Articles

Home Articles വാരവിശേഷം സെപ്തംബർ 26 മുതൽ ഒക്ടോബർ 02 വരെ

വാരവിശേഷം സെപ്തംബർ 26 മുതൽ ഒക്ടോബർ 02 വരെ

സെപ്തംബർ 26, ഞായർ 

 
ശുഭബന്ധമുള്ള.   ദിവസമല്ല .
 
മാസത്തിലെ രോഹിണി , കൃഷ്ണ പക്ഷ ഷഷ്ടി ശ്രാദ്ധം കാർത്തിക പിറന്നാൾ 
എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .
 
വിശാഖം , അശ്വതി , ഉത്രട്ടാതി , ചതയം നാളുകാർക്ക് ദിനം പ്രതികൂലം 
 
ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ  ഭജിക്കുക . ഒരു ധ്യാനം  ചേർക്കുന്നു :
 
വിരിഞ്ചിനാരായണശക്രമുഖ്യെ
അ ജ്ഞാതവീര്യായ നമോ നമസ്തേ 
സൂക്ഷ്മാതിസുക്ഷ്മായ നമോഘഹന്ത്രേ
കൃതാഗസം മാമവ വിശ്വമൂർത്തേ          
 
അനേകകോടീന്ദുനിഭായ തേസ്തു 
നമോ ഗിരീണാം പതയെഘഹന്ത്രേ
നമോ/ സ്തുതേ തേ ഭക്തവിപദ്ധരായ
കൃതാഗസം മാമവ വിശ്വമൂർത്തേ   
 
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫീസിൽ പരന്ന തളികയിൽ ചുവന്ന  പുഷ്പം നിറച്ച് വെയ്ക്കുക. 
 
 
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം  പ്രതികൂല നിറം: കറുപ്പ്, കടുംനീലം .
 
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
 
ഗ്രഹാണാമാദിരാദിത്യോ 
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം 
പീഢാം ഹരതു മേ രവി:
 
 
സെപ്തംബർ 27, തിങ്കൾ .
ശുഭ ബന്ധമുള്ള ദിവസമാണ് 
 
മാസത്തിലെ കൃഷ്ണ പക്ഷ സപ്തമി  ശ്രാദ്ധം രോഹിണി പിറന്നാൾ എന്നിവ 
ആചരിക്കേണ്ടത് ഇന്നാണ് .
 
ചോതി , ഭരണി , രേവതി പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം 
 
ദിവസഗുണ വർദ്ധനയ്ക്ക് ദേവീഭജനം നടത്തുക: 
 
അനാദ്യാ പരമാ വിദ്യാ പ്രധാന പ്രകൃതി: പരാ
പ്രധാന പുരുഷാരാധ്യാ പ്രധാന പുരുഷേശ്വരീ
പ്രാണാത്മികാ പ്രാണശക്തി: സർവപ്രാണഹി തൈഷിണീ
ഉമാചോന്മത്തകേശി  ന്യുത്തമാ ചോന്മത്തഭൈരവീ
ഉർവശീചോന്നതാ ചോഗ്രമഹോഗ്രാ ചോന്നതസ്തനീ
ഉഗ്രചണ്ഡോഗ്ര നയനാ മഹോഗ്രാ ദൈത്യനാശിനീ.
 
ഈ ജപത്തോടെ പരാശക്തിയെ മനസ്സിൽ ധ്യാനിച്ച് ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി പ്രാർത്ഥിക്കുക.
 
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫീസിൽ പ്രധാന വാതിലിനു വെളിയിൽ വെളുത്ത പുഷ്പങ്ങൾ സൂക്ഷിക്കുക . ദിവസത്തിലെ ആദ്യ പണമിടപാടിൽ (കൊടുക്കലോ വാങ്ങാലോ ഏതായാലും )ഒരു ഭാഗം ദാന ധർമ്മത്തിന് മാറ്റിവെയ്ക്കുക ..
 
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ് , ക്രീം .  പ്രതികൂല നിറം : കറുപ്പ്, കടുംനീലം .
 
 
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫീസിൽ പ്രധാന വാതിലിനു വെളിയിൽ വെളുത്ത പുഷ്പങ്ങൾ സൂക്ഷിക്കുക . ദിവസത്തിലെ ആദ്യ പണമിടപാടിൽ (കൊടുക്കലോ വാങ്ങാലോ ഏതായാലും )ഒരു ഭാഗം ദാന ധർമ്മത്തിന് മാറ്റിവെയ്ക്കുക ..
 
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ് , ക്രീം 
 
ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
 
രോഹിണീശ സുധാ മൂർത്തി 
സുധാധാത്ര: സുധാശനഃ 
വിഷമസ്ഥാന സംഭൂതാം 
പീഢാം ഹരതു മേ വിധു :
 
 
 
സെപ്തംബർ 28,   ചൊവ്വ
 
ശുഭബന്ധമുള്ള.   ദിവസമല്ല 
 
മാസത്തിലെ മകയിരം ശ്രാദ്ധം മകയിരം  പിറന്നാൾ 
എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .
 
മകയിരം , ചിത്തിര, അവിട്ടം  കാർത്തിക , അശ്വതി , ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം 
 
ദിവസ ഗുണ വർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക , ഒരു സ്തോത്രം 
ചേർക്കുന്നു: 
 
ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീശനാഥ മമ ദേഹി കരാവലംബം
ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുണ്ടല സത്കവചാഭിരാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,
വല്ലീശനാഥ മമ ദേഹി കരാവലംബം 
 
ലാൽ കിതാബ് നിർദ്ദേശം :ഭവനത്തിന് / ഓഫിസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക. 
 
ദിവസത്തിന് ചേർന്ന നിറം:  ഓറഞ്ച്, കഷായനിറം, ചുവപ്പ് . പ്രതികൂല നിറം : കറുപ്പ്, കടുംനീലം . 
 
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും 
 
ഭൂമി പുത്രോ മഹാ തേജാ: 
ജഗതാം ഭയകൃത് സദാ 
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 
പീഢാം ഹരതു മേ കുജ: 
 
 
സെപ്തംബർ 29,   ബുധൻ 
 
ശുഭബന്ധമുള്ള.   ദിവസമല്ല 
 
മാസത്തിലെ തിരുവാതിര  , കൃഷ്ണ പക്ഷ അഷ്ടമി  ശ്രാദ്ധം തിരുവാതിര  പിറന്നാൾ
 എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .
 
തിരുവോണം , രോഹിണി , ഭരണി, രേവതി  നാളുകാർക്ക് ദിനം പ്രതികൂലം 
 
ദിവസ ഗുണ വര്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്താം . അതിനുള്ള ഒരു സ്തുതി  ചേർക്കുന്നു .
 
കദംബസൂനു കുണ്ഡലം സുചാരു ഗണ്ഡമണ്ഡലം 
വ്രജാ൦ഗനൈക വല്ലഭം നമാമി കൃഷ്ണദുർല്ലഭം 
യശോദയാ സമോദയാ സഗോപയാ സനന്ദയാ 
യുതംസുഖൈക ദായകം നമാമി ഗോപനായകം
 
ലാൽ കിതാബ് നിർദ്ദേശം : ലാൽ കിതാബ് അനുസരിച്ച് ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
 
ദിവസത്തിന് ചേർന്ന നിറം:  പച്ച, കറുക നിറം . പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ 
 
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക . 
 
ഉത്‌പാദരൂപോ ജഗതാം 
ചന്ദ്രപുത്രോ മഹാദ്യുതിഃ 
സൂര്യപ്രിയകരോ വിദ്വാൻ 
പീഢാം ഹരതു മേ ബുധ:
 
 
 
ഒസെപ്തംബർ 30 ,  വ്യാഴം 
 
ശുഭബന്ധമുള്ള.   ദിവസമല്ല 
 
മാസത്തിലെ പുണർതം  , കൃഷ്ണ പക്ഷ നവമി ശ്രാദ്ധം , പുണർതം  പിറന്നാൾ 
എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .
 
ഉത്രാടം , മകയിരം , കാർത്തിക , അശ്വതി  നാളുകാർക്ക് ദിനം പ്രതികൂലം 
 
 
ദിവസഗുണ വർദ്ധനയ്ക്ക്  ശ്രീ മഹാവിഷ്ണുവിനെ  ഭജിക്കുക . ഒരു സ്തുതി ചുവടെ ചേർക്കുന്നു:
 
രാക്ഷസ ക്ഷോഭിതഃ സീതയാശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണ
ലക്ഷ്മണേനാന്വിതോ വാനരൗഃ സേവിതോ-
ഗസ്തസംപൂജിതോ രാഘവ പാതു മാം
 
ധേനുകാരിഷ്ടകാനിഷ്ടകൃദ്ദ്വേഷികാ
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാകോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവദാ
 
 
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം :  പകൽ   വെറും നിലത്ത്  അൽപ്പസമയം കിടക്കുക. 
 
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല 
 
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
 
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
 
 
 
 
ഒക്ടോബർ 01,  വെള്ളി 
 
ശുഭബന്ധമുള്ള.   ദിവസമാണ് 
 
 
മാസത്തിലെ പൂയം  , കൃഷ്ണ പക്ഷ ദശമി  ശ്രാദ്ധം,  പൂയം  പിറന്നാൾ 
എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .
 
പൂരാടം , മൂലം, തിരുവാതിര, രോഹിണി , ഭരണി നാളുകാർക്ക് ദിനം പ്രതികൂലം 
 
ദിവസദോഷ ശമനത്തിന്  ക്ഷിപ്രപ്രസാദിയുമായ ശ്രീ ഗണേശനെ  ഭജിക്കുക . 
 
സദാസത്ത്വ യോഗം മുദാക്രീഡ മാനം 
സുരാരീൻ ഹരന്തം ജഗത് പാലയന്തം 
അനേകാവതാരം നിജാജ്ഞാന ഹാരം 
സദാവിഷ്ണു രൂപം ഗണേശം നമാമി .
 
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക, 
 
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം. പ്രതികൂല നിറം : ചുവപ്പ് , മഞ്ഞ 
 
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .
ദൈത്യമന്ത്രീ വിശാലക്ഷാ  :
പ്രാണദശ്ച മഹാമതിഃ 
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
 
 
 
ഒക്ടോബർ 02,  ശനി
 
ശുഭബന്ധമുള്ള.   ദിവസമല്ല
 
മാസത്തിലെ ആയില്യം  , കൃഷ്ണ പക്ഷ ഏകാദശി  ശ്രാദ്ധം , ആയില്യം  പിറന്നാൾ 
എന്നിവ ആചരിക്കേണ്ടത് ഇന്നാണ് .
 
മൂലം, പൂരാടം , പുണർതം , മകയിരം , കാർത്തിക  നാളുകാർക്ക് ദിനം പ്രതികൂലം 
 
ദിവസ ഗുണ വർദ്ധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു: 
 
കല്യാണവേഷ രുചിരം കരുണാനിധാനം 
കന്ദർപ്പകോടി സദൃശം കമനീയഭാസം 
കാന്താദ്വയാ കലിത പാർശ്വമഘാരി മാദ്യം 
ശാസ്താരമേവ സതതം പ്രണതോfസ്മി നിത്യം 
 
ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക . അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക )
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് 
ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .
സൂര്യപുത്രോ ദീർഘദേഹഃ 
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ 
പീഢാം ഹരതു മേ ശനി :
 

Enquire Now