Articles

Home Articles ശ്രീ മാത്രേ നമഃ

ശ്രീ മാത്രേ നമഃ

ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ

അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൗരാണിക ശാക്തേയ

സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'". ഇതിലെ ഓരോ

നാമത്തിനും ഓരോ അർത്ഥമുണ്ട്. ബ്രഹ്മാണ്ഡപുരാണത്തിലെ

ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ഇതുള്ളത്.

"വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ,

ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ശ്രീവിദ്യാ ഭഗവതിയുടെ"

തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. 

ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ
നിർമ്മാണം. "ശ്രീമാതാ" എന്നു തുടങ്ങി ശിവശക്തിമാരുടെ
ഐക്യത്തിലുള്ള "ലളിതാംബിക" എന്ന പേരിൽ പൂർണ്ണമാവുന്നു.
ഭഗവതിസേവ മുതലായ ഏതൊരു ഭഗവതീ പൂജക്കും ഇത് ജപിക്കാറുണ്ട്. 
 
ഇത് ജപിക്കുന്നത്  ഐശ്വര്യം, ആഗ്രഹസാഫല്യം,
മോക്ഷം എന്നിവ സിദ്ധിക്കുവാനും ദുരിതമോചനത്തിനും ഉത്തമമാണെന്ന് 
സ്ഥൂലതലത്തിൽവിശ്വാസമുണ്ട്. 
 
സൂക്ഷ്മ തലത്തിൽ ആത്മ  സാക്ഷാത്കാരം തന്നെയാണ്  ഫലം . 
 
 വിശ്വാസികൾ ഇത് ചൊവ്വ ,വെള്ളി ആഴ്ചകൾ , ഭരണി,
കാർത്തിക നാളുകൾ നവരാത്രി, പൗർണമി, മകരച്ചൊവ്വ, ,
പത്താമുദയം തുടങ്ങിയ ദിവസങ്ങളിൽ വിശേഷ വിധിയായി
ജപിക്കാറുണ്ട് 
 
ധ്യാനം
 
ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയണാം 
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.
 
ധ്യായേത് പദ്മാസനസ്ഥാം വികസിത വദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിത ലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.
 
സകുങ്കുമവിലേപനാ മളികചുംബി കസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷോജ്ജ്വലാം (ഭൂഷാംബരാം)
ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേദംബികാം.
 
അരുണാം കരുണാ തരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം

Enquire Now