സർവ്വ വിഘ്നഹരം ഗണേശാഷ്ടകം (അർത്ഥ സഹിതം)

1.ഏകദന്തം മഹാകായം
തപ്‌തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
സാരം:ഏകദന്തനും മഹാശരീരിയും കാച്ചിയ
തങ്കത്തിന്‌സമാനമായ(വര്‍ണ്ണത്തോടെ)
പ്രകാശമുള്ളവനും വലിയഉദരത്തോടു
കൂടിയവനുംവിശാല നയനങ്ങളോടുകൂടി
യവനുംഭൂതഗണങ്ങള്‍ക്കധിപതിയുമായ
ശ്രീമഹാഗണപതിയെഞാനിതാ
നമ:സ്‌ക്കരിക്കുന്നു.
2. മൗഞ്‌ജീ കൃഷ്‌ണാജിനധരം
നാഗയജ്‌ഞോപവീതിനം
ബാലേന്ദു വിലസന്മൌലിം
വന്ദേഹം ഗണനായകം
സാരം:മുഞ്ഞപ്പുല്ല്,കൃഷ്‌ണാജിനംഎന്നിവധരി
ച്ചവനുംസര്‍പ്പത്തെപൂണുലായിധരിച്ചവനുംശി
രസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും
ഭൂതഗണങ്ങള്‍ക്കധിപതിയുമായശ്രീ മഹാഗണപതി
യെ ഞാനിതാ നമ:സ്‌ക്കരിക്കുന്നു.
3. അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്‌തപ്രിയം മദോന്മത്തം
വന്ദേ ഹം ഗണനായകം
സാരം:അമ്മയായപാര്‍വ്വതീദേവിയുടെഹൃദയ
ത്തിനാനന്ദമരുളുന്നവനും,സപ്‌തമാതൃഗണങ്ങ
ളാല്‍രക്ഷിക്കപ്പെട്ടവനുംഭക്‌തന്മാരോട്‌വാത്സ
ല്യമുള്ളവനുംമദോന്മത്തനുംഭൂതഗണങ്ങള്‍ക്ക
ധിപനുമായശ്രീ മഹാഗണപതിയെ ഞാനിതാ
നമ:സ്‌ക്കരിക്കുന്നു.
4. ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം:പലവിധംരത്നങ്ങളാല്‍ അലംകൃത
മായശരീരത്തോടുംനാനാതരംഹാരങ്ങ
ളാല്‍അലംകൃതനുംവിചിത്രങ്ങളായരൂപ
ങ്ങളെധരിച്ചിരിക്കുന്നവനുംദേവനുംഭൂത
ഗണങ്ങള്‍ക്കധിപനുമായ ശ്രീമഹാഗണപ
തിയെഞാനിതാനമ:സ്‌ക്കരിക്കുന്നു.
5. ഗജവക്ത്രം സുരശ്രേഷ്‌ഠം
കര്‍ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം:ഗജത്തിന്റെമുഖത്തോടു കൂടിയവനും,
ദേവതകളില്‍ ശ്രേഷ്‌ഠനും ചെവികളാകുന്ന
ചാമരങ്ങളാല്‍ അലംകൃതനുംപാശവും
അങ്കുശവും ധരിച്ചിരിക്കുന്നവനുമായദേവ
നുംഭൂതഗണങ്ങള്‍ക്കധിപനുമായശ്രീ മഹാ
ഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
6. മൂഷികോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം
സാരം:ദേവാസുരയുദ്ധത്തില്‍ മൂഷികോത്ത
മനെവാഹനമാക്കിക്കൊണ്ട് യുദ്ധം ചെയ്‌ത
വനും മഹാപരാക്രമിയുംഭൂതഗണങ്ങള്‍ക്ക
ധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ
നമസ്‌ക്കരിക്കുന്നു.
7. യക്ഷകിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈര്‍സ്സദാ
സ്‌തൂയമാനം മഹാത്മാനം
വന്ദേ ഹം ഗണനായകം
സാരം:യക്ഷകിന്നരഗന്ധര്‍വ്വസിദ്ധവിദ്യാധരാ
ദികളാല്‍സദാസ്‌തുതിക്കപ്പെടുന്നവനും
മഹാത്മാവുംഭൂതഗണങ്ങള്‍ക്കധിപനുമായ
ശ്രീമഹാഗണപതിയെഞാനിതാനമ:സ്‌ക്കരി
ക്കുന്നു.
8. സര്‍വ്വ വിഘ്‌ന ഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്‌ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേ ഹം ഗണനായകം
സാരം:സര്‍വ്വവിഘ്‌നങ്ങളേയും ഉണ്ടാക്കു
ന്നവനും,ദേവനും,സര്‍വ്വ വിഘ്‌നങ്ങളേയും
ഒഴിവാക്കുന്നവനും,സര്‍വ്വ സിദ്ധികളേയും
നല്‍കുന്നവനും,ഭൂതഗണങ്ങള്‍ക്കധിപനുമാ
യശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്ക
രിക്കുന്നു.
ഫലശ്രുതി:
9. ഗണാഷ്‌ടക മിദം പുണ്യം
ഭക്‌തിതോയഃ പഠേന്നരഃ
വിമുക്‌ത സര്‍വ്വ പാപേഭ്യോ
രുദ്ര ലോകം സഗഛതി
സാരം:പുണ്യകരമായ ഈഗണാഷ്‌ടകംഭക്‌തി
യോടുകൂടിആരാണോ പഠിക്കുന്നത്,അവര്‍
സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ
കൈലാസത്തില്‍-രുദ്രലോകത്തില്‍ എത്തി
ച്ചേരും.