Articles

Home Articles ഓരോനാളുകാർക്കുമുള്ള ലഘുപരിഹാരങ്ങൾ

ഓരോനാളുകാർക്കുമുള്ള ലഘുപരിഹാരങ്ങൾ

കാലികമായി കടുത്ത പ്രതിസന്ധിഘട്ടത്തിലൂടെ ലോക്കർ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത് . പ്രധാനപ്പെട്ടതും അല്ലാത്തതുമായ ക്ഷേത്രങ്ങൾ  പോലും രോഗ ഭീതിയാൽ  ഭക്തരെ വിലക്കിയിരിക്കുകയാണ് . ഓരോ നാളുകാരെയും   ഈ ദോഷങ്ങൾ ഒരുപോലെയല്ല ബാധിക്കുന്നത് . തദനുസരണമായി ഈ വേളയിൽ ഓരോ നാളുകാർക്കും വർക്കും സ്വനന്മയ്‌ക്കും ലോക നന്മയ്ക്കുമായി അവരവരുടെ ഭവനങ്ങളിലിരുന്ന്  ജപിച്ച് ആരാധിക്കുവാൻ ചേർന്ന ഏതാനും ജപ രീതികൾ ഇവിടെ ചേർക്കുന്നു. ഓരോ നാളുകാരെയും ബാധിക്കുവാനിടയുള്ള ദോഷങ്ങൾ  സ്റ്റെല്ലാർ അസ്‌ട്രോളജി അടിസ്ഥാനമാക്കി ഗണിച്ചതാണു  ഇവിടെ ചേർക്കുന്നത്  

 

അശ്വതി : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ബുധനാണ്‌ . ആകയാൽ കടുത്ത മാനസിക സംഘർഷത്തിന് അടിപ്പെടുന്നതിന്  സാദ്ധ്യത  കാണുന്നു. ഇവർ നിത്യേന കാലത്തും വൈകിട്ടും ഒൻപതു തവണ വീതം താഴെ ചേർക്കുന്ന ദുർഗ്ഗാ മന്ത്രം ജപിക്കുക .

 

ദുർഗ്ഗേ സ്മൃതാഹരസി ഭീതിമശേഷജന്തോ:

സ്വസ്തൈ: സ്‌മൃതാ  മതിമതീവ ശുഭാംദദാസി

ദാരിദ്ര്യ ദുഃഖഭയ ഹാരിണി കാത്വദന്യാ

സർവ്വോപകാരകരണായ സദാർദ്രചിത്താ :

 

ഭരണി : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം രാഹുവാണ്  . ആകയാൽ  മാനസിക വിഷമതകൾ , മാതൃജന ദുരിതം , ഔഷധ സേവാ വേണ്ടിവരിക ,ലഹരിയിൽ ആശകത്തി വർധിക്കുക എന്നിവക്ക്   സാദ്ധ്യത യുണ്ട്  ഇവർ നിത്യേന കാലത്തും വൈകിട്ടും ഇരുപത്തിയെഴുതവണ   വീതം താഴെ ചേർക്കുന്ന ദുർഗ്ഗാ മന്ത്രം ജപിക്കുക .

 

ദേഹി സൗഭാഗ്യമാരോഗ്യം

ദേഹി ദേവി പരം സുഖം

രൂപം ദേഹി ജയം ദേഹി

യശോ ദേഹി ദ്വിഷോജഹി

 

കാര്‍ത്തിക: ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ശനിയാണ്   . ആകയാൽ ആരോഗ്യ  വിഷമതകൾ അധികരിച്ചിരിക്കും . ഉദ്ദേശിച്ച കാര്യങ്ങളൊന്നും വേണ്ടരീതിയിൽ നടന്നുവെന്നു  വരില്ല . ഇവർ നിത്യേന സദാശിവ സങ്കൽപ്പത്തിൽ ശിവ ഭജനം    കാലത്തും വൈകിട്ടും നടത്തുക.   പതിനെട്ട് തവണ   വീതം താഴെ ചേർക്കുന്ന ശിവസ്തുതി    ജപിക്കുക:

പശൂനാം പതി പാപനാശം പരേശം

ഗജേന്ദ്രസ്യ കൃത്തിംവസാനം വരേണ്യം

ജടാജൂട മദ്ധ്യേസ്ഫുരദ്‌ ഗാംഗവാരിം

മഹാദേവമേകം സ്മരാമി സ്മരാമിം. .

രോഹിണി : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം കേതുവാണ്‌    . ആകയാൽ ആരോഗ്യ  വിഷമതകൾ അധികരിച്ചിരിക്കും . ഉദരവ്യാധി, മൂത്രാശയ രോഗങ്ങൾ എന്നിവ പിടിപെടുന്നതിന്  സാദ്ധ്യതയുണ്ട് . . ഇവർ നിത്യേന ഗണപതി  ഭജനം     നടത്തുക.   അഞ്ചു  തവണ    താഴെ ചേർക്കുന്നഗണപതി സ്തുതി    ജപിക്കുക:

 

വന്ദേ ഗജേന്ദ്രവദനം വാമാംഗാരൂഡവല്ലഭാശ്ലിഷ്ടം

കുങ്കുമരാഗശോണം കുവലയനീജാരകോരകാപീഡം

വിഘ്നാന്ദകാരമിത്രം ശങ്കരപുത്രം സരോജദലനേത്രം

സിന്ദൂരാരുണഗാത്രം സിന്ദൂരവക്ത്രം നമാമ്യഹോത്രം

 

മകയിരം : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം വ്യാഴമാണ്‌     . ആകയാൽ ധനപരമായ   വിഷമതകൾവർദ്ധിക്കുക , പ്രമേഹ രോഗം , കൊളസ്‌ട്രോൾ ജന്യ  രോഗങ്ങൾ എന്നിവ അലട്ടുന്നതിന്  സാദ്ധ്യതയുണ്ട് . ഇവർ നിത്യേന വിഷ്ണു ഭജനം      നടത്തുക.   കാലത്തും വൈകിട്ടും 12 തവണ വീതം    താഴെ ചേർക്കുന്ന വിഷ്ണു  സ്തുതി    ജപിക്കുക:

ഹരിമുജ്ജ്വല ചക്രഗദാബ്ജധരാ-

കുലദോപരിഘം സിതപദ്മഗതം

 വലയാംഗദ ഹാരകിരീടധരം

നവകുന്ദരുചം പ്രണമാമി സദാ 

 

തിരുവാതിര : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ബുധനാണ്‌     . ആകയാൽ മാനസികമായ   വിഷമതകൾവർദ്ധിക്കുക , ഇല്ലാത്ത രോഗങ്ങളെ ഓർത്ത് മനസ്സ് വിഷമിക്കുക , മദ്യാസക്തി വർദ്ധിക്കുക   എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ സുബ്രഹ്മണ്യ   ഭജനം      നടത്തണം .   കാലത്തും വൈകിട്ടും 36 തവണ വീതം    താഴെ ചേർക്കുന്ന സുബ്രഹ്മണ്യ   സ്തുതി    ജപിക്കുക:

നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല

നമസ്‌തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ പാര്‍വ്വതീപുത്ര നമസ്‌തേ രുദ്രനന്ദന

നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ദേവദേവേശ നമസ്‌തേ വിശ്വനായക

നമസ്‌തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ സര്‍വ്വലോകേശ നമസ്‌തേ പുരുഷോത്തമ

നമസ്‌തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ഷണ്‍മുഖാ നിത്യം നമസ്‌തേ മുക്തിദായക

നമസ്‌തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

 

പുണർതം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം കേതുവാണ്‌      . ആകയാൽ ജ്വരം , വാക്പിഴവ്  , മാനസിക എതിരാളികൾ  വർദ്ധിക്കുക   എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ദേവീ ഭജനം    നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും 9 തവണ വീതം    താഴെ ചേർക്കുന്നദേവീ    സ്തുതി    ജപിക്കുക:

 

വിവാദേ വിഷാദേ പ്രമാദേ പ്രവാസേ

ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ

അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

അനാഥോ ദരിദ്രോ ജരാരോഗയുക്തോ

മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ

വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

 

പൂയം   : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്      . ആകയാൽ മനസ്സിന്റെ സ്വസ്ഥത കുറയുക മാതൃജന ദുരിതം , സന്താന ദുരിതം    എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ഹനുമദ്‌ ഭജനം    നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും 8  തവണ വീതം    താഴെ ചേർക്കുന്ന ഹനുമദ്‌     സ്തുതി    ജപിക്കുക:

ആഞ്ജനേയമതിപാടലാനനം

കാഞ്ചനാദ്രി കമനീയ വിഗ്രഹം

പാരിജാത തരുമൂല വാസിനം

ഭാവയാമി പവമാന നന്ദനം

 

ആയില്യം : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം രാഹുവാണ്  . ആകയാൽ അലർജി  ജന്യ രോഗങ്ങൾ , മാനസികമായി നിരാശ , ധനപരമായ വിഷമതകൾ     എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ഭൈരവ     നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും ൯   തവണ വീതം    താഴെ ചേർക്കുന്ന ഭൈരവ സ്തുതി    ജപിക്കുക:

രക്തജ്ജ്വാലാ ജടാതരം സുവിമലം രക്താങ്ക തേജോമയം,

ധൃത്വാ ശൂല കപാല പാശ ഡമരുത് ലോകസ്യ രക്ഷാകരം,

നിർവ്വാണം കന വാഹനം ത്രിനയനം ആനന്ദ കോലാഹലം,

വന്ദേ സർവ പിശാച നാഥ വടുകം ക്ഷേത്രസ്യ പാലം ശിവം.

 

മകം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ബുധനാണ്  . ആകയാൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതിന്   സാദ്ധ്യത  കാണുന്നു.  ദോഷശമനത്തിനായി ഇവർ നിത്യേന കാലത്തും വൈകിട്ടും  വിഷ്ണു ഭജനം നടത്തുക . താഴെ ചേർക്കുന്ന സ്തുതി കാലത്തും വൈകിട്ടും ഒൻപതു തവണ വീതം  ജപിക്കുക .

 

ഓം ശ്രീ നൃസിംഹഃ കേശവഃ ശൗരീ ഗോവിന്ദോ ഗരുഡധ്വജഃ

മാധവശ്ചക്രപാണിശ്ച വിഷ്വക്സേനോ ഹലായുധഃ

ശാശ്വതഃ ശങ്കരഃ ശൂലീ ഹയഗ്രീവോച്യുതാഗ്രജഃ

ഡമരുശൂല ഹസ്ത്യൈശ്ച നാഗാഭരണഭൂഷിതഃ

 

പൂരം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം രാഹുവാണ്  . ആകയാൽ  ശാരീരിക മാനസിക വിഷമതകൾ , പിതൃ ജന ദുരിതം , ഔഷധ സേവ വേണ്ടിവരിക ,കോപശീലം വർധിക്കുക എന്നിവക്ക്   സാദ്ധ്യതയുണ്ട്  ഇവർ നിത്യേന കാലത്തും വൈകിട്ടും ഇരുപത്തിയെഴുതവണ   വീതം താഴെ ചേർക്കുന്ന ദുർഗ്ഗാ മന്ത്രം ജപിക്കുക .

അതിമധുരചാപഹസ്താം

 അപരിമിതാമോദബാണ-സൌഭാഗ്യാം

അരുണാം അതിശയകരുണാം

 അഭിനവകുലസുന്ദരീം വന്ദേ

 

ഉത്രം : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ശനിയാണ്   . ആകയാൽ ആരോഗ്യ  വിഷമതകൾ അധികരിച്ചിരിക്കും . ഉദ്ദേശിച്ച കാര്യങ്ങളൊന്നും വേണ്ടരീതിയിൽ നടന്നുവെന്നു  വരില്ല . ഇവർ നിത്യേന ശാസ്താവിനെ  ഭജിക്കുക .    കാലത്തും വൈകിട്ടും നടത്തുക.   പതിനെട്ട് തവണ   വീതം താഴെ ചേർക്കുന്ന ശാസ്താസ്തുതി    ജപിക്കുക:

 

തേജോമണ്ഡല മധ്യഗം ത്രിനയനം ദിവ്യാംബരാലങ്കൃതം

ദേവം പുഷ്പശരേഷു കാര്‍മുകലസന്‍മാണിക്യപാത്രാഭയം

ബിഭ്രാണം കരപങ്കജൈഃ മദഗജ സ്കന്ധാധിരൂഢം വിഭും

ശാസ്താരം ശരണം ഭജാമി സതതം ത്രൈലോക്യ സമ്മോഹനം

 

അത്തം : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം കേതുവാണ്    . ആകയാൽ ആരോഗ്യ  വിഷമതകൾ അധികരിച്ചിരിക്കും . ഉദരവ്യാധി, മൂത്രാശയ രോഗങ്ങൾ എന്നിവ പിടിപെടുന്നതിന്  സാദ്ധ്യതയുണ്ട് . . ഇവർ നിത്യേന ഗണപതി  ഭജനം     നടത്തുക.   അഞ്ചു  തവണ    താഴെ ചേർക്കുന്നഗണപതി സ്തുതി    ജപിക്കുക:

ഗണേശോ ഗണനാഥശ്ച: ഹേരംബോ ഗിരിശാത്മജഃ

പാര്‍വതീനന്ദനോ വീരോ ദേവരാജോ ഗജാനനഃ

ലംബോദരോ വിഘ്നരാജോ യോഗീ സദ്യോഗലക്ഷണഃ

അഗ്രപൂജ്യശ്ചതുര്‍ബാഹുരേകദന്തോ ലിപീശ്വരഃ

വ്യാഘ്രചര്‍മാംബരോ ധീരഃ സദാമംഗളരൂപവാന്‍

ശുക്ലാസ്യോ മൂഷികാരോഹീ കേവലോ മോക്ഷദായകഃ

പദ്മീ ദന്തകരോ ദന്തീ വൈഷ്ണവഃ പരമാര്‍ഥദൃക്

പഞ്ചപാണിഃ പഞ്ചവക്ത്രഃ ശിവഃ ശങ്കര ഈശ്വരഃ

 

ചിത്തിര  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം വ്യാഴമാണ്     . ആകയാൽ ധനപരമായ   വിഷമതകൾവർദ്ധിക്കുക , വാതജന്യ  രോഗം  എന്നിവ അലട്ടുന്നതിന്  സാദ്ധ്യതയുണ്ട് . ഇവർ നിത്യേന സുബ്രഹ്മണ്യ  ഭജനം      നടത്തുക.   കാലത്തും വൈകിട്ടും 12 തവണ വീതം    താഴെ ചേർക്കുന്ന സുബ്രഹ്മണ്യ  സ്തുതി    ജപിക്കുക:

വന്ദേ ശക്തിധരം ശിവാത്മതനയം

വന്ദേ പുളിന്ദാപതിം

വന്ദേ ഭാനുസഹസ്രമദ്‌ഭുതനിഭം

വന്ദേ മയൂരാസനം

വന്ദേ കുക്കുടകേതനം സുരവരം

വന്ദേ കൃപാംഭോനിധിം

വന്ദേ കല്‍പകപുഷ്പശൈലനിലയം

വന്ദേ ഗുഹം ഷണ്‍മുഖം

 

ചോതി  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ബുധനാണ്     . ആകയാൽ മാനസികമായ   വിഷമതകൾവർദ്ധിക്കുക , ഇല്ലാത്ത രോഗങ്ങളെ ഓർത്ത് മനസ്സ് വിഷമിക്കുക , മദ്യാസക്തി വർദ്ധിക്കുക   എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ശ്രീകൃഷ്ണ    ഭജനം      നടത്തണം .   കാലത്തും വൈകിട്ടും 36 തവണ വീതം    താഴെ ചേർക്കുന്ന ശ്രീകൃഷ്ണസ്തുതി    ജപിക്കുക:

കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ

പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ:

കൃഷ്ണം കമലപത്രാക്ഷം പുണ്യശ്രവണ കീർത്തനം

വാസുദേവം ജഗത് യോനിം നൗമി നാരായണംഹരീം

വിശാഖം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം കേതുവാണ്      . ആകയാൽ ജ്വരം , വാക്പിഴവ്  , മാനസിക എതിരാളികൾ  വർദ്ധിക്കുക   എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ഹനുമദ്‌  ഭജനം    നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും 9 തവണ വീതം    താഴെ ചേർക്കുന്ന ഹനുമദ്‌     സ്തുതി    ജപിക്കുക:

ദിവ്യമംഗല ദേഹായ പീതാംബരധരായ ച

തപ്തകാഞ്ചനവര്‍ണായ മംഗളം  ശ്രീഹനൂമതേ

ഭക്തരക്ഷണശീലായ ജാനകീശോകഹാരിണേ

ജ്വലത്പാവകനേത്രായ മംഗളം ശ്രീഹനൂമതേ

 

അനിഴം    : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്      . ആകയാൽ മനസ്സിന്റെ സ്വസ്ഥത കുറയുക മാതൃ-പിതൃ ജന ദുരിതം , സന്താന ദുരിതം    എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ മഹാലക്ഷ്മീ  ഭജനം    നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും 8  തവണ വീതം    താഴെ ചേർക്കുന്ന മഹാലക്ഷ്മീ   സ്തുതി    ജപിക്കുക:

ധനലക്ഷ്മി നമസ്തേസ്തു സര്‍വദാരിദ്ര്യനാശിനി

ധനം ദേഹി ശ്രിയം ദേഹി സര്‍വകാമാംശ്ച ദേഹി മേ

ധാന്യലക്ഷ്മി നമസ്തേഽസ്തു സര്‍വാഭരണഭൂഷിതേ

ധാന്യം ദേഹി ധനം ദേഹി സര്‍വകാമാംശ്ച ദേഹി മേ

 

തൃക്കേട്ട  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം രാഹുവാണ്  . ആകയാൽ അലർജി  ജന്യ രോഗങ്ങൾ , മാനസികമായി നിരാശ , ധനപരമായ വിഷമതകൾ     എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ പരമശിവ നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും9   തവണ വീതം    താഴെ ചേർക്കുന്ന ശിവ സ്തുതി    ജപിക്കുക:

ആർത്തരക്ഷകാ മഹേശ വിശ്വനായകാ

ഭവല്‍ സ്തോത്രമന്ത്രമാദരേണ നിത്യവും ജപിക്കുവാന്‍

മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ,

കൃത്തിവാസസ്സേ ഭവാന്‍ നമ:ശിവായ പാഹിമാം

 

മൂലം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം രാഹുവാണ്   . ആകയാൽ കടുത്ത ആരോഗ്യവിഷമതകൾ  അനുഭവിക്കുന്നതിന്   സാദ്ധ്യത  കാണുന്നു.  ദോഷശമനത്തിനായി ഇവർ നിത്യേന കാലത്തും വൈകിട്ടും  ശിവ  ഭജനം നടത്തുക . താഴെ ചേർക്കുന്ന സ്തുതി കാലത്തും വൈകിട്ടും പതിനെട്ടു  തവണ വീതം  ജപിക്കുക .

പരാത്മാനമേകം ജഗദ് ബീജമാദ്യം

നിരീഹം നിരാകാര മോങ്കാര വേദ്യം

യതോ ജായതേ പാല്യതേ യേന വിശ്വം

തമീശം ഭജേ ലീയതേ യത്ര വിശ്വം

 

പൂരാടം   : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ചൊവ്വയാണ്   . ആകയാൽ  ശാരീരിക മാനസിക വിഷമതകൾ , സഹോദരജന ദുരിതം , ഔഷധ സേവ വേണ്ടിവരിക ,കോപശീലം വർധിക്കുക എന്നിവക്ക്   സാദ്ധ്യതയുണ്ട്  ഇവർ നിത്യേന കാലത്തും വൈകിട്ടും ഇരുപത്തിയെഴുതവണ   വീതം താഴെ ചേർക്കുന്ന സുബ്രഹ്മണ്യ  സ്തുതി  ജപിക്കുക .

 

ദ്വിഷഡ്ഭുജം ദ്വാദശ ദിവ്യ നേത്രം

ത്രയീതനും ശൂല മസിം ദധാനം

ശേഷാവതാരം കമനീയ രൂപം

ബ്രഹ്മണ്യ ദേവം ശരണം പ്രബ ദ്യേ

 

ഉത്രാടം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹംബുധനാണ്    . ആകയാൽ ആരോഗ്യ  വിഷമതകൾ അധികരിച്ചിരിക്കും . ഔഷധ സേവാ വേണ്ടിവരും . വ്യവഹാര സാദ്ധ്യത ഉണ്ട് . ഉദ്ദേശിച്ച കാര്യങ്ങളൊന്നും വേണ്ടരീതിയിൽ നടന്നുവെന്നു  വരില്ല . ഇവർ നിത്യേന നരസിംഹസ്വാമിയെ   ഭജിക്കുക .    കാലത്തും വൈകിട്ടും നടത്തുക.   പതിനെട്ട് തവണ   വീതം താഴെ ചേർക്കുന്ന നരസിംഹ സ്തുതി    ജപിക്കുക:

ഗോവിന്ദ കേശവ ജനാർദ്ദന വസുദേവ

വിശ്വേശ വിശ്വ മധുസൂദന വിശ്വ രൂപ

ശ്രീ പദ്മനാഭ പുരുഷോത്തമ പുഷ്കരാക്ഷ

നാരായണാച്യുത നൃസിംഹ നമോ നമസ്തേ:

 

തിരുവോണം  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്   . ആകയാൽ ആരോഗ്യ  വിഷമതകൾ അധികരിച്ചിരിക്കും . ഉദരവ്യാധി, മൂത്രാശയ രോഗങ്ങൾ എന്നിവ പിടിപെടുന്നതിന്  സാദ്ധ്യതയുണ്ട് . . ഇവർ നിത്യേന ദേവീ   ഭജനം     നടത്തുക.   അഞ്ചു  തവണ    താഴെ ചേർക്കുന്ന ദേവീ സ്തുതി    ജപിക്കുക:

നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി

കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ

ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ

ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവർണിനി

 

അവിട്ടം    : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം വ്യാഴമാണ്     . ആകയാൽ ധനപരമായ   വിഷമതകൾവർദ്ധിക്കുക , വാതജന്യ  രോഗം  എന്നിവ അലട്ടുന്നതിന്  സാദ്ധ്യതയുണ്ട് . ഇവർ നിത്യേന ശ്രീകൃഷ്ണ   ഭജനം      നടത്തുക.   കാലത്തും വൈകിട്ടും 12 തവണ വീതം    താഴെ ചേർക്കുന്ന ശ്രീകൃഷ്ണ   സ്തുതി    ജപിക്കുക:

കമലദളനയന ജയ ജയ ജഗൽപ്പതേ

കൃരുണ്യവാരിധേ കൃഷ്ണാ നമസ്തുതേ

പരശുധരകമലഭവമുഖവിബുധവന്ദിത-

പാദാരവിന്ദ മുരാരേ നമസ്തുതേ

ചതയം : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ബുധനാണ്     . ആകയാൽ മാനസികമായ   വിഷമതകൾവർദ്ധിക്കുക , ഇല്ലാത്ത രോഗങ്ങളെ ഓർത്ത് മനസ്സ് വിഷമിക്കുക , മദ്യാസക്തി വർദ്ധിക്കുക   എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ഹനുമദ്     ഭജനം      നടത്തണം .   കാലത്തും വൈകിട്ടും 36 തവണ വീതം    താഴെ ചേർക്കുന്നഹനുമദ് സ്തുതി    ജപിക്കുക:

മനോജവം മാരുത തുല്യ വേഗം

ജിതെന്ദ്രിയം ബുദ്ധി മതാം വരിഷ്ഠ :

വാതാത്മജം വാനരയൂഥ മുഖ്യം

ശ്രീരാമ ദൂ തം ശരണം പ്രബദ്യേ

 

പൂരുരുട്ടാതി   : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം കേതുവാണ്      . ആകയാൽ ജ്വരം , വാക്പിഴവ്  , മാനസിക എതിരാളികൾ  വർദ്ധിക്കുക   എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ദുർഗ്ഗവും   ഭജനം    നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും 9 തവണ വീതം    താഴെ ചേർക്കുന്ന ദുർഗ്ഗാ      സ്തുതി    ജപിക്കുക:

" ദുർഗ്ഗേ സ്മൃതാഹരസിഭീതിമശേഷ ജന്തോ:

സ്വസ്തൈ സ്മൃതാ മതിമതീവ ശുഭാം ദദാസി

ദാരിദ്യ്ര ദുഃഖഭയ ഹാരിണീ കാത്വദന്യാ

സർവ്വോപകാര കരണായ സദാർദ്ര ചിത്താ:

 

ഉത്രട്ടാതി     : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ചന്ദ്രനാണ്      . ആകയാൽ മനസ്സിന്റെ സ്വസ്ഥത കുറയുക മാതൃ-പിതൃ ജന ദുരിതം , സന്താന ദുരിതം    എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ഗണപതി   ഭജനം    നടത്തി ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും 8  തവണ വീതം    താഴെ ചേർക്കുന്ന ഗണപതി    സ്തുതി    ജപിക്കുക:

ഗണപതി പരിവാരം ചാരു കേയൂരഹാരം

ഗിരിധര വരസാരം യോഗിനീ ചക്രചാരം

ഭവഭയ പരിഹാരം ദുഃഖ ദാരിദ്ര്യ ദൂരം

ഗണപതി മഭിവന്ദേ വക്ര തുണ്ഡാവതാരം . 

രേവതി  : ഇവരെ ഇപ്പോൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഗ്രഹം ശനിയാണ് വാണ്  . ആകയാൽ അലർജി  ജന്യ രോഗങ്ങൾ , മാനസികമായി നിരാശ , ധനപരമായ വിഷമതകൾ     എന്നിവയ്ക്ക്   സാദ്ധ്യതയുണ്ട് . ഇവർ ശാസ്താ പ്രീതി വരുത്തി   ദോഷ ശാന്തി വരുത്തുക    കാലത്തും വൈകിട്ടും9   തവണ വീതം    താഴെ ചേർക്കുന്ന ശാസ്താ  സ്തുതി    ജപിക്കുക:

 

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം

ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

പാര്ശ്വേപുഷ്ക്കലപൂര്ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ

 

 

 

 

 

 

 

 

replica relojes

Enquire Now