Articles

Home Articles പ്രതിദിന ജ്യോതിഷം നവംബർ 07, വെള്ളി

പ്രതിദിന ജ്യോതിഷം നവംബർ 07, വെള്ളി

പ്രതിദിന ജ്യോതിഷം    നവംബർ  07, വെള്ളി 

 

കലിദിനം 1872521

 

കൊല്ലവർഷം 1201 തുലാം  21

 

(കൊല്ലവർഷം  1201 തുലാം ൨൧  ) 

 

തമിഴ്  വർഷം  വിശ്വവസു അയ്പ്പശി  22

 

ശകവർഷം 1947  കാർത്തികം 16

 

 

ഉദയം 06.15  അസ്തമയം  06.00  മിനിറ്റ്

 

ദിനമാനം  11 മണിക്കൂർ  45  മിനിറ്റ്

 

രാത്രിമാനം 12  മണിക്കൂർ  15 മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   10.39 am to 12.07 pm   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

ഗുളികകാലം  07.43 am to 09.11 am   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

യമഗണ്ഡകാലം 03.03 pm to 04.31 pm        (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

സൂര്യനും  നീചം  ചൊവ്വയും ശുകനും സ്വക്ഷേത്രത്തിൽ ചൊവ്വയ്ക്ക് മൗഢ്യം  വ്യാഴം ഉച്ചത്തിൽ ശനി വക്രത്തിൽ

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ വിശാഖത്തിൽ    (വിശാഖം  ഞാറ്റുവേല ) ചൊവ്വ അനിഴത്തിൽ    ബുധൻ  അനിഴത്തിൽ    വ്യാഴം പുണർതത്തിൽ ശുക്രൻ ചിത്തിരയിൽ  ശനി പൂരൂരുട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  06.44 വരെ തുലാം പകൽ  08.59 വരെ വൃശ്ചികം പകൽ  11.06  വരെ ധനു പകൽ  01.02  വരെ മകരം  പകൽ   02.47 വരെ  കുംഭം  വൈകിട്ട്  04.29 വരെ  മീനം  തുടർന്ന് മേടം

 

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.05 pm to 06.30  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.35  am to 05.24 am   

പ്രാതഃസന്ധ്യ 04.59   am to 06.12  am

 

സായംസന്ധ്യ  06.05  pm to 07.18  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി  12.33 വരെ  വരെ      രോഹിണി

 

പകൽ   11.05  വരെ കൃഷ്ണ പക്ഷ ദ്വിതീയ

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : രോഹിണി   തിഥി :  തൃതീയ

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : രോഹിണി

 

 

ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ചോതി , ഭരണി , രേവതി , പൂരുരുട്ടാതി 

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

കാർത്തിക , അശ്വതി , ഉത്രട്ടാതി , ചതയം

                 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

ദിവസഗുണ വർധനയ്ക്ക്    ഗണപതി ഭജനം നടത്തുക . ഒരു ജപം ചേർക്കുന്നു:

 

ശിവ സുത ഗജ വക്ത്രം രക്ത വർണ്ണം ത്രിനേത്രം

അഭയ വരദ ഹസ്തം ദിവ്യപാശാങ്കുശ്ശാഠ്യം 

അമൃതമയ ശരീരം സർപ്പ യഞ്ജോപവീതം

ഗണപതി ഗണനാഥം പാദ ദ്മം നമാമിം

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ശിശുക്കൾക്ക് മധുരം നൽകുക.

 

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

 

 

ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

ദൈത്യമന്ത്രീ വിശാലക്ഷാ  :

പ്രാണദശ്ച മഹാമതിഃ

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

ദിവസ ഫലം

 

 

അശ്വതി   : ആരോഗ്യ വർദ്ധന , തെഴിൽ പരമായ കാര്യസാദ്ധ്യം , സുഹൃദ് സഹായം, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ .

ഭരണി   : പ്രവർത്തനങ്ങളിൽ നേട്ടം , വിശ്രമം കുറയും, മന:സ്സന്തോഷം , മറ്റുള്ളവരിൽ നിന്ന് അഭിപ്രായം തേടും 

കാർത്തിക   : ബന്ധു ജനസഹായം, തൊഴിൽ പരമായ നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

രോഹിണി  : പണമിടപാടുകളിൽ അവിവിചാരിതനഷ്ടം , ശ്രദ്ധ കുറയൽ , മുതിർന്നവരുമായി അഭിപ്രായ ഭിന്നത.

മകയിരം   : അമിതച്ചെ ലവ്, രോഗാരിഷ്ടത, മാനസികമായ മ്ലാനത.

തിരുവാതിര  : വിവാഹ ആലോചനകളിൽ തീരുമാനം, ബന്ധുക്കളിൽ നിന്ന് സഹായം, സാമ്പത്തിക നേട്ടം. 

പുണർതം  : ജീവിത പങ്കാളിക്ക് ആരോഗ്യ വിഷമതകൾ, മാനസിക സംഘർഷം, ധനപരമായ വിഷമതകൾ.

പൂയം   : സന്താനങ്ങൾക്ക് പുരോഗതി,  വരുമാന സ്രോതസ്സിൽ  നഷ്ടം,  ബന്ധുജന വിരോധം

ആയില്യം  മാനസിക സന്തോഷം പുണ്യ സ്ഥല സന്ദർശനം , ഉന്നത വിജയം.

 

മകം  : തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

പൂരം : അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. 

ഉത്രം  : ബന്ധു ജന സഹായം ലഭിക്കും, വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ.

അത്തം : ഭൂമി ക്രയ വിക്രയം നടത്തും, ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം.

ചിത്തിര  : അലർജി  ജന്യ രോഗ സാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ.

ചോതി  : ആഢംബര  വസ്തുക്കളിൽ താല്പര്യം, നേത്ര രോഗ സാദ്ധ്യത, പ്രവർത്തനങ്ങളിൽ അലസത

വിശാഖം  : കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി 

അനിഴം  : മാനസിക  ടെൻഷൻ, പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം  പരീക്ഷാ വിജയം 

തൃക്കേട്ട  : ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി, ഭക്ഷണ സുഖം.

 

മൂലം   : സാമ്പത്തിക  നേട്ടം, കൂടുതൽ യാത്രകൾ, കാര്യവിജയം 

പൂരാടം  : എതിർപ്പുകൾ നേരിടേണ്ടി വരും , ബിസിനസ്സിൽ  വിജയം, കുടുംബജീവിത സൗഖ്യം 

ഉത്രാടം  : ധനപരമായ അധിക ചെലവ്  , കാര്യ പുരോഗതി , ദീർഘദൂര യാത്രകൾ

തിരുവോണം  :  ബന്ധുക്കൾക്ക് രോഗദുരിതം, അലച്ചിൽ വർദ്ധന, സാമ്പത്തിക ബാദ്ധ്യത.

അവിട്ടം  : ആഢംബര  വസ്തുക്കളിൽ താല്പര്യം, ചെവിക്കും കണ്ണിനും  രോഗ സാദ്ധ്യത, പ്രവർത്തനങ്ങളിൽ അലസത

ചതയം  : കുടുംബ സുഖ  വർദ്ധന,  സന്താന സൗഖ്യം , മാനസിക മായ സംതൃപ്തി 

പൂരുരുട്ടാതി  : മാനസിക  സംഘർഷ വർദ്ധന, പ്രവർത്തനങ്ങളിൽ തടസ്സം, ധനപരമായ വിഷമതകൾ.

ഉത്രട്ടാതി   : കാര്യ വിഘ്‌നം , സാമ്പത്തിക പരമായ ബുദ്ധിമുട്ടുകൾ , ദേഹ സുഖക്കുറവ്‌ 

രേവതി  : സർക്കാരിൽ നിന്നുള്ള  ആനുകൂല്യം, ധനപരമായ നേട്ടങ്ങൾ, ഭൂമി സംബന്ധമായ തർക്കങ്ങൾക്കും പരിഹാരം.

Enquire Now