പ്രതിദിന ജ്യോതിഷം ഡിസംബർ 28, ഞായർ
പ്രതിദിന ജ്യോതിഷം ഡിസംബർ 28, ഞായർ
കലിദിനം 1872572
കൊല്ലവർഷം 1201 ധനു 13
(കൊല്ലവർഷം 1201 ധനു ൧൩ )
തമിഴ് വർഷം വിശ്വവസു മാർഗഴി 13
ശകവർഷം 1947 പൗഷം 07
ഉദയം 06.38 അസ്തമയം 06.12 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.45 pm to 06.12 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 03.18 pm to 04.45 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 12.25 pm to 01.51 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല ) ചൊവ്വ പൂരാടത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ മൂലത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.54 വരെ ധനു പകൽ 09.50 വരെ മകരം പകൽ 11.35 വരെ കുംഭം പകൽ 01.17 വരെ മീനം പകൽ 03.08 വരെ മേടം വൈകിട്ട് വരെ 05.13 എടവം തുടർന്ന് മിഥുനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
കാലത്ത് 07.40 വരെ ഉത്രട്ടാതി തുടർന്ന് രേവതി
പകൽ 12.00 വരെ വരെ ശുക്ല പക്ഷ അഷ്ടമി തുടർന്ന് നവമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : രേവതി തിഥി : ശുക്ല പക്ഷ നവമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്രട്ടാതി , രേവതി
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകം, പൂരം , ചതയം , തിരുവോണം , പൂരാടം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരുരുട്ടാതി , അവിട്ടം , ഉത്രാടം , തിരുവാതിര , പുണർതം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസഗുണവർധനയ്ക്ക് ശിവനെ പാർവതീനാഥനായി ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു :
കമലാപതിമുഖസുരവരപൂജിത കാകോലഭാസിതഗ്രീവ
കാകോദരപതിഭൂഷണ കാലാന്തക പാഹി പാര്വനതീനാഥ
കമലാഭിമാനവാരണദക്ഷാങ്ഘ്രേ വിമലശേമുഷീദായിന്
നതകാമിതഫലദായക കാലാന്തക പാഹി പാര്വനതീനാഥ
കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ
കാരണ സമസ്തജഗതാം കാലാന്തക പാഹി പാര്വഥതീനാഥ
പ്രണതാര്തിാഹരണദക്ഷ പ്രണവപ്രതിപാദ്യ പര്വപതാവാസ
പ്രണമാമി തവ പദാബ്ജേ കാലാന്തക പാഹി പാര്വാതീനാഥ
ലാൽ കിതാബ് നിർദ്ദേശം : സ്ഫടിക ഗ്ലാസിൽ ജലം , പനിനീർ , കർപ്പൂരം ഇവചേർത്ത് അതിൽ ജമന്തി പ്പൂ ഇട്ട് വീടിന്റെ / ഓഫ്സിന്റെ പ്രധാന മുറിയിൽ കിഴക്കു ഭാഗത്തായി വെയ്ക്കുകന്നത് ദിവസ ദോഷ ശാന്തി കൈവരുത്തും.
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കഷായം, ഓറഞ്ച്.
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:
ദിവസ ഫലം
അശ്വതി : അവിചാരിത യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
ഭരണി: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.
കാർത്തിക: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും
രോഹിണി: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്‌സുകളിൽ പ്രവേശനം, വിശ്രമം കുറയും .
മകയിരം: ഭൂമിയിൽ നിന്നുള്ള ധനലാഭം , ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും,സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ വർദ്ധിക്കും.
തിരുവാതിര: പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും,വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും.
പുണർതം: പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം , അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക , സാമ്പത്തിക വിഷമതകൾ മറികടക്കും, വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും.
പൂയം: യാത്രകളിൽ സന്തോഷം ലഭിക്കും കുടുംബ സുഖ വർദ്ധന , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണസുഖം ലഭിക്കും ,പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർദ്ധിക്കും , പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.
ആയില്യം: സന്താനങ്ങൾക്കായി പണച്ചെലവ് , ഇരു ചക്ര വാഹനം മൂലം ധനനഷ്ടം , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയും,സന്താനങ്ങൾക്കായി പണച്ചെലവ്,ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ
മകം: സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകൾ, പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും , സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.
പൂരം: ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.
ഉത്രം: ബന്ധു ജന സമാഗമം ഉണ്ടാകും , ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത . ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്‌ക്കേണ്ടി വരും
അത്തം: വ്യവഹാര വിജയം , യാത്രകൾ വേണ്ടിവരും, സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
ചിത്തിര: ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. . വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.
ചോതി: പണമിടപാടുകളിൽ നേട്ടം , ബന്ധു ഗുണമനുഭവിക്കും , യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം ,സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.
വിശാഖം: പഠനത്തിലും ജോലിയിലും അലസത , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , സഞ്ചാരക്ലേശം മൂലം ക്ഷീണം , കടബാദ്ധ്യതയിൽ നിന്ന് മോചനം, . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച
അനിഴം: ഭക്ഷണ സുഖമുണ്ടാവും , സുഹൃത്തുക്കൾ വഴി നേട്ടം , ധനപരമായ പുരോഗതി , അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക , തൊഴിൽപരമായി ദിനം അനുകൂലം.,തൊഴിലിൽ അനുകൂലമായ സാഹചര്യം.. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക , കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും, ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.
മൂലം : ധനപരമായി അനുകൂലം,,സുഹൃത്തുക്കളുമായി ഒത്തുചേരൽ , തൊഴിൽപരമായ നേട്ടം, വിവാഹ ആലോചകളിൽ തീരുമാനം , ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.
പൂരാടം ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന , രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം. പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും.
ഉത്രാടം: കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം , ഭൂമി വിൽപ്പന തീരുമാനമാകും , മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.
തിരുവോണം: സ്വയം തൊഴിലിൽ ധന നഷ്ടം , ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ .
അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും, സന്താനങ്ങൾക്ക് അരിഷ്ടത.
ചതയം: വാഹന കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക , വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും , പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും
പൂരുരുട്ടാതി: സാമ്പത്തിക വിഷം നേരിടും , സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം . വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം.
ഉത്രട്ടാതി: :ചികിത്സകളിൽകഴിയുന്നവർക്ക് പൊതുവെ അനുകൂലവാരമല്ല , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ. ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർദ്ധിക്കും
രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം , ബിസിനസ്സ് പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.