Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ 15, ഞായർ

സമ്പൂർണ്ണദിവസഫലം ഡിസംബർ 15, ഞായർ

കലിദിനം 1870367 കൊല്ലവർഷം 1195 വൃശ്ചികം 29 (൧൧൯൫ വൃശ്ചികം ൨൯)

ശകവർഷം 1941 മാർഗ്ഗശീർഷം 24 തമിഴ് വർഷം വികാരി കാർത്തിക 29

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.31 അസ്തമയം 06.06

ആദിത്യൻ  തൃക്കേട്ടയിൽ (തൃക്കേട്ടഞാറ്റുവേല ) , ചൊവ്വ വിശാഖത്തിൽ, ബുധൻ അനിഴത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ ഉത്രാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

വ്യാഴത്തിന്  മൗഢ്യം

ഇന്നത്തെ കൃത്യമായ രാഹുകാലം 06.39 pm to 06.06pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)  

ഗുളികകാലം 03.12 pm to 04.39 pm   (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 12.18 pm to 01.45 pm   (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

രാത്രി 04.00    വരെ പൂയം .   ഒപ്പം കാലത്ത് 07.18    വരെ കൃഷ്ണ പക്ഷ തൃതീയ . 

മാസത്തിലെ   കൃഷ്ണപക്ഷ  ചതുർദ്ദശി   ശ്രാദ്ധം, പൂയം   ആചരിക്കേണ്ടത് ഇന്നാണ് .

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമല്ല .

സൽസന്താന യോഗമുള്ള ദിവസമല്ല .   

പൂരാടം ,     തിരുവാതിര , രോഹിണി , ഭരണി നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ ഭജിക്കുക . ഒരു ജപം ചേർക്കുന്നു :

മഹേശം സുരേശം സുരാരാതി നാശം

വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷം

വിരൂപാക്ഷമിന്ദ്വർക്ക വഹ്നിത്രിനേത്രം

സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ഗോതമ്പു കലർന്ന ഭക്ഷണം കഴിക്കുകയും  , ദാനം ചെയ്യുകയും  ,  പകൽ സമയം ചെമ്പു നാണയം കയ്യിൽ കരുതുക .

ദിവസത്തിന് ചേർന്ന നിറം:  ചുവപ്പ് , കാഷായ നിറം,  ഓറഞ്ച്   .  പ്രതികൂല നിറം : കറുപ്പ്, നീല

ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

ഗ്രഹാണാമാദിരാദിത്യോ

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ രവി:

Enquire Now