Articles

Home Articles പ്രതിദിന ജ്യോതിഷം സെപ്തംബർ 30, ബുധൻ

പ്രതിദിന ജ്യോതിഷം സെപ്തംബർ 30, ബുധൻ

 പ്രതിദിന ജ്യോതിഷം  സെപ്തംബർ 30, ബുധൻ

 

കലിദിനം 1872848

 

കൊല്ലവർഷം 1202 കന്നി  14

 

(കൊല്ലവർഷം  1202 കന്നി  ൧൪ )

 

തമിഴ്  വർഷം  പരാഭവ പൂരട്ടാശി  14

 

ശകവർഷം 1948  ആശ്വിനം    08

 

ഉദയം 06. 12 അസ്തമയം  06.15 മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ 03 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ 57 മിനിറ്റ്

 

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   12.13 pm to 01.43 pm  (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  10.43 am to 12.13 pm  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 07.42 am to 09.12 am  (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

ഗ്രഹാവസ്ഥകൾ

 

ചൊവ്വ നീചത്തിൽ  വ്യാഴം ഉച്ചത്തിൽ  ശുക്രൻ സ്വക്ഷേത്രത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  അത്തം   (അത്തം  ഞാറ്റുവേല ) ചൊവ്വ പൂയത്തിൽ ബുധൻ  ചിത്തിരയിൽ      വ്യാഴം  ആയില്യത്തിൽ  ശുക്രൻ  ചോതിയിൽ     ശനി  രേവതിയിൽ   രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.27 വരെ  കന്നി പകൽ 09.31 വരെ   തുലാം  പകൽ  11.32 വരെ  വൃശ്ചികം പകൽ വരെ 01.49  ധനു  പകൽ 03.45  വരെ  മകരം  വൈകിട്ട് 05.30  വരെ  കുംഭം തുടർന്ന് മീനം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.40  pm to 07.04  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.43  am to 05.29  am 

 

പ്രാതഃസന്ധ്യ 05.06 am to  to 06.15  am

 

സായംസന്ധ്യ  06.40  pm to 07.50 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

കാലത്ത് 07.36   വരെ      ഭരണി തുടർന്ന്  കാർത്തിക

 

പകൽ  02.56    വരെ   കൃഷ്ണപക്ഷ ചതുർത്ഥി  തുടർന്ന്  പഞ്ചമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : കാർത്തിക തിഥി :    കൃഷ്ണപക്ഷ ചതുർത്ഥി , പഞ്ചമി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം :  കാർത്തിക

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

വിശാഖം , അശ്വതി , ഉത്രട്ടാതി , ചതയം

              

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ഭരണി , രേവതി , പൂരുരുട്ടാതി , അവിട്ടം, മകം, പൂരം 

                

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല 

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

ദിനം മുഴുവൻ     മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്ന്  സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ദിവസ ദോഷ  ശമനത്തിനും ഗുണവർദ്ധനവിനുമായി  അവതാര വിഷ്ണു ഭജനം നടത്തുക . ഒരു ധ്യാനം ചേർക്കുന്നു :

 

ശ്രീ സമ്മോഹന കൃഷ്ണ ധ്യാനം

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം

 

 

 

ലാൽ കിതാബ് നിർദ്ദേശം :  ആര്യവേപ്പില  പച്ചതുണിയിൽ പൊതിഞ്ഞ് പ്രധാന വാതിലിനു പുറത്ത് സൂക്ഷിക്കുക .

 

ദിവസത്തിന് ചേർന്ന നിറം:  പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.

 

ഇന്ന് ബുധനാഴ്ച .  ജനനസമയത്ത് ബുധന്  നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വിദ്യാർഥികൾക്ക്  അലസത മാറൽ  തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

ഉത്‌പാദരൂപോ  ജഗതാം

ചന്ദ്രപുത്രോ മഹാദ്യുതിഃ

സൂര്യപ്രിയകരോ വിദ്വാൻ

പീഢാം ഹരതു മേ  ബുധ:

 

ദിവസ ഫലം

 

അശ്വതി : തൊഴിൽരംഗത്ത്  അപ്രതീക്ഷിത തടസ്സങ്ങൾ,  ബിസിനസ്സിൽ ഗുണാനുഭവങ്ങൾ  ലഭിക്കുവാൻ  അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം, അവിചാരിത  ധനനഷ്ടം നേരിടും.

 

ഭരണി  :  ആവശ്യങ്ങൾക്ക് പണം  കടം വാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ  സാദ്ധ്യത, വിവാഹജീവിതത്തിൽ നിലനിന്നിരുന്ന  പ്രശ്നങ്ങൾ പരിഹൃതമാകും.

 

കാർത്തിക  :    മാതാവിനോ മാതൃ തുല്യരായവർക്കോ  തത്തുല്യരായവര്ക്കോ അരിഷ്ടതകൾ, യാത്രകൾ കൊണ്ട് നേട്ടം  കൈവരിക്കും . ബന്ധുക്കൾ  നിമിത്തം നേട്ടം.

 

രോഹിണി :   ലോട്ടറി , ഊഹക്കച്ചവടം എന്നിവയിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ  ആലോചനകൾ തീരുമാനത്തിൽ എത്തുകയില്ല.

 

മകയിരം :  ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.  അവിചാരിത ധന ലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

 

തിരുവാതിര : ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും.  വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും, . വ്യവഹാര വിജയം പ്രതീക്ഷിക്കാം.തെഴിൽ രംഗത്ത്  ഉന്നത സ്ഥാനലബ്ധി.

 

പുണർതം :  സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

 

പൂയം തൊഴില്പരമായി മാറ്റം,  തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം നടത്തും, ബിസിനസ്സിൽ ചെറിയ നേട്ടങ്ങൾ.

 

ആയില്യം  : പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രു വർദ്ധന , വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും.ബാങ്ക്  ലോൺ  പാസായിക്കിട്ടും.

 

മകം  : ധനപരമായ വിഷമതകൾ ,  ലഹരിവസ്തുക്കളിൽ താല്പര്യംവർദ്ധിക്കും.സുഹൃദ് ബന്ധങ്ങളിൽ ഭിന്നതകൾ  , അസമയത്തെ യാത്രകൾ ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. 

 

പൂരം  :  അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സർക്കാർ  ജീവനക്കാര്ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം  തീരുമാനത്തിലെത്തും.  

 

ഉത്രം    : സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം കടം നൽകേണ്ടി വരും.

 

അത്തം : ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവര്ത്തന രംഗത്തുള്ളവർക്ക്  ജനസമ്മിതി വർദ്ധിക്കും , രോഗബാധ ഔഷധ സേവ ഇവ വേണ്ടിവരും .

 

ചിത്തിര  :  പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഭൂമി വിലപ്പനയിൽ നിന്ന്  ധനലാഭത്തിനു സാധ്യത.

 

ചോതി  :  സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകളെ  നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും.

 

വിശാഖം :  വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ഒന്നിലധികം മാർഗ്ഗങ്ങളിൽ ധനലാഭം.

 

അനിഴം :. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും . വിശ്രമം കുറയും. നേത്രരോഗ സാദ്ധ്യത .

 

തൃക്കേട്ട  :  വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം .  പിതൃ സ്വത്തിന്റെ അനുഭവമുണ്ടാകും

 

മൂലം :  പണമിടപാടുകളില് കൃത്യത പാലിക്കും. ജോലിക്കാർക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സൗന്ദര്യ വസ്തുക്കളിൽ നിന്ന് അലർജി  പിടിപെടുവാൻ സാദ്ധ്യത .

 

പൂരാടം  : വിവാദപരമായ പല കാര്യങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിചുള്ളാ ആലോചന ലക്ഷ്യം കാണും.

 

ഉത്രാടം   :   പണമിടപാടുകളിൽ  അധിക ശ്രദ്ധ  പുലർത്തുക, മുൻകാല നിക്ഷേപങ്ങൾ  ഉപകാരപ്പെടും, കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും.

 

തിരുവോണം : സുഹൃത്തുക്കളുമായി  കലഹങ്ങള്ക്കു സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാതെ ശ്രദ്ധിക്കുക.

 

അവിട്ടം : ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക .കടം വീട്ടി  പണയ ഉരുപ്പടികൾ തിരികെയെടുക്കുവാൻ കഴിയും.

 

ചതയം : സുഹൃത്തുക്കളുടെ ഇടപെടൽ  മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ . വാഹനത്തിന്  പണച്ചെലവ്.

 

പൂരുരുട്ടാതി :  കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

 

ഉത്രട്ടാതി : വ്യവഹാരങ്ങളിൽ   വിജയം നേടും.മേലുദ്യോഗസ്ഥരിൽ  നിന്ന് അനുകൂല തീരുമാനം  ലഭിക്കും. ആരോഗ്യ കാര്യത്തിൽ   അധിക ശ്രദ്ധ പുലർത്തുക . ഭവനത്തിൽ  അറ്റകുറ്റപ്പണികൾക്കു   സാദ്ധ്യത.  തൊഴിൽ രംഗത്ത്  വിഷമതകൾ നേരിടും .

 

 

രേവതി  :  പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.  മനസിനിഷ്ടപ്പെട്ട  ഭക്ഷണം ലഭിക്കും. ബിസിനസ്സിൽ പണം മുടക്കേണ്ടി വരും. 

Enquire Now