Articles

Home Articles സസൂർണ്ണ ദിവസഫലം, ഡിസംബർ 6 വെള്ളി

സസൂർണ്ണ ദിവസഫലം, ഡിസംബർ 6 വെള്ളി

കലിദിനം 1870358 കൊല്ലവർഷം 1195 വൃശ്ചികം 20 (൧൧൯൫ വൃശ്ചികം ൨൦)  ശകവർഷം 1941 മാർഗ്ഗശീർഷം 15 തമിഴ് വർഷം വികാരി കാർത്തിക 20 ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.27 അസ്തമയം 06.03  ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ ചോതിയിൽ, ബുധൻ വിശാഖത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ പൂരാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ   ഇന്നത്തെ കൃത്യമായ രാഹുകാലം 10.48 am to 12.15 pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)   ഗുളികകാലം  07.54 am to 09.21 am  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)  യമഗണ്ഡകാലം 03.09 pm to 04.36 pm  (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)  രാത്രി 10.57 വരെ ഉത്രട്ടാതി . ഒപ്പം ദിനം മുഴുവനും  ശുക്ലപക്ഷ ദശമി .   മാസത്തിലെ ഉത്ത്രട്ടാതി  ശുക്ലപക്ഷ  ദശമി  ശ്രാദ്ധം, ഉത്രട്ടാതി എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ബന്ധമുള്ള ദിവസമാണ്  .    മകം , പൂരം , ചതയം , തിരുവോണം , പൂരാടം  നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണ വർധനയ്ക്ക്    ശ്രീ ഭദ്രകാളിയെ ഒരു ജപം ചേർക്കുന്നു:   സർവ്വവ്യാധിപ്രശമനി  സർവ്വമൃത്യുനിവാരിണി സർവ്വമന്ത്ര സ്വരൂപേ  ശ്രീ ഭദ്രകാളീ നമോസ്തുതേ  ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : അരയാൽ , ആര്യവേപ്പ് എന്നീ വൃക്ഷങ്ങളെ പ്രദക്ഷിണം ചെയ്യുക , അവയ്ക്കു വെള്ളം ഒഴിക്കുക .   ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .   ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.   .ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .  ഹിമകുന്ദ മൃണാളാഭം   ദൈത്യനാം പരമം ഗുരും  സർവ്വ ശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം  പ്രണമാമ്യഹം   

Enquire Now