Articles

Home Articles പ്രതിദിന ജ്യോതിഷം സെപ്തംബർ 08, ചൊവ്വ

പ്രതിദിന ജ്യോതിഷം സെപ്തംബർ 08, ചൊവ്വ

 പ്രതിദിന ജ്യോതിഷം  സെപ്തംബർ 08, ചൊവ്വ

 

കലിദിനം 1872826

 

കൊല്ലവർഷം 1202 ചിങ്ങം  23

 

(കൊല്ലവർഷം  1202 ചിങ്ങം  ൨൩   )

 

തമിഴ്  വർഷം  പരാഭവ ആവണി 23

 

ശകവർഷം 1948 ഭാദ്രപദം  17

 

ഉദയം 06. 15 അസ്തമയം  06.29 മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ   14 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ  46  മിനിറ്റ്

 

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   03.25 pm to 04.57 pm   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  12.22 pm to 01.53 pm   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 09.18 am to 10.50 am     (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

ഗ്രഹാവസ്ഥകൾ

 

സൂര്യൻ സ്വക്ഷേത്രത്തിൽ   ബുധനു മൗഢ്യം, ഉച്ചത്തിൽ  വ്യാഴം ഉച്ചത്തിൽ  ശുക്രൻ സ്വക്ഷേത്രത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  പൂരത്തിൽ   ( പൂരം      ഞാറ്റുവേല ) ചൊവ്വ പുണർത്തിൽ   ബുധൻ  ഉത്രത്തിൽ    വ്യാഴം  ആയില്യത്തിൽ  ശുക്രൻ  ചിത്തിരയിൽ     ശനി  രേവതിയിൽ   രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  06.53 വരെ  ചിങ്ങം    പകൽ  08.53  വരെ  കന്നി പകൽ 10.57 വരെ   തുലാം  പകൽ  01..08 വരെ  വൃശ്ചികം പകൽ വരെ 03.19  ധനു വൈകിട്ട് 05.15 വരെ  മകരം തുടർന്ന് കുംഭം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.40  pm to 07.04  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.43  am to 05.29  am 

 

പ്രാതഃസന്ധ്യ 05.06 am to  to 06.15  am

 

സായംസന്ധ്യ  06.40  pm to 07.50 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ  04.40    വരെ പൂയം  തുടർന്ന് ആയില്യം

 

പകൽ  02.43  വരെ  കൃഷ്ണപക്ഷ ദ്വാദശി    തുടർന്ന്  ത്രയോദശി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : പൂയം     തിഥി :  കൃഷണപക്ഷ  ദ്വാദശി , ത്രയോദശി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം :   പൂയം

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

മൂലം , പൂരാടം , തിരുവാതിര , രോഹിണി , ഭരണി

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

പുണർതം , മകയിരം , ചോതി , വിശാഖം ഉത്രട്ടാതി , രേവതി

 

 

                               

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം.

 

 

പകൽ 04.40     മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

 

ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു

 

ഷഡാനനം കുങ്കുമരക്തവർണ്ണം

മഹാമതിം ദിവ്യമയൂര വാഹനം

രുദ്രസ്യ സൂനും സുരസൈന്യ നാഥം

ഗുഹം സദാ ശരണമഹം പ്രബദ്യേ

 

ലാൽ കിതാബ് നിർദ്ദേശം :  തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്തിട്ട് സ്വയം ഭക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്, നീല

 

ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും

 

ഭൂമി പുത്രോ മഹാ തേജാ:

ജഗതാം ഭയകൃത് സദാ

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച

പീഢാം ഹരതു മേ കുജ:

 

 

ദിവസ ഫലം

 

അശ്വതി: വിശ്രമം കുറഞ്ഞിരിക്കും,കുടുംബസുഖ വർദ്ധന, സന്താനസൗഖ്യം , മാനസിക മായ സംതൃപ്തി.

 

ഭരണി: അവിചാരിതതടസ്സങ്ങൾ ,മാനസികസംഘർഷ വർദ്ധന,പ്രവർത്തനങ്ങളിൽ പരാജയ സാദ്ധ്യത,ധനപരമായ വിഷമതകൾ.

 

കാർത്തിക:ഏറ്റെടുക്കുന്ന ജോലികളിൽ കാര്യ വിഘ്നം , അസുഖകരമായ യാത്രകൾ , സാമ്പത്തിക പരമായ ബുദ്ധിമുട്ടുകൾ , ദേഹസുഖക്കുറവ് .

 

രോഹിണി:സർക്കാരിൽനിന്നുള്ള ആനുകൂല്യത്തിനുള്ള അപേക്ഷകൾ തയ്യാറാക്കും,ധനപരമായ നേട്ടങ്ങൾ,ഭൂമിസംബന്ധമായ തർക്കങ്ങൾക്കു പരിഹാരം,വീടിന് അറ്റകുറ്റപ്പണികൾ .

 

മകയിരം:വിദേശജോലിയിൽ പ്രതികൂലമാറ്റങ്ങൾ,ബന്ധുക്കൾതമ്മിൽ ഭിന്നത,ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും .

 

തിരുവാതിര:പൊതുരംഗത്ത് പ്രശസ്തിവർദ്ധിക്കും,സുഹൃദ് സഹായംവർദ്ധിക്കും ,ഗൃഹനിർമ്മാണത്തിൽ പുരോഗതി.

 

പുണർതം:സുഹൃത്തുക്കളുമായിതർക്കങ്ങൾ,സാമ്പത്തികവിഷമതകൾ ഏറും , മനസ്സിനെഅനാവശ്യ ചിന്തകൾ  അലട്ടും.

 

പൂയം: പുണ്യസ്ഥലങ്ങൾസന്ദർശിക്കും,ഭക്ഷണത്തിൽ നിന്ന്അലർജി ,മധ്യാഹ്നത്തിനു ശേഷം അനുകൂലം.

 

ആയില്യം:സന്താനങ്ങൾക്കായിപണച്ചെലവ് ,വാഹനംമൂലം പണച്ചെലവ്,അവിചാരിത ധനലാഭം.

 

മകം:പുതിയജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്നതർക്കം അവസാനിക്കും,കുടുംബആവശ്യങ്ങൾക്കായി പണച്ചെലവ്.

 

പൂരം:ബന്ധുജനങ്ങളിൽനിന്നുള്ളസഹായംലഭിക്കും,സുഹൃദ് സന്ദർശനം,തൊഴിൽപരമായ മാറ്റങ്ങൾ. 

 

ഉത്രം:ശാരീരികവും മാനസികവുമായക്ഷീണം ,പ്രധാനതൊഴിലിൽനിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും,തൊഴിൽ അന്വേഷങ്ങളിൽ വിജയം കാണില്ല.

 

അത്തം:ഉദ്ദേശകാര്യസാദ്ധ്യം,സാമ്പത്തികനേട്ടം,കൂടുതൽയാത്രകൾ,തൊഴിൽ കാര്യവിജയം.

 

ചിത്തിര :സാമ്പത്തിക നേട്ടം ,എതിർപ്പുകൾ നേരിടേണ്ടി വരും,ബിസിനസ്സിൽ വിജയം, കുടുംബജീവിത സൗഖ്യം

 

ചോതി:ബന്ധുജനസഹായം,ധനപരമായ നേട്ടം,കാര്യ പുരോഗതി ,മനഃ സ്സന്തോഷ വർദ്ധന.

 

വിശാഖം :ബന്ധുക്കൾക്ക് രോഗദുരിതം,അലച്ചിൽവർദ്ധിക്കും,സാമ്പത്തിക പരമായ ആശ്വാസം, മാനസിക ഉത്ക്കണ്ഠ വർദ്ധിക്കും .

 

അനിഴം:അവിചാരിത യാത്രകൾ,ചെവിക്കുംകണ്ണിനുംരോഗസാദ്ധ്യത,ധനപരമായ അധികച്ചെലവ് .

 

തൃക്കേട്ട:ഗുണപരമായദിനം ,തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും,വരവിനേക്കാൾ ചെലവ് അധികരിക്കും,പ്രതിസന്ധികളെ അതിജീവിക്കും.

 

മൂലം:പ്രധാന തീരുമാനങ്ങൾ എടുക്കും.അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക,തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ. 

 

പൂരാടം:അലസത അനുഭവപ്പെടും,ബന്ധുജന സഹായംലഭിക്കും,വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ.

 

ഉത്രാടം:സന്താനങ്ങൾക്കായിപണച്ചെലവ്,ഭൂമി ക്രയവിക്രയകാര്യങ്ങളിൽ തീരുമാനം,ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം.

തിരുവോണം:പഠനത്തിൽ അലസത,അലർജിജന്യരോഗസാദ്ധ്യത,കർമ്മരംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

 

അവിട്ടം:അടുത്ത ബന്ധുക്കൾക്ക്രോഗദുരിത സാദ്ധ്യത,ഔഷധ സേവവേണ്ടിവരും,പണമിടപാടുകളിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കുക.

 

ചതയം:ആഢംബര വസ്തുക്കളിൽ താല്പര്യം, നേത്രരോഗസാദ്ധ്യത, പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ്സഹായംലഭിക്കും .

 

പൂരുരുട്ടാതി:അനുകൂല ദിനമാണ് ,കുടുംബ സൗഖ്യവർദ്ധന,,ബിസിനസ്സിൽ പുരോഗതി , മാനസിക മായസംതൃപ്തി 

 

ഉത്രട്ടാതി:അനാവശ്യചിന്തകൾ,മാനസിക സംഘർഷം അധികരിക്കും,പ്രവർത്തനങ്ങളിൽ അവിചാരിതതടസ്സം,പരീക്ഷാ വിജയം

 

 രേവതി :പുതിയ ബിസിനസ് തീരുമാനങ്ങൾഎടുക്കും,ഏറ്റെടുത്തപ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി,ഭക്ഷണ സുഖം.

Enquire Now