Articles

Home Articles നവരാത്രി മൂന്നാംദിനം: ദേവി ചന്ദ്രഘണ്ഡാ ധ്യാനം

നവരാത്രി മൂന്നാംദിനം: ദേവി ചന്ദ്രഘണ്ഡാ ധ്യാനം

 

നവരാത്രിക്കാലത്ത് ദേവീപ്രീതിക്കായി പ്രത്യേക ചിട്ടവട്ടങ്ങളോടെയുള്ള ഉപാസനയാണ് നടക്കുന്നത്. എല്ലാ അറിവുകളുടെയും ഉറവിടമാണ് ദുര്ഗാദേവി. ഏത് തൊഴില് മേഖലയില് ഉള്ളവരും തങ്ങളുടെ കര്മ്മപാതയില് ഔന്നത്യം നേടാനായി ഈ ദിവസങ്ങളില് ദേവിയെ ഉപാസിക്കുന്നു.ഗുണാതീതയായ ദേവി സത്വം, തമസ്സ്, രജസ്സ് എന്നീ ഗുണങ്ങളെ ആധാരമാക്കി ലോകരക്ഷാര്‍ത്ഥം അവതരിക്കുന്ന കഥയാണ് നവരാത്രിയുടെ ഇതിവൃത്തമായി പറയുന്നത്. നവരാത്രികാലത്തെ അനുഷ്‌ഠാനങ്ങളില് പ്രാധാന്യമുള്ളവയായി പറയുന്നത് അഷ്‌ടലക്ഷ്‌മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്.അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘചന്ദ്രഘണ്ഡാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയില് അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകം ആയുധങ്ങളുമായി ഒരു നവവധുവിന്റെ വേഷവിതാനങ്ങളോടെ പുലിപ്പുറത്തിരിക്കുന്ന ഈ ദേവീ സങ്കല്‍പ്പമാണ് ദേവി ചന്ദ്രഘണ്ടയുടേത്.

വിവാഹത്തിനായി ശിവഭഗവാന് എഴുന്നള്ളിയപ്പോള് ബ്രഹ്മചാരിണീ ഭാവത്തിലുള്ള പാര്‍വതീ ദേവിയുടെ ബന്ധുജനങ്ങള്‍ക്ക് മനോവിഷമമുണ്ടായി. ശിവന്‍റെ ശ്മശാനവേഷവും ഭൂതഗണങ്ങളും ഒപ്പമുള്ള കാട്ടുമൃഗങ്ങളുമൊക്കെയാണ് അതിന് കാരണം. എന്നാല് ഭാവവ്യത്യാസം കൂടാതെ അവരെ സ്വീകരിച്ച് അവരുടെ ആയുധങ്ങള് വാങ്ങി തന്റെ കൈയിലൊതുക്കിക്കുകയും പിന്നെ പുലിപ്പുറത്തിരുന്ന് അവര്‍ക്കു സ്വാഗതവുമരുളുകയും ചെയ്തുവത്രേ.ഇതാണ് ചന്ദ്രഘണ്ഡയുടെ ഭാവം.


ചന്ദ്രഘണ്ഡാ  ധ്യാനം

പിണ്ഡജ പ്രവ്രാരാരൂഢ

ചണ്ട കോപാസ്ത്ര കൈർയുധാ

പ്രസാദം തനുതേ  മഹ്യം

ചന്ദ്ര ഘണ്ഡേതി വിശ്രുതഃ

മന്ത്രം

 

ഓം ദേവീ ചന്ദ്രഘണ്ഡായൈ: നമഃ


Maa Chandraghanta is the third manifestation of Devi Durga and is worshipped on the 3rd of Navratri. Since she has a Chandra or half moon, in the shape of a Ghanta (bell), on her forehead, she is addressed as Chandraghanta. A symbol of peace, serenity and prosperity, Maa Chandraghanta has three eyes and ten hands holding ten types of swords, weapons and arrows. She establishes justice and gives Her devotees the courage and strength to fight challenges.

Her appearance may be of a source of power which is always busy killing and suppressing the bad and wicked. However, for her devotees, Maa is serene, gentle and peaceful. By worshipping Maa Chrandraghanta, you will open the doors to great respect, fame and glory. Maa also helps you attain spiritual enlightenment. Her idol, which symbolises both beauty and bravery, gives you the strength the keep the negative energy away and repels all the troubles from your life.

You need to follow simple rituals to worship Goddess Chandraghanta. You should first worship all the Gods, Goddesses and Planets in the Kalash and then offer prayer to Lord Ganesha and Kartikeya and Goddess Saraswati, Lakshmi, Vijaya, Jaya - the family members of Goddess Durga. The pooja should be concluded by worshipping Goddess Chandraghanta followed by a heartfelt prayer to Lord Shiva and Lord Brahma.

Mantra to worship Maa Chandraghanta

Piṇḍaja pravarāruṛhā

Chaṇḍakōpāstra Kairyutā |
Prasādaṁtanutē mahyaṁ

Chandra ghanṣṭēti viśrutā ||

Enquire Now