമി

 

 

നക്ഷത്രം : കാർത്തിക        തിഥി : കൃഷ്ണപക്ഷ navami

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം :  കാർത്തിക

 

ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

വിശാഖം , അശ്വതി , ഉത്രട്ടാതി , ചതയം

                                  

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ഭരണി , രേവതി , പൂരുരുട്ടാതി , അവിട്ടം, മകം, പൂരം 

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമല്ല

 

സാധിച്ചാൽ  സിസേറിയൻ പ്രസവം ഒഴിവാക്കുക

 

 

വൈകിട്ട്  06.43  വരെ  പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ   സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ദിവസ ദോഷ ശാന്തിക്ക് ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു

 

സദാസത്ത്വ യോഗം മുദാക്രീഡ മാനം

സുരാരീൻ ഹരന്തം ജഗത് പാലയന്തം

അനേകാവതാരം നിജാജ്ഞാന ഹാരം

സദാവിഷ്ണു രൂപം ഗണേശം നമാമി .

 

ലാൽ കിതാബ് നിർദ്ദേശം:  ഉള്ളി , വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക,

 

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

 

.ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ ഗായത്രി  ചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക

 

ഓം അശ്വധ്വജായ വിദ്മഹേ

ധനുര്ഹിസ്തായ ധീമഹി

തന്നോ ശുക്ര പ്രചോദയാത്

 

അശ്വതി: സാമ്പത്തികമായ വിഷമതകൾ , വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

 

ഭരണി: വിശ്രമം കുറഞ്ഞിരിക്കും , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , ചെലവ് അധികരിച്ചു നിൽക്കുന്ന ദിവസമായിരിക്കും ,  ദീർഘ യാത്രകൾക്ക്   മുതിരരുത്. 

 

കാർത്തിക: ഭക്ഷണ സുഖം കുറയും ,മേലധികാരികൾ ,തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ.

 

രോഹിണി: തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, തൊഴിൽപരമായ യാത്രകൾ, പുതിയ സുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന്  ശേഷം ദിനം അനുകൂലം.

 

മകയിരം:  ഉദ്ദിഷ്ട കാര്യാ സാദ്ധ്യത്തിന് തടസ്സം ,  ധനപരമായി ദിനം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

 

തിരുവാതിര: കാര്യപുരോഗതി കൈവരിക്കും,അനുകൂല ദിനമാണ്,രോഗശമനം , പ്രവർത്തനങ്ങളിൽവിജയം .

 

പുണർതം:സന്തോഷംനൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി .

 

പൂയം:രോഗദുരിതത്തിൽശമനം,മാനസിക സുഖവർദ്ധന,പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത് നേട്ടങ്ങൾ .  

 

ആയില്യം:അവിചാരിത ധനലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം,കുടുംബ സൗഖ്യം , ബന്ധുജനസമാഗമം

 

മകം:സന്തോഷകരമായ വാർത്തകൾ കേൾക്കും,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും.

 

പൂരം:മനസ്സിൽ അനാവശ്യ ചിന്തകൾ,ഗൃഹസുഖംകുറയും,പ്രവർത്തന വിജയം കൈവരിക്കും, ബാധുക്കളെകൊണ്ട് ബുദ്ധിമുട്ടുകൾ.

 

ഉത്രം:യാത്രകൾവേണ്ടിവരും,വാത ജന്യ  രോഗാരിഷ്ടതകൾ,വാഹനം  മാറ്റിവാങ്ങുവാൻ ആലോചിക്കും,പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.

 

അത്തം: വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. വാഹനാം വാന്ഡഗുവാൻ ദിനം അനുകൂലം.

 

ചിത്തിര: വ്യവഹാരവിജയംപ്രതീക്ഷിക്കാം,സ്വജനങ്ങളിൽ നിന്നുള്ള പിന്തുണ വർദ്ധിക്കും.  പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും .

 

ചോതി:ആരോഗ്യപരമായി അനുകൂലം,വിവാഹംവാക്കുറപ്പിക്കും,തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ .

 

വിശാഖം:കുടുംബത്തിൽ മംഗളകർമ്മങ്ങൾനടക്കും,തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷംദിനം പ്രതികൂലം,യാത്രകൾവേണ്ടിവരും.

 

അനിഴം:വാഹനവിൽപ്പനയിലൂടെ ധനലാഭം ,സുഹൃദ് സഹായംലഭിക്കും,തൊഴിലിൽഅനുകൂലമായ സാഹചര്യം,പ്രവർത്തനവിജയംകൈവരിക്കും .

 

തൃക്കേട്ട:ആരോഗ്യപരമായി ദിനം അനുകൂലമല്ല സാമ്പത്തികപരമായ വിഷമതകൾ അലട്ടും,   ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

 

മൂലം:പൊതുവിൽദിനം അനുകൂലദിനമല്ല,തൊഴിൽപരമായ അലച്ചിൽ വർദ്ധിക്കും,ആരോഗ്യ കാര്യത്തിൽ ശ്രദ്ധകുറയും,സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായി പണച്ചെലവ്.

 

പൂരാടം:നിലനിന്നിരുന്നതടസ്സങ്ങൾമാറും,സാമ്പത്തികമായി ചെറിയനേട്ടം, പ്രവർത്തനമാന്ദ്യം അനുഭവപ്പെടും,എല്ലാ കാര്യത്തിലും അധികശ്രദ്ധപുലർത്തുക.

 

ഉത്രാടം:ദാമ്പത്യ കലഹംശമിക്കും,ഉദരരോഗസാദ്ധ്യത,സ്വകാര്യസ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത,സാമ്പത്തിക മായി ദിനം അനുകൂലമല്ല  .

 

തിരുവോണം:ആരോഗ്യവിഷമതകൾ നേരിടും,ഔഷധസേവവേണ്ടിവരും,സഞ്ചാരക്ലേശം അനുഭവിക്കും,തെഴിൽ പരമായിദിനംനന്നല്ല.

 

അവിട്ടം:വിദേശതൊഴിൽ ശ്രമത്തിൽ അനുകൂലമറുപടികൾ,യാത്രകൾ വഴിനേട്ടം,കടങ്ങൾ വീട്ടുവാൻ സാധിക്കും,സുഹൃത്തുക്കൾക്കായി പണച്ചെലവ് . 

 

ചതയം:കുടുംബപരമായപ്രശ്നങ്ങൾ,വിവാഹംകാര്യത്തിൽ തീരുമാനം,തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ,പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.

 

പൂരുട്ടാതി:ബന്ധുജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷം ദിനം അനുകൂലം, വാഗ്വാദങ്ങളിൽ ഏർപ്പെടും.

 

ഉത്രട്ടാതി:  ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , പൊതുപ്രവർത്തനത്തിൽ വിജയം.

 

രേവതി: സന്താനങ്ങൾക്ക്  അസുഖങ്ങൾ ബാധിക്കും  ,  കുടുബപ്രശ്നങ്ങളിൽ ശമനം  ,   തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

 

Enquire Now