Articles

Home Articles രാഹുകേതു രാശിമാറ്റം നിങ്ങൾക്കെങ്ങനെ?

രാഹുകേതു രാശിമാറ്റം നിങ്ങൾക്കെങ്ങനെ?

2017 ഓഗസ്റ്റ് 18 ന്പുലർച്ചെ  05.30 രാഹുകേതുക്കൾരാശി മാറുകയാണ്. രാഹു കർക്കിടരാശിയിൽ  ആയില്യം നക്ഷത്രത്തിലേയ്ക്കു പകരുന്നു. കേതു മകരം രാശിയിൽ  കടന്ന് അവിട്ടം നക്ഷത്രത്തിൽ തുടരുന്നു. 2019 മാർച്ച് 07 വരെ രാഹുകർക്കിടകത്തിലും കേതു മകരത്തിലും തുടരും.  ഇവരുടെ രാശി മാറ്റം ഓരോനാളുക്കാർക്കും ഉണ്ടാക്കനിടയുള്ള ഏകദേശ ഫലങ്ങളുടെ ഒരു ചെറിയ വിവരണംഇവിടെ ചേർക്കുന്നു.

അശ്വതി : ധനനഷ്ടം , രോഗബാധ, സുഖ ഭംഗം.

ഭരണി : ദ്രവ്യ ലാഭം , വിദേശ യാത്ര , തൊഴിൽ ലാഭം.

കാർത്തിക  : കാര്യനഷ്ടം, നിരാശ, ധനപരമായ വിഷമതകൾ. 

രോഹിണി  : വിദേശ യാത്ര , ധന ലാഭം , സഹോദര ഗുണം.

മകയിരം  : വിവാഹ ലാഭം , ധന പുഷ്ടി, ഉദ്യോഗ ലാഭം 

തിരുവാതിര  : ഉദ്യോഗ ലബ്ധി , ഭാഗ്യ ലാഭം , വിവാഹ ലബ്‌ധി

പുണർതം  : കലഹം, അലച്ചിൽ, മാനസിക സംഘർഷം.

പൂയം  : ഉദ്യാഗ ലാഭം , കാര്യ സിദ്ധി, ധനലാഭം. 

ആയില്യം :  ധന നഷ്ടം , ബന്ധു ജന വിരോധം, മനഃസംഘർഷം

മകം  :  വിവാഹ ലാഭം , പ്രണയ സാഫല്യം, തൊഴിൽ ലാഭം

പൂരം  : വിദേശ യാത്ര, ധന ലാഭം, സന്താനഗുണം. 

ഉത്രം  : കാര്യ ലാഭം , ബന്ധുഗുണം , ധനപുഷ്ടി.

അത്തം  : ധന ലാഭം , ഭവന ലാഭം, സന്താനങ്ങളാൽ വിഷമം.

ചിത്തിര  :അസുഖ ബാധ , ധന നഷ്ടം, ഗൃഹത്തിൽ അസ്വസ്ഥത. 

ചോതി  : ധന ലാഭം , കാര്യ സിദ്ധി, തൊഴിൽ പരമായ കയറ്റങ്ങൾ.

വിശാഖം  : മ്ലാനത , കാര്യനഷ്ടം, ബന്ധുജനവിരോധം . 

അനിഴം : സ്ഥാനഭ്രംശം , യാത്രകൾ , അലസത വർദ്ധിക്കൽ 

തൃക്കേട്ട  : ധനലാഭം , ബന്ധു ഗുണം, സ്വദേശം വെടിഞ്ഞുള്ള യാത്രകൾ. 

മൂലം  : ത്വഗ് രോഗങ്ങൾ , മനോവിഷമം, ദാമ്പത്യ പ്രശ്നങ്ങൾ 

പൂരാടം : നേത്രരോഗം, അമിത വ്യയം, സ്ഥാന ചലനം. 

ഉത്രാടം : ബന്ധു ലാഭം, രോഗ ശമനം, ധന പുഷ്ടി 

തിരുവോണം  : അധികരിച്ച യാത്രകൾ , മനോ വിഷമം , ആരോഗ്യ വിഷമതകൾ

അവിട്ടം : കാര്യ വിഘ്‌നം, അനാവശ്യ വിവാദങ്ങൾ, ദേഹസുഖ ക്കുറവ്

ചതയം : രോഗ ശമനം , ധന പുഷ്ടി , ബന്ധുജനഗുണം.

പൂരുരുട്ടാതി  : ദ്രവ്യ ലാഭം , വിവാഹ ലാഭം , മനസ്സിന് സന്തോഷം.

ഉത്രട്ടാതി : അവിചാരിത നേട്ടങ്ങൾ , ദാമ്പത്യ സുഖ വർദ്ധന , ഗൃഹ നിർമ്മാണം.

രേവതി  : ഐശ്വര്യവർദ്ധന , ആരോഗ്യ പുഷ്ടി , വിവാഹ ലാഭം.

ശനിവത് രാഹു കുജവത് കേതു എന്ന പ്രമാണ മനുസ രിച്ച് രാഹു കേതുക്കൾ കുജ -ശനി സ്ഥിതിയുടെ ഫലവും നൽകും .സാധാരണയിൽ നിന്ന് വ്യത്യസ്ഥമായിമേൽപ്പറഞ്ഞ ഫലങ്ങൾ ഗണിച്ചിരി ക്കുന്നത് stellar astrology അനുസരിച്ചാണ് . അടുത്തഒന്നര വർഷം രാഹു സഞ്ചരിക്കുന്ന ആയില്യം, പൂയം,പുണർതം നക്ഷതങ്ങളെയും കേതു സഞ്ചരിക്കുന്ന അവിട്ടം,തിരുവോണം , ഉത്രാടം  നക്ഷത്രങ്ങളെയുംഅടിസ്ഥാനമാക്കി ഗണിച്ചിരിക്കുന്ന ഫലങ്ങളാണ് ഇത് .കൃത്യത കൂടുമെന്ന്പ്രതീക്ഷിക്കുന്നു . ഇത് രാഹുകേതുക്കളുടെ രാശി മാറ്റം മൂലം സംഭവിക്കാവുന്നഫലങ്ങളാണ് . മറ്റു ഗ്രഹസ്ഥിതികൾ , ദശാപഹാരങ്ങൾ എന്നിവയനുസരിച്ച്  ഇവിടെകൊടുത്തിരിയ്ക്കുന്ന ഫലങ്ങൾക്കും മാറ്റം സംഭവിക്കാം രാഹു പ്രീതിക്കായി അനന്തശായിയായ വിഷ്ണു ഭജനം , നഗരാജാവിങ്കൽവഴിപാടുകൾ കേതു പ്രീതിക്കായി ദേവീക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം , വെള്ളിയാഴ്ച ഗണപതിക്ക് വഴിപാടുകൾ ഇവയാകാം.

Enquire Now