പ്രതിദിന ജ്യോതിഷം ഒക്ടോബർ 15, ബുധൻ

പ്രതിദിന ജ്യോതിഷം ഒക്ടോബർ 15, ബുധൻ
കലിദിനം 1872498
കൊല്ലവർഷം 1201 കന്നി 29
(കൊല്ലവർഷം 1201 കന്നി ൨൯ )
തമിഴ് വർഷം വിശ്വവസു പൂരുട്ടാശി 29
ശകവർഷം 1947 അശ്വിനി 23
ഉദയം 06.12 അസ്തമയം 06.07 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 55 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 05 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.09 pm to 01.38 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 10.40 am to 12.09 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 07.41 am to 09.10 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രന് നീചം ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല ) ചൊവ്വ വിശാഖത്തിൽ ബുധൻ ചോതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രത്തിൽ ശനി പൂരൂരുട്ടാതിയിൽ രാ ഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.22 വരെ കന്നി പകൽ 08.26 വരെ തുലാം പകൽ 10.37 വരെ വൃശ്ചികം വൈകിട്ട് 12.44 വരെ ധനു വൈകിട്ട് 02.40 വരെ മകരം വൈകിട്ട് 04.15 വരെ കുംഭം തുടർന്ന് മീനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 11.59 വരെ പൂയം തുടർന്ന് ആയില്യം
പകൽ 10.34 വരെ കൃഷ്ണപക്ഷ നവമി തുടർന്ന് ദശമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഇല്ല തിഥി : കൃഷ്ണപക്ഷ ദശമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂയം
മൂലം , പൂരാടം , തിരുവാതിര , രോഹിണി , ഭരണി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പുണർതം , മകയിരം , ചോതി , വിശാഖം ഉത്രട്ടാതി , രേവതി
പകൽ 11.59 വരെ ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
പകൽ 11.59 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി അവതാരവിഷ്ണു ഭജനം നടത്തുക. നിത്യ പ്രാർഥനയ്ക്കു ചേർന്ന ശ്രീരാമദേവന്റെ ഒരു ധ്യാനം ചേർക്കുന്നു:
കാളാംഭോധര കാന്തികാന്തമനിശം വീരാസനാദ്ധ്യാസിനം
മുദ്രാം ജ്‌ഞാനമയിം ദധാനമപരം ഹസ്‌താംബുജം ജാനുനി
സീതാം പാര്ശ്വ്കരാം സരോരുഹകരാം വിദ്യുന്നിഭാം രാഘവാം
പശ്യന്തം മകുടാം ഗദാദി വിവിധാ കല്‌പജ്വലാംഗം ഭജേ.
ലാൽ കിതാബ് നിർദ്ദേശം : നൽക്കാലികൾക്ക് ഭക്ഷണവും ജലവും നൽകുക.
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:
ദിവസ ഫലം
അശ്വതി : കർമ്മ രംഗത്ത് മാറ്റം, വാഹന യോഗം, വിദേശ ജോലി സാദ്ധ്യത.
ഭരണി : വ്യാപാര രംഗത്ത് നേട്ടം, വിവാഹ കാര്യത്തിൽ ബന്ധുജന സഹായം, മത്സരപരീക്ഷകളിൽ വിജയം.
കാർത്തിക : അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം മാറും, ഭവന നിർമ്മാണത്തിൽ പുരോഗതി, സന്താനങ്ങൾക്ക് ഉന്നത വിജയം.
രോഹിണി : ഭൂമി സംബന്ധമായ ഇടപാടുകൾ വഴി നേട്ടം, കലാ രംഗത്ത് നേട്ടം, പുത്തടിയ ജോലിക്കു സാദ്ധ്യത
മകയിരം : വാക് തർക്കത്തിലേർപ്പെടും, ആരോഗ്യ വിഷമതകൾ, ഔഷധ സേവ വേണ്ടിവരും.
തിരുവാതിര: അമിതാവേശം മൂലം സാമ്പത്തിക നഷ്ടം, വ്യാപാര രംഗത്ത് തടസ്സങ്ങൾ, ബന്ധു ജന വിരോധം
പുണർതം: ഇരു ചക്ര വാഹനത്തിനായി പണച്ചെലവ്, സ്വകാര്യ സ്ഥാപനത്തിൽ ജോലി, മന: സന്തോഷ വർദ്ധന
പൂയം : തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ . ബഹ്വി കാര്യത്തിൽ ഉചിതമായ തീരുമാനം , യാത്രകൾ
ആയില്യം: സുഹൃദ് സഹായത്താൽ തൊഴിൽ നേട്ടം, പുണ്യ സ്ഥല സന്ദർശനം, മധ്യാഹ്നത്തിനു ശേഷം ആരോഗ്യ വിഷമതകൾ
മകം : ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവാധികരിക്കും
പൂരം: അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും, സ്ത്രീജനങ്ങളുമായി കലഹം.
ഉത്രം: ആരോഗ്യപരമായി വിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.
അത്തം: പ്രേമ ബന്ധങ്ങളിൽ തിരിച്ചടികൾ, വാഹനത്തിന് അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം
ചിത്തിര : വ്യവഹാരങ്ങളിൽ തിരിച്ചടികൾ, കൂടുതൽ യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും
ചോതി : ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
വിശാഖം : സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ.
അനിഴം: അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും, ഉപഹാരങ്ങൾ ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും.
തൃക്കേട്ട: ആരോഗ്യ പരമായ വിഷമതകൾ, സഞ്ചാര ക്ലേശം വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് ദിനം പ്രതികൂലമാണ്
മൂലം: വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും, യാത്രകൾ വേണ്ടിവരും, മാധ്യ്ഹ്നത്തിന് ശേഷം ദിനം പ്രതികൂലം.
പൂരാടം: സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക ക്ഷമ കുറയും
ഉത്രാടം: അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ തിരിച്ചടികൾ, തലവേദന, പണി എന്നിവയ്ക്ക് സാദ്ധ്യത
തിരുവോണം : സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും
അവിട്ടം : കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം.
ചതയം: ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.
പൂരുരുട്ടാതി : ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം.
ഉത്രട്ടാതി : തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.
രേവതി: അപവാദം പ്രചരിപ്പിച്ച് പഴി കേൾക്കേണ്ടിവരും, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം.