Articles

Home Articles സമ്പൂർണ്ണദിവസഫലംഡിസംബർ 07, ശനി

സമ്പൂർണ്ണദിവസഫലംഡിസംബർ 07, ശനി

കലിദിനം 1870358 കൊല്ലവർഷം 1195 വൃശ്ചികം 21 (൧൧൯൫ വൃശ്ചികം ൨൧)

ശകവർഷം 1941 മാർഗ്ഗശീർഷം 16 തമിഴ് വർഷം വികാരി കാർത്തിക 21

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.27 അസ്തമയം 06.03

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ ചോതിയിൽ, ബുധൻ വിശാഖത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ പൂരാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ഇന്നത്തെ കൃത്യമായ രാഹുകാലം 09.21 am to 10.48 am (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം  06.27 am to 07.54 am   (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 01.42 pm to 03.09 pm   (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

രാത്രി 0127  വരെ രേവതി. . ഒപ്പം കാലത്ത് 0634 വരെ ദശമി തുടർന്ന് ഏകാദശി         മാസത്തിലെ   രേവതി, ശുക്ല പക്ഷ ഏകാദശി ശ്രാദ്ധം  രേവതി   പിറന്നാൾ  എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.

പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധമുള്ള ദിവസമാണ്  . സൽസന്താന യോഗമുള്ള ദിവസമാണ്   .    സിസേറിയൻ പ്രസവങ്ങൾ ആവാം   . 

മകം , പൂരം , പൂരുട്ടാതി , അവിട്ടം , ഉത്രാടം     നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർധനയ്ക്ക് ഭൂതനാഥനായ ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക

ഒരു ധർമ്മ ശാസ്താ സ്തുതി

ചന്ദ്രസൂര്യ  വീതി ഹോത്ര നേത്ര നേത്ര മോഹന

സാന്ദ്ര സുന്ദര സ്മിതാർദ്ര കേസരീന്ദ്ര വാഹന

ഇന്ദ്ര വന്ദനീയ പാദ സാധു വൃന്ദ ജീവന

പൂർണ്ണപുഷ്കലാ സമേത ഭൂതനാഥപാഹിമാം

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : അരി, നെയ്യ് ഇവ ദാനം ചെയ്യുക.

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം ചുവപ്പ്.

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

നീലാഞ്ജനസമാഭാസം

രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം

തം നമാമി ശനൈശ്ചരം

Enquire Now