Articles

Home Articles പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 16, ഞായർ

പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 16, ഞായർ

പ്രതിദിന ജ്യോതിഷം ആഗസ്റ്റ്  16, ഞായർ

 

കലിദിനം 1872803

 

കൊല്ലവർഷം 1201 കർക്കടകം  31

 

(കൊല്ലവർഷം  1201 കർക്കടകം  ൩൧  )

 

തമിഴ്  വർഷം  പരാഭവ  ആടി  31

 

ശകവർഷം 1948 ശ്രാവണം  25

 

ഉദയം 06. 15 അസ്തമയം  06.41 മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ  26 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ  34 മിനിറ്റ്

           

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   05.07 pm to 06.41   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  03.34 pm to 05.07 pm  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 12.28 pm to 02.01 pm  (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

ഗ്രഹാവസ്ഥകൾ

 

ബുധനു മൗഢ്യം  വ്യാഴം ഉച്ചത്തിൽ  ശുക്രൻ നീചത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  ആയില്യത്തിൽ    ( ആയില്യം    ഞാറ്റുവേല ) ചൊവ്വ തിരുവാതിരയിൽ   ബുധൻ  ayilyathil   വ്യാഴം  പൂയത്തിൽ  ശുക്രൻ  അത്തത്തിൽ     ശനി  രേവതിയിൽ   രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  06.25 വരെ    കർക്കടകം  പകൽ  08.25വരെ     ചിങ്ങം പകൽ  10.22വരെ  കന്നി പകൽ 12.31 വരെ   തുലാം  പകൽ  02.37 വരെ  വൃശ്ചികം വൈകിട്ട്  വരെ 04.45 ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.33  pm to 06.56  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41 am to 05.28  am 

 

പ്രാതഃസന്ധ്യ 05.04 am to  to 06.14  am

 

സായംസന്ധ്യ  06.34  pm to 07.44 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി  03.50   വരെ      അത്തം

 

വൈകിട്ട്  04.52   വരെ     ശുക്ല പക്ഷ ചതുർത്ഥി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  :  ഇല്ല      തിഥി : ഇല്ല

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : അത്തം

 

ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ചതയം, പൂരുരുട്ടാതി , പൂരം, ആയില്യം , പുണർതം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ഉത്രം , മകം, പൂയം , തിരുവാതിര, പൂരാടം , ഉത്രാടം

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

ദിവസ ഗുണ വർദ്ധനവിനായി ശിവ ഭജനം നടത്തുക . ശ്രീശങ്കരാചാര്യ വിരചിതമായ ഒരു സ്തുതി ചേർക്കുന്നു :

 

ഹേ ചന്ദ്രചൂഢ മദനാന്തക ശൂലപാണേ

സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ ശംഭോ

ഭൂതേശ ഭീതഭയ സൂദനഃ മമനാഥം

സംസാര ദുഃഖ ഗഹനാജ്ജഗദീശ രക്ഷ:

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ധാന്യത്തിന്റെ തവിടിൽ ശർക്കര ചേർത്ത് കുഴച്ച് പറവകൾക്ക് നൽകുക . നെയ്യ് ചേർത്ത ഭക്ഷണം കഴിക്കുക .

 

ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്

 

 

 

ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ജപാകുസുമസങ്കാശം

കാശ്യപേയം മഹാദ്യുതിം

തമോരീം സർവ്വപാപഘ്നം

പ്രണതോസ്മി ദിവാകരം

 

 

 

 

ദിവസ ഫലം

 

അശ്വതി : തൊഴിൽരംഗത്ത്  അപ്രതീക്ഷിത തടസ്സങ്ങൾ,  ബിസിനസ്സിൽ ഗുണാനുഭവങ്ങൾ  ലഭിക്കുവാൻ  അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം, അവിചാരിത  ധനനഷ്ടം നേരിടും.

 

ഭരണി  :  ആവശ്യങ്ങൾക്ക് പണം  കടം വാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  സാദ്ധ്യത, വിവാഹജീവിതത്തിൽ നിലനിന്നിരുന്ന  പ്രശ്നങ്ങൾ പരിഹൃതമാകും.

 

കാർത്തിക  :    മാതാവിനോ മാതൃ തുല്യരായവർക്കോ  തത്തുല്യരായവര്ക്കോ അരിഷ്ടതകൾ, യാത്രകൾ കൊണ്ട് നേട്ടം  കൈവരിക്കും . ബന്ധുക്കൾ  നിമിത്തം നേട്ടം.

 

രോഹിണി :   ലോട്ടറി , ഊഹക്കച്ചവടം എന്നിവയിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ  ആലോചനകൾ തീരുമാനത്തിൽ എത്തുകയില്ല.

 

മകയിരം :  ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.  അവിചാരിത ധന ലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

 

തിരുവാതിര : ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും.  വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും, . വ്യവഹാര വിജയം പ്രതീക്ഷിക്കാം.തെഴിൽ രംഗത്ത്  ഉന്നത സ്ഥാനലബ്ധി.

 

പുണർതം :  സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

 

പൂയം തൊഴില്പരമായി മാറ്റം,  തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം നടത്തും, ബിസിനസ്സിൽ ചെറിയ നേട്ടങ്ങൾ.

 

ആയില്യം  : പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രു വർദ്ധന , വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും.ബാങ്ക്  ലോൺ  പാസായിക്കിട്ടും.

 

മകം  : ധനപരമായ വിഷമതകൾ ,  ലഹരിവസ്തുക്കളിൽ താല്പര്യംവർദ്ധിക്കും.സുഹൃദ് ബന്ധങ്ങളിൽ ഭിന്നതകൾ  , അസമയത്തെ യാത്രകൾ ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. 

 

പൂരം  :  അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സർക്കാർ  ജീവനക്കാര്ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം  തീരുമാനത്തിലെത്തും. 

 

ഉത്രം    : സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം കടം നൽകേണ്ടി വരും.

 

അത്തം : ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവര്ത്തന രംഗത്തുള്ളവർക്ക്  ജനസമ്മിതി വർദ്ധിക്കും , രോഗബാധ ഔഷധ സേവ ഇവ വേണ്ടിവരും .

 

ചിത്തിര  :  പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഭൂമി വിലപ്പനയിൽ നിന്ന്  ധനലാഭത്തിനു സാധ്യത.

 

ചോതി  :  സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകളെ  നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും.

 

വിശാഖം :  വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ഒന്നിലധികം മാർഗ്ഗങ്ങളിൽ ധനലാഭം.

 

അനിഴം :. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും . വിശ്രമം കുറയും. നേത്രരോഗ സാദ്ധ്യത .

 

തൃക്കേട്ട  :  വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം .  പിതൃ സ്വത്തിന്റെ അനുഭവമുണ്ടാകും

 

മൂലം :  പണമിടപാടുകളില് കൃത്യത പാലിക്കും. ജോലിക്കാർക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സൗന്ദര്യ വസ്തുക്കളിൽ നിന്ന് അലർജി  പിടിപെടുവാൻ സാദ്ധ്യത .

 

പൂരാടം  : വിവാദപരമായ പല കാര്യങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിചുള്ളാ ആലോചന ലക്ഷ്യം കാണും.

 

ഉത്രാടം   :   പണമിടപാടുകളിൽ  അധിക ശ്രദ്ധ  പുലർത്തുക, മുൻകാല നിക്ഷേപങ്ങൾ  ഉപകാരപ്പെടും, കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും.

 

തിരുവോണം : സുഹൃത്തുക്കളുമായി  കലഹങ്ങള്ക്കു സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാതെ ശ്രദ്ധിക്കുക.

 

അവിട്ടം : ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക .കടം വീട്ടി  പണയ ഉരുപ്പടികൾ തിരികെയെടുക്കുവാൻ കഴിയും.

 

ചതയം : സുഹൃത്തുക്കളുടെ ഇടപെടൽ  മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ . വാഹനത്തിന്  പണച്ചെലവ്.

 

പൂരുരുട്ടാതി :  കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

 

ഉത്രട്ടാതി : വ്യവഹാരങ്ങളിൽ   വിജയം നേടും.മേലുദ്യോഗസ്ഥരിൽ  നിന്ന് അനുകൂല തീരുമാനം  ലഭിക്കും. ആരോഗ്യ കാര്യത്തിൽ   അധിക ശ്രദ്ധ പുലർത്തുക . ഭവനത്തിൽ  അറ്റകുറ്റപ്പണികൾക്കു   സാദ്ധ്യത.  തൊഴിൽ രംഗത്ത്  വിഷമതകൾ നേരിടും .

 

രേവതി  :  പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.  മനസിനിഷ്ടപ്പെട്ട  ഭക്ഷണം ലഭിക്കും. ബിസിനസ്സിൽ പണം മുടക്കേണ്ടി വരും. 

Enquire Now