Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ 12, വ്യാഴം

സമ്പൂർണ്ണദിവസഫലം ഡിസംബർ 12, വ്യാഴം

കലിദിനം 1870364 കൊല്ലവർഷം 1195 വൃശ്ചികം 26 (൧൧൯൫ വൃശ്ചികം ൨൬)

ശകവർഷം 1941 മാർഗ്ഗശീർഷം 21 തമിഴ് വർഷം വികാരി കാർത്തിക 26

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.28 അസ്തമയം 06.04

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ വിശാഖത്തിൽ, ബുധൻ അനിഴത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ പൂരാടത്തിൽ , ശനി പൂരാടത്തിൽ ,രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ഇന്നത്തെ കൃത്യമായ രാഹുകാലം 01.44 pm to 03.11 pm   (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം 09.23 am to 10.50 am   (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 06.30 am to 07.56 am     (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ദിനം മുഴുവൻ മകയിരം   . ഒപ്പം പകൽ 1042  വരെ പൗർണ്ണമി . തുടർന്ന് കൃഷ്ണപക്ഷ  പ്രഥമ . മാസത്തിലെമകയിരം  , കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം മകയിരം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ് . മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമല്ല .സൽസന്താന യോഗമുള്ള ദിവസമല്ല .   മകയിരം , ചിത്തിര, അവിട്ടം , കാർത്തിക, അശ്വതി , ഉത്രട്ടാതി        നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർദ്ധനയ്ക്ക്  മഹാവിഷ്ണു ഭജനം  നടത്തുക . ഒരു  സ്തുതി ചേർക്കുന്നു :

നമഃ സര്‍വസുരേശായ നമഃ ശ്രീവത്സധാരിണേ

നമശ്ചര്‍മാസിഹസ്തായ നമഃ പങ്കജമാലിനേ


നമോ വിശ്വപ്രതിഷ്ഠായ നമഃ പീതാംബരായ ച

നമോ നൃസിംഹരൂപായ വൈകുണ്ഠായ നമോനമഃ


നമഃ പങ്കജനാഭായ നമഃ ക്ഷീരോദശായിനേ

നമഃ സഹസ്രശീര്‍ഷായ നമോ നാഗംഗശായിനേ


നമഃ പരശുഹസ്തായ നമഃ ക്ഷത്ത്രാന്തകാരിണേ

നമഃ സത്യപ്രതിജ്ഞായ ഹ്യജിതായ നമോനമഃ


നമസ്ത്രൈ ലോക്യനാഥായ നമശ്ചക്രധാരയ ച

നമഃ ശിവായ സൂക്ഷ്മായ പുരാണായ നമോനമഃ

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം :  വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവാനാം ച:  ഋഷീണാം ച: 

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

Enquire Now