Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ 08, ഞായർ

സമ്പൂർണ്ണദിവസഫലം ഡിസംബർ 08, ഞായർ

കലിദിനം 1870360 കൊല്ലവർഷം 1195 വൃശ്ചികം 22(൧൧൯൫ വൃശ്ചികം ൨൨)

ശകവർഷം 1941 മാർഗ്ഗശീർഷം 17 തമിഴ് വർഷം വികാരി കാർത്തിക 22

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.28 അസ്തമയം 06.03

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ ചോതിയിൽ, ബുധൻ അനിഴത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ പൂരാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ഇന്നത്തെ കൃത്യമായ രാഹുകാലം 06.36 pm to 08.03 pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം  03.09 pm to 04.36 pm  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 12.15 pm to 01.42 pm  (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

രാത്രി 0330    വരെ അശ്വതി  . ഒപ്പം കാലത്ത് 08.29  വരെ ശുക്ല പക്ഷ ഏകാദശി . തുടർന്ന് ദ്വാദശി  . 

പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം  ദിവസത്തിനില്ല  .

മാസത്തിലെ അശ്വതി    ശുക്ലപക്ഷ ദ്വാദശി     ശ്രാദ്ധം അശ്വതി പിറന്നാൾ     ആചരിക്കേണ്ടത് ഇന്നാണ്.

അനിഴം, തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം  ,   നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ  ഭജിക്കുക. ഒരു ശിവ സ്തുതി ചേർക്കുന്നു :

ശരച്ചന്ദ്രഗാത്രം ഗണാനന്ദ പാത്രം

ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം

അപർണാകളത്രം സദാസച്ചരിത്രം

ശിവം ശങ്കരം ശംഭുമീശാനമീഡേ

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പ്രഭാത ഭക്ഷണത്തിനു മുൻപ് വാഴപ്പഴം ദാനം ചെയ്യുക.

ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്

ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

ജപാകുസുമസങ്കാശം

കാശ്യപേയം മഹാദ്യുതിം

തമോരീം സർവ്വപാപഘ്നം

പ്രണതോസ്മി ദിവാകരം

Enquire Now