Articles

Home Articles വ്യാഴാഴ്ച വ്രതം

വ്യാഴാഴ്ച വ്രതം

ജാതകത്തിൽ വ്യാഴം ബലംക്ഷയിച്ചു നിൽക്കുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട്. അതുപോലെവ്യാഴം പ്രതികൂലരാശികളിൽ സഞ്ചരിക്കു ന്ന കാലവുമുണ്ട്. ഇടവ, കന്നി, മകര  രാശികളിൽ വ്യാഴം നിൽക്കുമ്പോൾ ജനിച്ചവരുടെ വ്യാഴ ദശാകാലത്തിലും ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 1,6,8,12 രാശികളിൽ വ്യാഴം സഞ്ചരിക്കുന്ന കാലം (transition period) മുതലായസമയംവ്യഴാഴ്‌ചവ്രതം അനുഷ്ഠിക്കുന്നത് വളരെ ഗുണകരമായിരിയ്ക്കും.സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർ,കടുത്ത സാമ്പ ത്തിക പ്രതിസന്ധി നേരിടുന്നവർ,കുടുംബത്തിൽ തുടർച്ചയായി ഐശ്വര്യഭംഗം നേരിടുന്നവർ എന്നിവർക്കും ഈ വ്രതം അനുഷ്ഠിക്കാം. ബുധനാഴ്ച വൈകിട്ട് മുതൽ ഭക്ഷണശുദ്ധിപാലിക്കുക.വ്യാഴാഴ്ച ഉദയത്തിനു മുമ്പ് ഉണർന്ന്‌ കുളിച്ച് ഉദയം മുതൽ കൃത്യം ഒരുമണിക്കൂർ ശ്രദ്ധയോടെ നവഗ്രഹങ്ങൾ, ആദിത്യൻ,വ്യാഴം എന്നിവരെ സ്തുതിക്കുക. ഇഷ്ടദേവത, കുടുംബദേവത എന്നിവരെ സ്മരിക്കുക. തുടർന്ന് വിഷ്ണു ഭജനം നടത്തുക. സമയവും സാവകാശവുമുള്ളവ ർ വിഷ്ണു സഹസ്രനാമം ജപിക്കുക. ഇത്രയും സമയം ജപിക്കുവാൻ സമയം ഇല്ലാത്തവർ വിഷ്ണുഅഷ്ടോത്തരം, ലക്ഷ്മി അഷ്ടോത്തരം എന്നിവ ജപിക്കുക. വിഷ്ണുക്ഷേത്ര ദർശനം നടത്തുന്നത് അത്യുത്തമം. പ്രഭാതഭക്ഷണം പാൽക്കഞ്ഞിയാവാം. ഉച്ചഭക്ഷണത്തിൽ വൻപയർ ഉൾപ്പെടുത്താം. അത്താഴത്തിൽ ഗോതമ്പുഭക്ഷണമാവാം.ഭക്ഷണകാര്യത്തിൽ നിർബന്ധം പിടിക്കേണ്ട കാര്യമില്ല എന്ന് സാരം.സാധിക്കുന്നവർ വിഷ്ണുപൂജ നടത്തുക. മഞ്ഞപൂക്കളാൽ സത്യനാരായണനായി ഭഗവാന്  അർച്ചന നടത്തുക. പകലുറക്കം, സാത്വികമല്ലാത്ത പ്രവർത്തന ങ്ങളിൽ ഏർപ്പെടരുത്. വ്രതദിവസം മനസ്സാ-വാചാ-കർമ്മണാ പരദ്രോഹം പാടില്ല .

Enquire Now