Articles

Home Articles സമ്പൂർണ്ണദിവസഫലംഡിസംബർ 04,ബുധൻ

സമ്പൂർണ്ണദിവസഫലംഡിസംബർ 04,ബുധൻ

കലിദിനം 1870356 കൊല്ലവർഷം 1195 വൃശ്ചികം 18  (൧൧൯൫ വൃശ്ചികം ൧൮)

ശകവർഷം 1941 മാർഗ്ഗശീർഷം 13 തമിഴ് വർഷം വികാരി കാർത്തിക 18

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.26 അസ്തമയം 06.02

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ ചോതിയിൽ, ബുധൻ വിശാഖത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ പൂരാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ഇന്നത്തെ കൃത്യമായ രാഹുകാലം 12.14 pm to 01.41 pm   (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം  10.47 am to 12.14 pm   (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 07.53 am to 09.20 am  (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

പകൽ 0508 വരെ  ചതയം .  ഒപ്പം രാത്രി  0144   വരെ ശുക്ലപക്ഷ അഷ്ടമി.

മാസത്തിലെ ശുക്ലപക്ഷ അഷ്ടമി  ശ്രാദ്ധം,  ചതയം എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . 

അത്തം , തിരുവോണം, പൂരാടം , തൃക്കേട്ട   നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വര്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്താം . അതിനുള്ള ഒരു സ്തുതി  ചേർക്കുന്നു .

കദംബസൂനു കുണ്ഡലം സുചാരു ഗണ്ഡമണ്ഡലം

വ്രജാ൦ഗനൈക വല്ലഭം നമാമി കൃഷ്ണദുർല്ലഭം

യശോദയാ സമോദയാ സഗോപയാ സനന്ദയാ

യുതംസുഖൈക ദായകം നമാമി ഗോപനായകം

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം : മയിലിൻറെ  ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

ദിവസത്തിന് ചേർന്ന നിറം:  പച്ച     പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് നിറം.

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

പ്രിയംഗുകലികാശ്യാമം

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം

തം ബുധം പ്രണമാമ്യഹം

ഈ ദിവസം ഓരോ നാളുകാർക്കും   അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങൾ:

അശ്വതി : ഗുണപരമായ ദിനം , ഉദ്ദിഷ്ട കാര്യ സാദ്ധ്യം . തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, പ്രതിസന്ധികളെ അതിജീവിക്കും.

ഭരണി :  പ്രധാന തീരുമാനങ്ങൾ എടുക്കും.  അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

കാർത്തിക:  മാനസികമായ അലസത അനുഭവപ്പെടും, ബന്ധു ജന സഹായം ലഭിക്കും, വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ.

രോഹിണി  :  സന്താനങ്ങൾക്കായി പണച്ചെലവ് , ഭൂമി ക്രയ വിക്രയകാര്യങ്ങളിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം.

മകയിരം   : പഠനത്തിൽ അലസത , അലർജി  ജന്യരോഗ സാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

തിരുവാതിര: വിദേശ യാത്രാ ശ്രമം വിജയിക്കും ,  ലഹരി   വസ്തുക്കളിൽ താല്പര്യം, നേത്ര രോഗ സാദ്ധ്യത, പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ് സഹായം ലഭിക്കും .

പുണർതം: അനുകൂല ദിനമാണ് , കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി 

പൂയം : ബന്ധുജന പിന്തുണ  കുറയും, അനാവശ്യ ചിന്തകൾ , മാനസിക  സംഘർഷം അധികരിക്കും , പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം  പരീക്ഷാ വിജയം

ആയില്യം: സന്താനഗുണം വർദ്ധിക്കും , ബിസിനസ് തീരുമാനങ്ങൾ എടുക്കും ,  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി, ഭക്ഷണ സുഖം.

മകം:  വിവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കുക , ഉദ്ദേശ കാര്യ സാദ്ധ്യം ,സാമ്പത്തിക  നേട്ടം, കൂടുതൽ യാത്രകൾ, കാര്യവിജയം 

പൂരം: സ്വന്തം ബിസിനസ്സിൽ നേട്ടം, സാമ്പത്തിക നേട്ടം , എതിർപ്പുകൾ നേരിടേണ്ടി വരും , ബിസിനസ്സിൽ  വിജയം, കുടുംബജീവിത സൗഖ്യം 

ഉത്രം:  ശാരീരികവും മാനസികവുമായ വിഷമതകൾ, സന്താനങ്ങൾമൂലം വിഷമിക്കും , ബന്ധുക്കളുമായി കലഹം, സാമ്പത്തിക ക്ലേശം.. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം.

അത്തം :  അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക,  തൊഴിൽ രംഗം പുഷ്ടിപ്പെടും, പ്രമുഖ വ്യക്തികളെ പരിചയപ്പെടും. , സുഹൃദ് സഹായം ലഭിക്കും .

ചിത്തിര: മനസ്സ് അശാന്തമാവും , വാഹനത്തിന് അറ്റകുറ്റപ്പണികൾ, വേണ്ടിവരും ,യാത്രാവേളകളിൽ ധനനഷ്ടം, ഭവനത്തിൽ ശാന്തത കുറയും.  മനസ്സിനെ അനാവശ്യ ചിന്ത കൾ  അലട്ടും.

ചോതി :  താൽക്കാലിക  സ്ഥിരപ്പെടും , കൂടുതൽ യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, രോഗഭീതി., ഭവനത്തിൽ മരാമത്തു  പണികൾ പണികൾ.

വിശാഖം:  തൊഴിൽ പരമായ  തർക്കങ്ങൾ, അവസര നഷ്ടം, ജലജന്യ രോഗങ്ങൾ പിടിപെടും., വിവാഹആലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും, , പുതിയ വസ്ത്ര ലാഭം.

അനിഴം:  മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ ശ്രദ്ധിക്കുക, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ, പൊതുപ്രവർത്തന വിജയം. , ഗൃഹ നിർമ്മാണത്തിൽ പുരോഗതി.

തൃക്കേട്ട :  ചികിത്സകൾ വഴി രോഗശമനം ,  ധനപരമായ നേട്ടങ്ങൾ,  വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും, ദാമ്പത്യ ജീവിത സൗഖ്യം.

മൂലം : ഊഹക്കച്ചവടത്തിൽ  വിജയം,ജീവിത പങ്കാളിയ്ക്ക് രോഗദുരിത സാദ്ധ്യത, തൊഴിൽപരമായ അലച്ചിൽ, പരീക്ഷാ വിജയം.

പൂരാടം: വിദ്യാർഥികൾക്ക് അനുകൂല ദിനം , മുതിർന്നവരിൽനിന്നുള്ള ലഭിക്കും സഹോദര ഗുണം വർദ്ധിക്കും, ,ഉദര രോഗ സാദ്ധ്യത.

ഉത്രാടം:  ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും,  ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃ സംഘർഷം, ബന്ധു ജന സന്ദർശനം.

തിരുവോണം: ക്ഷുദ്ര ജീവികളാൽ പാര്ക്കില് സാദ്ധ്യത , ഔഷധ സേവ വേണ്ടിവരും,ഉദര രോഗ സാദ്ധ്യത, പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. വ്യവഹാരങ്ങളിൽ ഏർപ്പെടും.

അവിട്ടം: സാഹിത്യ രംഗത്തു പ്രവൃത്തിക്കുന്നവർക്ക്  നേട്ടം,  സർക്കാർ ഓഫീസുകലുമായി ബന്ധപ്പെട്ട് അലച്ചിൽ , പരീക്ഷകളിൽ വിജയം, പ്രണയബന്ധങ്ങളിൽ  നേട്ടം.

ചതയം: വാഹനത്തിനായി പണച്ചെലവ് , വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം, സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും.

പൂരുരുട്ടാതി: എതിരാളികൾ നിഷ്പ്രഭരാകും മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ, തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ.

ഉത്രട്ടാതി : സഹോദരഗുണം  ലഭിക്കും, ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, സുഹൃത്തുക്കളുമായി വാഗ്വാദം, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ.

രേവതി: വാക്കുതർക്കങ്ങളിൽ ഏർപ്പെടും ,  ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടുവാൻ സാധിക്കും, ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ പരിഹരിക്കും.

Enquire Now