നിത്യജ്യോതിഷം ഒക്ടോബർ 16, വ്യാഴം

നിത്യജ്യോതിഷം ഒക്ടോബർ 16, വ്യാഴം
കലിദിനം 1872499
കൊല്ലവർഷം 1201 കന്നി 30
(കൊല്ലവർഷം 1201 കന്നി ൩൦ )
തമിഴ് വർഷം വിശ്വവസു പൂരുട്ടാശി 30
ശകവർഷം 1947 അശ്വിനി 24
ഉദയം 06.12 അസ്തമയം 06.07 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 55 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 05 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.38 pm to 03.08 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 09.10 am to 10.40 am (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 06.12 am to 07.41 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രന് നീചം ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല ) ചൊവ്വ വിശാഖത്തിൽ ബുധൻ ചോതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രത്തിൽ ശനി പൂരൂരുട്ടാതിയിൽ രാ ഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.18 വരെ കന്നി പകൽ 08.22 വരെ തുലാം പകൽ 10.33 വരെ വൃശ്ചികം വൈകിട്ട് 12.40 വരെ ധനു വൈകിട്ട് 02.36 വരെ മകരം വൈകിട്ട് 04.11 വരെ കുംഭം തുടർന്ന് മീനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 12.42 വരെ ആയില്യം തുടർന്ന് മകം
പകൽ 10.36 വരെ കൃഷ്ണപക്ഷ ദശമി തുടർന്ന് ഏകാദശി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഇല്ല തിഥി : കൃഷ്ണപക്ഷ ഏകാദശി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ആയില്യം
മൂലം , പൂരാടം , തിരുവാതിര , രോഹിണി , ഭരണി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പുണർതം , മകയിരം , ചോതി , വിശാഖം ഉത്രട്ടാതി , രേവതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
പകൽ 12.42 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി വിഷ്ണു ഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു:
ഓം മേഘശ്യാമം പീതകൗശേയവാസം
ശ്രീ വത്സാംഗം കൗസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സര്വ്വതലോകൈകനാഥം
ഓം സശംഖ ചക്രം സകിരീട കുണ്ഡലം
സപീത വസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷഃസ്ഥല കൗസ്തുഭശ്രിയം
നമാമി വിഷ്ണും ശിരസാ ചതുര്ഭുകജം
ഓം നമോസ്ത്വനന്തായ സഹസ്ര മൂര്ത്തംയേ
സഹസ്ര പാദാക്ഷി ശിരോരുബാഹവേ
സഹസ്ര നാമ്‌നേ പുരുഷായ ശാശ്വതേ
സഹസ്രകോടീയുഗധാരിണേ നമഃ
ലാൽ കിതാബ് നിർദ്ദേശം : കുളിക്കുന്ന വെള്ളത്തിൽ അല്പം പനിനീർ ചേർക്കുക.
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
ദിവസ ഫലം
അശ്വതി: ഗുണപരമായദിനം, ഉദ്ദിഷ്ടകാര്യസാദ്ധ്യം. തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.
ഭരണി: കുടുംബാംഗങ്ങളിൽനിന്നുള്ളപിന്തുണ, പ്രധാനതീരുമാനങ്ങൾഎടുക്കും. അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, വാഗ്ദാനംനൽകുമ്പോൾശ്രദ്ധിക്കുക, ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്.
കാർത്തിക: വാഹനങ്ങൾഓടിക്കുന്നവർഅധികശ്രദ്ധപുലർത്തുക, മാനസികമായഅലസതഅനുഭവപ്പെടും, ബന്ധുജനസഹായംലഭിക്കും, വ്യവഹാരസംബന്ധമായയാത്രകൾ, ആരോഗ്യപരമായവിഷമതകൾ.
രോഹിണി : ദീർഘദൂരയാത്രകൾവേണ്ടിവരും, സന്താനങ്ങൾക്കായിപണച്ചെലവ്, ഭൂമിക്രയവിക്രയകാര്യങ്ങളിൽതീരുമാനം, ഏജൻസിപ്രവർത്തനങ്ങളിൽലാഭം.
മകയിരം : ആഡംബരവസ്തുക്കൾക്കായിപണംചെലവിടും, പഠനത്തിൽഅലസത, അലർജി ജന്യരോഗസാദ്ധ്യത, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ.
തിരുവാതിര: വിദേശയാത്രാശ്രമംവിജയിക്കും, ലഹരി വസ്തുക്കളിൽതാല്പര്യം, നേത്രരോഗസാദ്ധ്യത, പ്രവർത്തനങ്ങളിൽവിജയം, സുഹൃദ്സഹായംലഭിക്കും.
പുണർതം: അനുകൂലദിനമാണ്, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി
പൂയം: ബന്ധുജനപിന്തുണ കുറയും, അനാവശ്യചിന്തകൾ, മാനസിക സംഘർഷംഅധികരിക്കും, പ്രവർത്തനങ്ങളിൽഅവിചാരിതതടസ്സം പരീക്ഷാവിജയം
ആയില്യം: സന്താനഗുണംവർദ്ധിക്കും, ബിസിനസ്തീരുമാനങ്ങൾഎടുക്കും, ഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, ഗൃഹനിർമ്മാണത്തിൽപുരോഗതി, ഭക്ഷണസുഖം.
മകം: വിവാദങ്ങളിൽഅകപ്പെടാതെശ്രദ്ധിക്കുക, ഉദ്ദേശകാര്യസാദ്ധ്യം,സാമ്പത്തിക നേട്ടം, കൂടുതൽയാത്രകൾ, കാര്യവിജയം
പൂരം: സ്വന്തംബിസിനസ്സിൽനേട്ടം, സാമ്പത്തികനേട്ടം, എതിർപ്പുകൾനേരിടേണ്ടിവരും, ബിസിനസ്സിൽ വിജയം, കുടുംബജീവിതസൗഖ്യം
പൂരം: ഗൃഹനിർമ്മാണത്തിൽനിലനിന്നിരുന്നതടസ്സങ്ങൾമാറും, ആരോഗ്യസ്ഥിതിയിൽനിലനിന്നിരുന്നപ്രശ്നങ്ങൾശമിക്കും, തർക്കങ്ങളിൽഅകപ്പെടും, ബന്ധുജനസന്ദർശനംനടത്തും. പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും.
ഉത്രം: ശാരീരികവുംമാനസികവുമായവിഷമതകൾ, സന്താനങ്ങൾമൂലംവിഷമിക്കും, ബന്ധുക്കളുമായികലഹം, സാമ്പത്തികക്ലേശം.. സഹപ്രവർത്തകർ, അയൽവാസികൾഎന്നിവരിൽനിന്ന്സഹായം.
അത്തം: അനാവശ്യവിവാദങ്ങളിൽനിന്ന്അകന്നുനിൽക്കുക, തൊഴിൽരംഗംപുഷ്ടിപ്പെടും, പ്രമുഖവ്യക്തികളെപരിചയപ്പെടും. , സുഹൃദ്സഹായംലഭിക്കും.
ചിത്തിര: മനസ്സ്അശാന്തമാവും, വാഹനത്തിന്അറ്റകുറ്റപ്പണികൾ, വേണ്ടിവരും,യാത്രാവേളകളിൽധനനഷ്ടം, ഭവനത്തിൽശാന്തതകുറയും. മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും.
ചോതി: താൽക്കാലിക സ്ഥിരപ്പെടും, കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും, രോഗഭീതി., ഭവനത്തിൽമരാമത്തു പണികൾപണികൾ.
വിശാഖം: തൊഴിൽപരമായ തർക്കങ്ങൾ, അവസരനഷ്ടം, ജലജന്യരോഗങ്ങൾപിടിപെടും., വിവാഹആലോചനനടത്തുന്നവർക്ക്അനുകൂലബന്ധങ്ങൾലഭിക്കും, , പുതിയവസ്ത്രലാഭം.
അനിഴം: മേലുദ്യോഗസ്ഥരുടെഅപ്രീതിവരാതെശ്രദ്ധിക്കുക, പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ, പൊതുപ്രവർത്തനവിജയം. , ഗൃഹനിർമ്മാണത്തിൽപുരോഗതി.
തൃക്കേട്ട: ചികിത്സകൾവഴിരോഗശമനം, ധനപരമായനേട്ടങ്ങൾ, വാഹനംമാറ്റിവാങ്ങുന്നതിനെക്കുറിച്ച്ആലോചിക്കും, ദാമ്പത്യജീവിതസൗഖ്യം.
മൂലം: ഊഹക്കച്ചവടത്തിൽ വിജയം,ജീവിതപങ്കാളിയ്ക്ക്രോഗദുരിതസാദ്ധ്യത, തൊഴിൽപരമായഅലച്ചിൽ, പരീക്ഷാവിജയം.
പൂരാടം: വിദ്യാർഥികൾക്ക്അനുകൂലദിനം, മുതിർന്നവരിൽനിന്നുള്ളലഭിക്കുംസഹോദരഗുണംവർദ്ധിക്കും, ,ഉദരരോഗസാദ്ധ്യത.
ഉത്രാടം: ഏറ്റെടുത്തജോലികൾപൂർത്തീകരിക്കും, ബിസിനസ്സിൽധനലാഭം, തൊഴിൽഭാരംമൂലംമനഃസംഘർഷം, ബന്ധുജനസന്ദർശനം.
തിരുവോണം: ക്ഷുദ്രജീവികളാൽപാര്ക്കില്സാദ്ധ്യത, ഔഷധസേവവേണ്ടിവരും,ഉദരരോഗസാദ്ധ്യത, പണമിടപാടുകളിൽഅബദ്ധങ്ങൾസംഭവിക്കാം. വ്യവഹാരങ്ങളിൽഏർപ്പെടും.
അവിട്ടം: സാഹിത്യരംഗത്തുപ്രവൃത്തിക്കുന്നവർക്ക് നേട്ടം, സർക്കാർഓഫീസുകലുമായിബന്ധപ്പെട്ട്അലച്ചിൽ, പരീക്ഷകളിൽവിജയം, പ്രണയബന്ധങ്ങളിൽ നേട്ടം.
ചതയം: വാഹനത്തിനായിപണച്ചെലവ്, വിവാഹതീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്നരോഗത്തിന്ശമനം, സ്വഭവനംവിട്ട്ദൂരയാത്രവേണ്ടിവരും.
പൂരുരുട്ടാതി: എതിരാളികൾനിഷ്പ്രഭരാകുംമാനസികമായവിഷമതകളിൽനിന്ന്വിടുതൽ, തൊഴിൽപരമായമാറ്റങ്ങൾ, ബിസിനസ്സിൽനേട്ടങ്ങൾ.
ഉത്രട്ടാതി: സഹോദരഗുണം ലഭിക്കും, ഭൂമിവാഹനവിൽപ്പനവഴിധനലാഭം, സുഹൃത്തുക്കളുമായിവാഗ്വാദം, പൊതുപ്രവർത്തനത്തിൽചെറിയതിരിച്ചടികൾ.
രേവതി: വാക്കുതർക്കങ്ങളിൽഏർപ്പെടും, ഉപരിപഠനത്തിന്അവസരമൊരുങ്ങും, കടങ്ങൾവീട്ടുവാൻസാധിക്കും, ദാമ്പത്യജീവിതത്തിൽനിലനിന്നിരുന്നപ്രശ്ങ്ങൾപരിഹരിക്കും.