Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ16,തിങ്കൾ

സമ്പൂർണ്ണദിവസഫലം ഡിസംബർ16,തിങ്കൾ

കലിദിനം 1870368 കൊല്ലവർഷം 1195 വൃശ്ചികം 30 (൧൧൯൫ വൃശ്ചികം ൩൦)

ശകവർഷം 1941 മാർഗ്ഗശീർഷം 25 തമിഴ് വർഷം വികാരി കാർത്തിക 30

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.32 അസ്തമയം 06.06

ആദിത്യൻ  മൂലത്തിൽ (മൂലം ഞാറ്റുവേല ) , ചൊവ്വ വിശാഖത്തിൽ, ബുധൻ അനിഴത്തിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ ഉത്രാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

വ്യാഴത്തിന്  മൗഢ്യം

ഇന്നത്തെ കൃത്യമായ രാഹുകാലം 07.58 am to 09.25 am  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം 01.45 pm to 03.12  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 10.52 am to 12.19   (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

രാത്രി 0246  വരെ ആയില്യം . രാത്രി 03.39  കൃഷ്ണ പക്ഷ പഞ്ചമി 

മാസത്തിലെ   കൃഷ്ണപക്ഷ പഞ്ചമി      ശ്രാദ്ധം,   ആചരിക്കേണ്ടത് ഇന്നാണ്.

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല .

 മൂലം, പുണർതം , മകയിരം , കാർത്തിക  നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണവർദ്ധ നയ്ക്ക് ആദിപരാശകതിയെ തന്നെ ഭജിക്കുക . ശ്രീ സിദ്ധേശ്വരീതന്ത്രാർഗ്ഗതത്തിൽ നിന്നുള്ള ആപദുദ്ധാരക ദുർഗ്ഗാസ്തോത്രം ജപിക്കുന്നത് അതിവിശേഷമാണ് . ഒരു ശ്ലോകം ചേർക്കുന്നു

നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ

നമസ്‍തേ ജഗത് വ്യാപികേ വിശ്വരൂപേ

നമസ്തേ ജഗത് വന്ദ്യ പാദാരവിന്ദേ

നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ്ഗേ

ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,  പ്രതികൂല നിറം : കറുപ്പ്

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

രോഹിണീശ സുധാ മൂർത്തി

സുധാധാത്ര: സുധാശനഃ

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ വിധു :

Enquire Now