Articles

Home Articles സമ്പൂർണ്ണദിവസഫലം ഡിസംബർ 18, ബുധൻ

സമ്പൂർണ്ണദിവസഫലം ഡിസംബർ 18, ബുധൻ

കലിദിനം 1870368 കൊല്ലവർഷം 1195 ധനു 02 (൧൧൯൫ ധനു ൦൨)

ശകവർഷം 1941 മാർഗ്ഗശീർഷം 27 തമിഴ് വർഷം വികാരി മാർഗഴി 02

ഗണിതസ്ഥലമായ ചങ്ങനാശ്ശേരിയിലെ കൃത്യമായ ഉദയം 06.33 അസ്തമയം 06.07

ആദിത്യൻ  മൂലത്തിൽ (മൂലം ഞാറ്റുവേല ) , ചൊവ്വ വിശാഖത്തിൽ, ബുധൻ തൃക്കേട്ടയിൽ  , വ്യാഴം മൂലത്തിൽ , ശുക്രൻ ഉത്രാടത്തിൽ , ശനി പൂരാടത്തിൽ , രാഹു തിരുവാതിരയിൽ  കേതു, പൂരാടത്തിൽ

ബുധനും വ്യാഴത്തിനും മൗഢ്യം 

ഇന്നത്തെ കൃത്യമായ രാഹുകാലം 12.20 pm to 01.46 pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം) 

ഗുളികകാലം 10.53 am to 12.20 pm  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 07.59 am to 09.26 am  (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

രാത്രി 12 മണി   വരെ പൂരം   .  ഒപ്പംരാത്രി  11.30  വരെ കൃഷ്ണപക്ഷ സപ്തമി.  

മാസത്തിലെ  പൂരം  , കൃഷ്ണപക്ഷ സപ്തമി   ശ്രാദ്ധം പൂരം പിറന്നാൾ  ആചരിക്കേണ്ടത് ഇന്നാണ്.

മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല  . സത്സന്താനയോഗമുള്ള ദിനമല്ല . രാത്രി 11.30  വരെ   പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും .

 ഉത്രട്ടാതി , രേവതി, ആയില്യം , പുണർതം , മകയിരം     നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വര്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്താം . അതിനുള്ള ഒരു ജപം ചേർക്കുന്നു . ഉദയാൽപ്പരം ഒരു മണിക്കൂറിനുള്ളിൽ ഈ ജപം നടത്തുക .നിത്യേന ജപിക്കാം . ബുധനാഴ്ചകളിൽ  പ്രത്യേകിച്ചും ജപിക്കാം . ഇത്  പതിവായി ജപിക്കുന്നവർക്ക് ധർമ്മം , അർഥം , കാമം , മോക്ഷം ഇവ ലഭിക്കുമെന്നും രോഗപീഡ , ഭൂത പ്രേതാദി കളിൽ നിന്നുള്ള മോചനം സർവ വിധ സമ്പത്തുകൾ ഐശ്വര്യം ഇവയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 

ശ്രീ കൃഷ്ണ ഭജനം നടത്തുക ഒരു ശ്ലോകം താഴെ ചേർക്കുന്നു :

സരോജ നേത്രായ കൃപായുധായ

മന്ദാര മാലാ പരി ഭൂഷിതായാ

ഉദാര ഹാസായ ലസൻ മുഖയാ

നമോസ്തു ഗോപീ ജന വല്ലഭായ

ലാൽ കിതാബ് നിർദ്ദേശം : കൂട്ടിക്കെട്ടിയ രണ്ടു മയിൽ‌പ്പീലി ഭവനത്തിന്റെ /ഓഫീസിന്റെ പ്രധാന കവാടത്തിനു സമീപം വെയ്ക്കുക .മയിൽപ്പീലി ഇല്ലാത്തവർ മയിപ്പീലി ചിത്രം വെയ്ക്കുക.

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം

ഈ ദിവസം ഓരോ നാളുകാർക്കും   അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങൾ:

അശ്വതി : ഗുണപരമായ ദിനം ,തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

ഭരണി  : പ്രധാന തീരുമാനങ്ങൾ എടുക്കും.  അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. 

കാർത്തിക   : മാനസികമായ അലസത അനുഭവപ്പെടും, ബന്ധു ജന സഹായം ലഭിക്കും, വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ.

രോഹിണി  : സന്താനങ്ങൾക്കായി പണച്ചെലവ് , ഭൂമി ക്രയ വിക്രയകാര്യങ്ങളിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം.

മകയിരം   : പഠനത്തിൽ അലസത , അലർജി  ജന്യ രോഗ സാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

തിരുവാതിര : ആഢംബര  വസ്തുക്കളിൽ താല്പര്യം, നേത്ര രോഗ സാദ്ധ്യത, പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ് സഹായം ലഭിക്കും .

പുണർതം   : അനുകൂല ദിനമാണ് , കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി 

പൂയം   : അനാവശ്യ ചിന്തകൾ , മാനസിക  സംഘർഷം അധികരിക്കും , പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം  പരീക്ഷാ വിജയം

ആയില്യം: ബിസിനസ് തീരുമാനങ്ങൾ എടുക്കും ,  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി, ഭക്ഷണ സുഖം.

മകം   : വിവാഹമോചനക്കേസുകള് നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

പൂരം :  ഗൃഹനിര്‍മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും.

ഉത്രം   :  കാര്‍ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

അത്തം  : വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും .

ചിത്തിര   : തൊഴില്‍സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

ചോതി   :  ദീര്‍ഘയാത്രകള് വേണ്ടിവരും.  മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.

വിശാഖം   : സര്‍ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്‍ത്തിയാക്കും.

അനിഴം   :  സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

തൃക്കേട്ട  : ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

മൂലം  :വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്‍ശിക്കുവാന് യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

പൂരാടം  :  ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

ഉത്രാടം   :  ദമ്പതികൾ  തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും.  സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.

തിരുവോണം   :    ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും.

അവിട്ടം   : മേലധികാരികള്, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരില് നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.

ചതയം  :   മധ്യാഹ്നത്തിന് ശേഷം  ധനപുരോഗതി. ശിരോരോഗവിഷമതകള് ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം  കൈവരിക്കും. ഇന്‍റര്‍വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയില് വിജയിക്കും.

പൂരുരുട്ടാതി  : ഉത്തരവാദിത്തങ്ങള് വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത.

ഉത്രട്ടാതി   :വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും.

രേവതി  :  ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും.

Enquire Now