Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ 11, ബുധൻ

സമ്പൂർണ്ണദിവസഫലം ഡിസംബർ 11, ബുധൻ

കലിദിനം 1870363 കൊല്ലവർഷം 1195 വൃശ്ചികം 25 (൧൧൯൫ വൃശ്ചികം ൨൫ )

ശകവർഷം 1941 മാർഗ്ഗശീർഷം20 തമിഴ് വർഷം വികാരി കാർത്തിക 25

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.28 അസ്തമയം 06.04

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ ചോതിയിൽ, ബുധൻ അനിഴത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ പൂരാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ഇന്നത്തെ കൃത്യമായ രാഹുകാലം 12.16 pm to 01.43 pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം  10.49 am to 12.16 pm  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 07.55 am to 09.22 am    (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ദിനം മുഴുവനും രോഹിണി .ഒപ്പം പകൽ 1059 വരെ ശുക്ല പക്ഷ ചതുർദ്ദശി   തുടർന്ന് പൗർണ്ണമി .

പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം  ദിവസത്തിനില്ല  .

മാസത്തിലെ രോഹിണി  പൗർണ്ണമി  ശ്രാദ്ധം രോഹിണി  പിറന്നാൾ     ആചരിക്കേണ്ടത് ഇന്നാണ്. 

ചോതി , ഭരണി, രേവതി പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർദ്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം  നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

ഗോപാലം പ്രഭുലീലാവിഗ്രഹ ഗോപാലം കുലഗോപാലം

ഗോപീഖേലന ഗോവര്‍ദ്ധനധൃതി ലീലാലാളിത ഗോപാലം

ഗോഭിര്‍ന്നിഗദിത ഗോവിന്ദസ്ഫുടനാമാനം ബഹുനാമാനം

ഗോപീഗോചരപഥികം പ്രണമത ഗോവിന്ദം പരമാനന്ദം

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം :  ചെമ്പു നാണയമോ ചെറിയ ചെമ്പു കഷണമോ പനിനീരിൽ മുക്കി പ്രധാനമുറിയിൽ സൂക്ഷിക്കുക

ദിവസത്തിന് ചേർന്ന നിറം:  പച്ച, കറുക നിറം      പ്രതികൂല നിറം : ചുവപ്പ്.

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

Enquire Now