Articles

Home Articles പ്രതിദിന ജ്യോതിഷം മാർച്ച് 31, ചൊവ്വ

പ്രതിദിന ജ്യോതിഷം മാർച്ച് 31, ചൊവ്വ

 പ്രതിദിന ജ്യോതിഷം മാർച്ച് 31, ചൊവ്വ

 

 കലിദിനം 1872665

 

 കൊല്ലവർഷം 1201 മീനം  17

 

 (കൊല്ലവർഷം  1201മീനം  ൧൭ )

 

 തമിഴ്  വർഷം  വിശ്വവസു  ഫാൽഗുനി 17

 

 ശകവർഷം 1948 ചൈത്രം 10

 

 ഉദയം 06.22 അസ്തമയം  06.34 മിനിറ്റ്

 

 ദിനമാനം  12 മണിക്കൂർ  12 മിനിറ്റ്

 

 രാത്രിമാനം 11  മണിക്കൂർ  48  മിനിറ്റ്

 

 ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

 രാഹുകാലം   03.31 pm to 05.02 pm   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം 12.28 pm to 01.59 pm  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 09.25 am to 10.56 am    (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 ഗ്രഹാവസ്ഥകൾ

 

ശനിക്കു   മൗഢ്യം   

 

 ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ ഉത്രട്ടാതിയിൽ    (ഉത്രട്ടാതി     ഞാറ്റുവേല ) ചൊവ്വ പൂരൂരുട്ടാതിയിൽ     ബുധൻ  ചതയത്തിൽ   വ്യാഴം  പുണർതത്തിൽ ശുക്രൻ  അശ്വതി  ശനി  ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

 

 ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

 കാലത്ത്  07.12 വരെ  മീനം   പകൽ 09.02 വരെ  മേടം  പകൽ  11.06 വരെ എടവം   വൈകിട്ട്  01.17 വരെ   മിഥുനം  പകൽ 03.24 വരെ     കർക്കടകം  വൈകിട്ട്  05.24 വരെ     ചിങ്ങം തുടർന്ന് കന്നി

 

 പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

 ഗോധൂളിമുഹൂർത്തം  06.33  pm to 06.57  pm

 

 ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

 ബ്രാഹ്മമുഹൂർത്തം  04.51 am to 05.38  am 

 

 പ്രാതഃസന്ധ്യ 05.15 am to  to 06.26  am

 

 സായംസന്ധ്യ  06.34  pm to 07.46  pm

 

 

 ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ 03.21   വരെ  പൂരം തുടർന്ന് ഉത്രം

 

കാലത്ത്  06.56 വരെ  ശുക്ലപക്ഷ ത്രയോദശി തുടർന്ന് ചതുർദ്ദശി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രം       തിഥി :   ശുക്ള പക്ഷ  ചതുർദ്ദശി

 

 ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരം

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ  :

 

രേവതി , ഉത്രട്ടാതി , ആയില്യം , പുണർതം , മകയിരം   

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

മകം , പൂയം, തിരുവാതിര , രോഹിണി            

                

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്‌

 

 സിസേറിയൻ പ്രസവം ആവാം

 

പകൽ 03.21    വരെ  പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ  സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ദിവസഗുണവർധനയ്ക്ക് ദിവസഗുണവർദ്ധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു :

 

നമോ ദേവ്യൈ മഹാദേവ്യൈ

 

ശിവായൈ സതതം നമഃ

 

നമഃ പ്രകൃത്യൈ ഭദ്രായൈ

 

നിയതാഃ പ്രണതാഃ സ്മ താം

 

 

രൗദ്രായൈ നമോ നിത്യായൈ

 

ഗൗര്യൈ ധാത്ര്യൈ നമോ നമഃ

 

ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ

 

സുഖായൈ സതതം നമഃ

 

 

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ

 

സിദ്ധ്യൈ കുർമോ നമോ നമഃ

 

നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ

 

ശർവാണ്യൈ തേ നമോ നമഃ

 

 

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ

 

സാരായൈ സർവ്വകാരിണ്യൈ

 

ഖ്യാത്യൈ തഥൈവ കൃഷ്ണായൈ

 

ധൂമ്രായൈ സതതം നമഃ

 

ലാൽ കിതാബ് നിർദ്ദേശം :  പച്ച കർപ്പൂരം , കുങ്കുമം , മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക .

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ  പ്രതികൂല നിറം : കറുപ്പ്, കടും നീലം

 

 

ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ധരണീഗർഭസംഭൂതം

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം

മംഗളം പ്രണമാമ്യഹം

 

 

ദിവസ ഫലം

 

 

അശ്വതി : ശാരീരികവും മാനസികവുമായ വിഷമതകൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല.

ഭരണി : വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത, തൊഴിൽ രംഗത്ത് സംഘർഷമേറും, ദാമ്പത്യപ്രശ്നങ്ങൾ .

കാർത്തിക : പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി.

രോഹിണി : സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്ത കൾ  അലട്ടും.

മകയിരം : വിവാഹആലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും, ഭവനത്തിൽ മരാമത്തു  പണികൾ, പുതിയ വസ്ത്ര ലാഭം.

തിരുവാതിര: സന്താനങ്ങൾക്ക് ഉന്നത വിജയം, ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക,അവിചാരിത ധനലാഭം.

പുണർതം: അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും , കുടുംബ സൗഖ്യത്തിനായി പണച്ചെലവ്, സകുടുംബ യാത്രകൾ.

പൂയം : ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത്  വിജയിപ്പിക്കും, പുണ്യ സ്ഥല സന്ദർശനം, തൊഴിൽപരമായ മാറ്റങ്ങൾ. 

ആയില്യം: സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ സാധിക്കുകയില്ല.

 

മകം : ജീവിത പങ്കാളിയ്ക്ക് രോഗദുരിത സാദ്ധ്യത, തൊഴിൽപരമായ അലച്ചിൽ, പരീക്ഷാ വിജയം.

പൂരം: സഹോദര ഗുണം വർദ്ധിക്കും, സർക്കാർ രേഖകൾ ലഭിക്കും,ഉദര രോഗ സാദ്ധ്യത.

ഉത്രം:  ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃ സംഘർഷം, ബന്ധു ജന സന്ദർശനം.

അത്തം: ഔഷധ സേവ വേണ്ടിവരും,ഉദര രോഗ സാദ്ധ്യത, പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. വ്യവഹാരങ്ങളിൽ ഏർപ്പെടും.

 ചിത്തിര : സർക്കാർ ഓഫീസുകലുമായി ബന്ധപ്പെട്ട് അലച്ചിൽ , പരീക്ഷകളിൽ വിജയം, പ്രണയബന്ധങ്ങളിൽ  നേട്ടം.

ചോതി : വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം, സ്വഭാവനം വിട്ട് ദൂര യാത്ര വേണ്ടിവരും.

വിശാഖം : മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ, തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ.

അനിഴം: ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, സുഹൃത്തുക്കളുമായി വാഗ്വാദം, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ.

 തൃക്കേട്ട: ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടുവാൻ സാധിക്കും, ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ പരിഹരിക്കും.

മൂലം: മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും, പരീക്ഷാവിജയം .

 പൂരാടം: തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ മുടക്കം, സാമ്പത്തിക പ്രതിസന്ധി, ബന്ധുക്കളിൽ നിന്നുള്ള വിരോധം .

ഉത്രാടം: പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്  തീരുമാനമെടുക്കും.

തിരുവോണം : തൊഴിൽ പരമായ നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, വാഹനത്തിന്  അറ്റകുറ്റ പ്പണികൾ

അവിട്ടം : ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക്  അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി സാദ്ധ്യത.

ചതയം: ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ അവസരം, ദാമ്പത്യ കലഹത്തിന് ശമനം.

പൂരുരുട്ടാതി : സുഹൃത്തുക്കൾ സഹായ വാഗ്ദാനം പിൻവലിക്കും, മനഃ സംഘർഷം അധികരിക്കും. ജോലിയും ശ്രദ്ധ കുറയും

ഉത്രട്ടാതി : യാത്രകളിലൂടെ നേട്ടം, ജോലി തേടിയുള്ള യാത്രകൾ നടത്തും. മോഷണം പോയ മുതൽ തിരികെക്കിട്ടും.

രേവതി: പൊതുവെ അകാരണമായ നിരാശാബോധം ഉണ്ടാവും. കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത, കടം നല്കിയിരുന്ന പണം  തിരികെ ലഭിക്കും

Enquire Now