Articles

Home Articles പ്രതിദിന ജ്യോതിഷം നവംബർ 01, ശനി

പ്രതിദിന ജ്യോതിഷം നവംബർ 01, ശനി

പ്രതിദിന ജ്യോതിഷം    നവംബർ  01,  ശനി

 

കലിദിനം 1872515

 

കൊല്ലവർഷം 1201 തുലാം  15

 

(കൊല്ലവർഷം  1201 തുലാം ൧൫   ) 

 

തമിഴ്  വർഷം  വിശ്വവസു അയ്പ്പശി  15

 

ശകവർഷം 1947  കാർത്തികം 10

 

 

ഉദയം 06.14  അസ്തമയം  06.01  മിനിറ്റ്

 

ദിനമാനം  11 മണിക്കൂർ  47  മിനിറ്റ്

 

രാത്രിമാനം 12  മണിക്കൂർ  13 മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   09.10 am to 10.39 am  (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

ഗുളികകാലം  06.14 am to 07.42 am    (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

യമഗണ്ഡകാലം 01.35 pm to 03.04 pm       (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

സൂര്യനും ശുക്രനും   നീചം   വ്യാഴം ഉച്ചത്തിൽ ശനി വക്രത്തിൽ

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ ചോതിയിൽ   (ചോതി   ഞാറ്റുവേല ) ചൊവ്വ വിശാഖത്തിൽ    ബുധൻ  അനിഴത്തിൽ    വ്യാഴം പുണർതത്തിൽ ശുക്രൻ ചിത്തിരയിൽ  ശനി പൂരൂരുട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.12 വരെ തുലാം പകൽ  09.27  വരെ വൃശ്ചികം പകൽ  11.34  വരെ ധനു പകൽ  01.30   വരെ മകരം  പകൽ   03.15   വരെ  കുംഭം  വൈകിട്ട്  04.57  വരെ  മീനം  തുടർന്ന് മേടം

 

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.05 pm to 06.30  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.35  am to 05.24 am   

പ്രാതഃസന്ധ്യ 04.59   am to 06.12  am

 

സായംസന്ധ്യ  06.05  pm to 07.18  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

വൈകിട്ട്  06.21  വരെ      ചതയം   തുടർന്ന്  പൂരുരുട്ടാതി

 

കാലത്ത്  09.12  വരെ     ശുക്ലപക്ഷ  ദശമി    തുടർന്ന്  ഏകാദശി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : ചതയം         തിഥി :  ശുക്ല പക്ഷ  ഏകാദശി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ചതയം

 

 

ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

അത്തം , തിരുവോണം , പൂരാടം , തൃക്കേട്ട                 

    

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

അവിട്ടം , ചിത്തിര , മകയിരം , ഉത്രാടം , മൂലം , അനിഴം

                    

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

വൈകിട്ട്  06.21 മുതൽ   പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ദിവസ ദോഷശാന്തിക്ക്  ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക .

 

ഒരു ധർമ്മശാസ്താ സ്തുതി ചേർക്കുന്നു

 

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം

ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

പാർശ്വേ  പുഷ്ക്കലപൂർണ്ണ കാമിനിയുതം ശാസ്താമഹേശം ഭജേ

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ആര്യവേപ്പിൻ ചുവട്ടിൽ മഞ്ഞൾ ചേർത്ത വെള്ളം ഒഴിക്കുക . ചെറിയ മണി ഭവനത്തിന്റെ/ ഓഫീസിന്റെ വടക്കു ഭാഗത്ത് വെയ്ക്കുക.

 

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം ചുവപ്പ്.

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

 

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

നീലാഞ്ജനസമാഭാസം

രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം

തം നമാമി ശനൈശ്ചരം

 

 

ദിവസ ഫലം

 

 

അശ്വതി  : സുഹൃദ്‌ജനസമാഗമം, ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്,  യാത്രകൾ.

 

ഭരണി   : ഉച്ചയ്ക്ക്മുൻപ്പൊതുവെദിനംഅനുകൂലമാവില്ല, ഗൃഹസുഖംകുറയും, പ്രവർത്തനവിജയത്തിനുതടസ്സംനേരിടും, വിദ്യാർത്ഥികൾക്ക്അലസത.

 

കാർത്തിക  : ദാമ്പത്യജീവിതസൗഖ്യം  , സർക്കാർആനുകൂല്യംലഭിക്കും, സ്വകാര്യസ്ഥാപനത്തിൽ  തൊഴിൽസാദ്ധ്യത, മംഗളകർമ്മങ്ങളിൽസംബന്ധിക്കും.

 

രോഹിണി:  ഔഷധസേവ  വേണ്ടിവരും, സഞ്ചാരക്ലേശംഅനുഭവിക്കും, തെഴിൽപരമായിദിനംനന്നല്ല, അന്യരുടെപഴികേൾക്കേണ്ടിവരും.

 

മകയിരം: വിദേശത്തുനിന്ന്നാട്ടിൽതിരിച്ചെത്തും,  യാത്രകൾവഴിനേട്ടം, കടങ്ങൾ  കുറയ്ക്കുവാൻസാധിക്കും, ദാമ്പത്യസുഖഹാനി. 

 

 

തിരുവാതിര   : അലങ്കാരവസ്തുക്കൾക്കായി  പണച്ചെലവ്, ഇരുചക്രവാഹനംഉപയോഗിക്കുന്നവർശ്രദ്ധിക്കുക,ബന്ധുക്കളിൽനിന്നുള്ളസഹായംപ്രതീക്ഷിക്കാം, മധ്യാഹ്നത്തിന്ശേഷംദിനംകൂടുതൽനന്ന്.

 

 പുണർതം    : പുതിയജോലികളിൽപ്രവേശിക്കുവാൻഅവസരമൊരുങ്ങും,അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നതർക്കം  അവസാനിക്കും, സകുടുംബയാത്രകൾക്കായി  പണച്ചെലവ്, ദേവകാര്യങ്ങൾക്കായിസമയംകണ്ടെത്തും.

 

പൂയം     : തൊഴിൽപരമായയാത്രകൾ, ശുഭവാർത്തകൾകേൾക്കും, ബിസിനസ്സിൽനേട്ടം, ഭാഗ്യക്കുറിയിൽനിന്ന്ചെറിയതുകയ്ക്കുള്ളസമ്മാനങ്ങൾലാഭിക്കാം.

 

ആയില്യം: അലർജിജന്യവിഷമതകൾക്കായിഔഷധസേവവേണ്ടിവരും  അടുത്തബന്ധുക്കൾക്ക്രോഗദുരിതസാദ്ധ്യത, പണമിടപാടുകളിൽനഷ്ടംസംഭവിക്കാതെശ്രദ്ധിക്കുക, ഭക്ഷണസുഖംകുറയും.

 

മകം    : സാമ്പത്തികവിജയംകൈവരിക്കും, സന്താനങ്ങൾക്ക്നേട്ടം,  സാമ്പത്തികപുരോഗതി, കടങ്ങൾവീട്ടുവാൻസാധിക്കും.

 

പൂരം  : ഉദ്ദിഷ്ടകാര്യസാദ്ധ്യം, ആരോഗ്യപരമായമെച്ചം, . വിവാഹആലോചനകൾലക്‌ഷ്യംകാണും, തൊഴിൽപരമമായഉയർച്ച.

 

ഉത്രം  :   അത്യാവശ്യയാത്രകൾവേണ്ടിവരും,  ഭാര്യഭർത്തൃ  ബന്ധത്തിൽ  ചെറിയപ്രശ്നങ്ങൾ, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംയാത്രകൾ.

 

അത്തം  : വാഹനത്തിന്  അറ്റകുറ്റപ്പണികൾ  , തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, ദേശംവിട്ടുള്ളയാത്രകൾവേണ്ടിവരും.

 

ചിത്തിര   : സന്താനങ്ങൾക്ക്രോഗദുരിതം,മാനസികസമ്മർദ്ദംഅധികരിക്കും  ,   ദാമ്പത്യപരമായ  പ്രശ്നങ്ങൾ, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾ  അധികശ്രദ്ധപുലർത്തുക.

 

ചോതി   : ശാരീരികവുംമാനസികവുമായക്ഷീണം, പ്രധാനതൊഴിലിൽനിന്ന്വിട്ടു  നിൽക്കേണ്ടിവരും, പ്രധാനപ്പെട്ടകാര്യങ്ങളിൽ  വിജയംകാണില്ല, ഗൃഹസുഖംകുറയും.

 

വിശാഖം   : അനാവശ്യചെലവുകൾ  മൂലംമനസ്സുവിഷമിക്കും, ബന്ധുക്കൾതമ്മിൽഭിന്നത, ദാമ്പത്യപ്രശ്നങ്ങൾഉടലെടുക്കും, യാത്രകൾ.

 

അനിഴം   : വിദേശജോലിക്കുള്ളശ്രമംവിജയിക്കും  , സുഹൃദ്സഹായംവർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽപുരോഗതി, ധനപരമായഅധികച്ചെലവ്.

 

തൃക്കേട്ട     : ലഹരിവസ്തുക്കളിൽആസക്തിയേറും, ബന്ധുജനസഹായംലഭിക്കും,  സാമ്പത്തികവിഷമതകൾമറികടക്കും, മനസ്സിനെഅനാവശ്യചിന്തകൾ  അലട്ടും.

 

മൂലം     : പ്രണയ  ബന്ധങ്ങളിൽ  വിജയം, ഭക്ഷണസുഖംലഭിക്കും, പുതിയവസ്ത്ര-ആഭരണ  ലാഭം, മനഃസുഖംവർദ്ധിക്കും.

 

 

 

പൂരാടം  : അനുകൂലമായഘടകങ്ങൾപ്രതികൂലമാകും,  . സന്താനങ്ങളുടെ  വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായഉയർച്ച, വിശ്രമംകുറഞ്ഞിരിക്കും.

 

ഉത്രാടം  : സ്വന്തക്കാർക്ക്രോഗബാധാസാദ്ധ്യത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം, പണംകടംവങ്ങേണ്ടി  വരും  .

 

തിരുവോണം:  ബിസിനസ്സിൽ  നിന്ന്ധനലാഭം, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, അശ്രദ്ധവർദ്ധിക്കും.

 

അവിട്ടം  : അകന്നുകഴിഞ്ഞിരുന്നദമ്പതികൾഒന്നിക്കും,   തൊഴിൽമേഖലശാന്തമാകും,  വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക, ശാരീരികവിഷമതകൾശമിക്കും.

 

ചതയം   : പ്രവർത്തനവിജയംകൈവരിക്കും, മനസ്സിന്സന്തോഷംനൽകുന്നവാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെഉന്നമനത്തിൽമനഃസന്തോഷം.

 

പൂരുരുട്ടാതി: മാനസികമായ  ഉത്കണ്ഠശമിക്കും  , ഗൃഹസുഖംവർധിക്കും, പ്രവർത്തനപരമായവിജയങ്ങൾ, ബന്ധുജനസഹായംലഭിക്കും

 

ഉത്രട്ടാതി   : മുതിർന്നകുടുംബങ്ങളുമായിഅഭിപ്രായഭിന്നത, സർക്കാരിലേക്ക്നൽകിയഅപേക്ഷകൾനിരസിക്കപ്പെടും, ഉദരരോഗസാദ്ധ്യത, ഭക്ഷണത്തിൽശ്രദ്ധിക്കുക.

 

രേവതി    : വിശ്രമംകുറയും, സഞ്ചാരക്ലേശംഅനുഭവിക്കും, സ്വഗൃഹംവിട്ടുനിൽക്കും, ഔഷധസേവ  വേണ്ടിവരും.

 

കലിദിനം 1872513

 

കൊല്ലവർഷം 1201 തുലാം  13

 

(കൊല്ലവർഷം  1201 തുലാം ൧൩ ) 

 

തമിഴ്  വർഷം  വിശ്വവസു അയ്പ്പശി  14

 

ശകവർഷം 1947  കാർത്തികം 08

 

 

ഉദയം 06.13  അസ്തമയം  06.01  മിനിറ്റ്

 

ദിനമാനം  11 മണിക്കൂർ  48  മിനിറ്റ്

 

രാത്രിമാനം 12  മണിക്കൂർ  12  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   01.35 pm to 03.04 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

ഗുളികകാലം  09.10 am to 10.38 am    (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

യമഗണ്ഡകാലം 06.13 am to 07.41 am      (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

സൂര്യനും ശുക്രനും   നീചം   വ്യാഴം ഉച്ചത്തിൽ ശനി വക്രത്തിൽ

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ ചോതിയിൽ   (ചോതി   ഞാറ്റുവേല ) ചൊവ്വ വിശാഖത്തിൽ    ബുധൻ  അനിഴത്തിൽ    വ്യാഴം പുണർതത്തിൽ ശുക്രൻ ചിത്തിരയിൽ  ശനി പൂരൂരുട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.24 വരെ തുലാം പകൽ  09.39 വരെ വൃശ്ചികം പകൽ  11.46  വരെ ധനു പകൽ  01.42    വരെ മകരം  പകൽ   03.27  വരെ  കുംഭം  വൈകിട്ട്  05.09  വരെ  മീനം  തുടർന്ന് മേടം

 

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.05 pm to 06.30  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.35  am to 05.24 am   

പ്രാതഃസന്ധ്യ 04.59   am to 06.12  am

 

സായംസന്ധ്യ  06.05  pm to 07.18  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

വൈകിട്ട്  06.33  വരെ      തിരുവോണം  തുടർന്ന് അവിട്ടം

 

കാലത്ത്  10.06  വരെ     ശുക്ലപക്ഷ  അഷ്ടമി  തുടർന്ന് നവമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : തിരുവോണം        തിഥി :  ശുക്ല പക്ഷ  നവമി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : തിരുവോണം

 

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

തിരുവാതിര , പൂരാടം , തൃക്കേട്ട , വിശാഖം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ഉത്രാടം ,  മൂലം , അനിഴം , ചോതി ഭരണി , കാർത്തിക

                    

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

മഹാവിഷ്ണുഭജനം നടത്തുക . ഒരു പ്രാർത്ഥനാ മന്ത്രം ചേർക്കുന്നു :

 

യസ്യസ്മരണ മാത്രേണ ജന്മസംസാര ബന്ധനാദ്

വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ

നമഃ സമസ്ത ഭൂതാനാമാദി ഭൂതായ ഭൂഭൃതേ

അനേക രൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : കുമ്പളങ്ങ ചേർത്ത കറി  ഭക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

 

 

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവാനാം ച:  ഋഷീണാം ച: 

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം

 

 

ദിവസ ഫലം

 

 

അശ്വതി  : സാമ്പത്തിക മായ വിഷമതകൾ , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

ഭരണി  : വിശ്രമം കുറഞ്ഞിരിക്കും , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. 

കാർത്തിക  : ഭക്ഷണ സുഖം കുറയും , മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ.

രോഹിണി : അനുകൂല, സാഹചര്യങ്ങൾ ഒരുങ്ങും, തൊഴിൽ പരമായ യാത്രകൾ, പുതിയ സുഹൃദ്ബന്ധങ്ങൾ

 മകയിരം  : ധനപരമായി ദിനം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

തിരുവാതിര   : അനുകൂല ദിനമാണ് , രോഗ ശമനം , പ്രവർത്തനങ്ങളിൽ വിജയം

പുണർതം   : സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി 

പൂയം : രോഗദുരിതത്തിൽ ശമനം , മാനസിക  സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   പരീക്ഷാ വിജയം 

ആയില്യം  : അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം

 

മകം  : മംഗളകരമായ  വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.

പൂരം  : അനാവശ്യ മായ  ഉത്കണ്ഠ , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

ഉത്രം  : യാത്രകൾ വേണ്ടിവരും , ഉദര അർശോ രോഗ സാദ്ധ്യത  , മുറിവുകൾ സംഭവിക്കാം.  .

അത്തം  : വിശ്രമം കുറയും ത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

ചിത്തിര   : സന്താനങ്ങൾക്ക് നേട്ടം,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.

ചോതി : ആരോഗ്യപരമായ മെച്ചം , . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ .

വിശാഖം   : കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ദിനം അനുകൂലം.

അനിഴം  : സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

തൃക്കേട്ട  : സാമ്പത്തിക പരമായ വിഷമതകൾ അലട്ടും   ,   ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

 

മൂലം  : അലച്ചിൽ വർദ്ധിക്കും  , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.

പൂരാടം  : പൊതുവെ ദിനം അനുകൂലമാവില്ല , ഗൃഹ സുഖം കുറയും, പ്രവർത്തന മാന്ദ്യം അനുഭവപ്പെടും.

ഉത്രാടം  : ദാമ്പത്യ കലഹം ശമിക്കും , ഉദര രോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ സാദ്ധ്യത .

തിരുവോണം  : ഔഷധ സേവ  വേണ്ടിവരും , സഞ്ചാരക്ലേശം അനുഭവിക്കും, തെഴിൽ പരമായി ദിനം നന്നല്ല.

അവിട്ടം   : വിദേശ തൊഴിൽ സാദ്ധ്യത  ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.

ചതയം  : കുടുംബ പരമായ പ്രശ്നങ്ങൾ  . വിവാഹം കാര്യത്തിൽ തീരുമാനം , തൊഴിൽ പരമമായ പ്രശ്നങ്ങൾ

പൂരുരുട്ടാതി   : ബന്ധു ജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷം ദിനം പ്രതികൂലം .

ഉത്രട്ടാതി   : സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

രേവതി : കുടുബപ്രശ്നങ്ങളിൽ ശമനം  ,   തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

Enquire Now