Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ 13, വെള്ളി

സമ്പൂർണ്ണദിവസഫലം ഡിസംബർ 13, വെള്ളി

കലിദിനം 1870365 കൊല്ലവർഷം 1195 വൃശ്ചികം 27 (൧൧൯൫ വൃശ്ചികം ൨൭)

ശകവർഷം 1941 മാർഗ്ഗശീർഷം 22 തമിഴ് വർഷം വികാരി കാർത്തിക 27

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.30 അസ്തമയം 06.05

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ വിശാഖത്തിൽ, ബുധൻ അനിഴത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ ഉത്രാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ഇന്നത്തെ കൃത്യമായ രാഹുകാലം 10.50 am to 12.17 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം 07.56 am to 09.23 am  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 03.11 to 04.38 pm  (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

രാത്രി പുലരുന്ന 05.50  വരെ തിരുവാതിര . ഒപ്പം കാലത്ത്    07.29  വരെ കൃഷ്ണപക്ഷ പ്രഥമ . തുടർന്ന് ദ്വിതീയ  മാസത്തിലെ  തിരുവാതിര  കൃഷ്ണപക്ഷ ദ്വിതീയ  ശ്രാദ്ധം , തിരുവാതിര പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.

പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം ദിവസത്തിനില്ല. സൽസന്താന യോഗമുള്ള ദിവസമല്ല സാധിച്ചാൽ  സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക  

തിരുവോണം, രോഹിണി, ഭരണി, രേവതി  നാളുകാർക്ക് ദിനം പ്രതികൂലം.

പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക്  ഉചിതമായ പരിഹാരം വേണ്ടിവരും.

 

ദിവസഗുണ വർദ്ധനയ്ക്ക്  ഗണപതി  ഭജനം  നടത്തുക . ഒരു  സ്തുതി ചേർക്കുന്നു :

അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം

പുരാരി പൂര്‍വനന്ദനം സുരാരിഗര്വ ചര്‍വ്വണം

പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം

കപോലദാനവാരിണം ഭജേ പുരാണവാരണം

നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം

അചിന്ത്യരൂപ മന്തഹീന മന്തരായകൃന്തനം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം

തമേകദന്തമേകമേവ ചിന്തയാമി സന്തതം

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പറവകൾക്ക് ധാന്യം നൽകുക

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

ഹിമകുന്ദ മൃണാളാഭം 

ദൈത്യനാം പരമം ഗുരും

സർവ്വ ശാസ്ത്ര പ്രവക്താരം

ഭാർഗ്ഗവം  പ്രണമാമ്യഹം

.

Enquire Now