പ്രതിദിന ജ്യോതിഷം ജനുവരി 07, ബുധൻ
പ്രതിദിന ജ്യോതിഷം ജനുവരി 07, ബുധൻ
കലിദിനം 1872582
കൊല്ലവർഷം 1201 ധനു 23
(കൊല്ലവർഷം 1201 ധനു ൨൩ )
തമിഴ് വർഷം വിശ്വവസു മാർഗഴി 23
ശകവർഷം 1947 പൗഷം 17
ഉദയം 06.42 അസ്തമയം 06.18 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 24 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.30 pm to 01.57 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 11.03 am to 12.30 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 08.09 am to 09.36 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല ) ചൊവ്വ പൂരാടത്തിൽ ബുധൻ പൂരാടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂരാടത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.14 വരെ ധനു പകൽ 09.04 വരെ മകരം പകൽ 10.55 വരെ കുംഭം പകൽ 12.37 വരെ മീനം പകൽ 02:28 വരെ മേടം വൈകിട്ട് വരെ 04.33 എടവം തുടർന്ന് മിഥുനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 11.56 വരെ മകം തുടർന്ന് പൂരം
ജനുവരി 8 ന് കാലത്ത് 06.34 വരെ കൃഷ്ണ പക്ഷ പഞ്ചമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഉത്രം തിഥി : കൃഷ്ണ പക്ഷ പഞ്ചമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : മകം
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രട്ടാതി , രേവതി , പൂയം, തിരുവാതിര , രോഹിണി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ആയില്യം , തൃക്കേട്ട , പുണർതം മകയിരം , അനിഴം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
പകൽ 11.56 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ പരമാത്മാവിനെ ഗോവിന്ദഭാവത്തിൽ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം
കാളിന്ദീഗതകാളിയശിരസി മുഹുർനൃത്യന്തം നൃത്യന്തം
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം
ലാൽ കിതാബ് നിർദ്ദേശം : നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ഭാവത്തിനു പുറത്ത് തളികയിൽ ചെറുജീവികൾക്കായി നൽകുക.
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബു
ദിവസ ഫലം
അശ്വതി: മാനസികസുഖംവർദ്ധിക്കും,കർമ്മരംഗത്ത്പുരോഗതി, വിവാഹയോഗം, വിദേശജോലിസാദ്ധ്യത
ഭരണി: വിദ്യാഭ്യാസപരമായവിജയം, വ്യാപാരരംഗത്ത്നേട്ടങ്ങൾ,വിവാഹകാര്യത്തിൽബന്ധുജനസഹായം, മത്സരപരീക്ഷകളിൽവിജയം.
കാർത്തിക: ധനപരമായനേട്ടം,മാനസികസന്തോഷം,വിരുന്നുകളിൽസംബന്ധിക്കും,ഭവനനിർമ്മാണത്തിൽപുരോഗതി.
രോഹിണി:ജലജന്യരോഗസാദ്ധ്യത,സന്താനങ്ങൾക്ക്പുരോഗതി,അവിചാരിതധനനഷ്ടം,വാഗ്വാദങ്ങളിൽഏർപ്പെടാതെശ്രദ്ധിക്കുക.
മകയിരം: ഉത്തരവാദിത്തങ്ങൾവർദ്ധിക്കും,ആരോഗ്യവിഷമതകൾശമിക്കും,അവിചാരിതധനലാഭം, ഒന്നിലധികംയാത്രകൾ.
തിരുവാതിര: അവിചാരിതധനലാഭം,വ്യാപാരരംഗത്ത്നേട്ടങ്ങൾ, ബന്ധുജനങ്ങളുമായി സമാഗമം, വിശ്രമംകുറയും.
പുണർതം: പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, വാഹനത്തിന്റെകേടുപാടുകൾമൂലംവിഷമിക്കും ഉദരരോഗസാദ്ധ്യത, മന:സന്തോഷത്തിൽകുറവ്.
പൂയം: ഇഷ്ടപ്പെട്ടതൊഴിലുകളിൽഏർപ്പെടും, വിവാഹകാര്യത്തിൽ ഉചിതമായതീരുമാനം, യാത്രകൾ വേണ്ടിവരും, സത്ക്കാരങ്ങളിൽസംബന്ധിക്കും.
ആയില്യം: പുണ്യസ്ഥലസന്ദർശനം, മധ്യാഹ്നത്തിനുശേഷംധനപരമായനേട്ടങ്ങൾ, ഭൂമിവിൽപ്പനയിൽതീരുമാനം.സന്തോഷസൂചകമായവാർത്തകൾകേൾക്കും.
മകം: ആരോഗ്യസ്ഥിതിയിൽനിലനിന്നിരുന്നപ്രശ്നങ്ങൾശമിക്കും, തർക്കങ്ങളിൽഅകപ്പെടും, ബന്ധുജനസന്ദർശനംനടത്തും. പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും.
പൂരം: ശാരീരികവുംമാനസികവുമായവിഷമതകൾ, സന്താനങ്ങൾമൂലംവിഷമിക്കും, ബന്ധുക്കളുമായികലഹം, സാമ്പത്തികക്ലേശം.. സഹപ്രവർത്തകർ, അയൽവാസികൾഎന്നിവരിൽനിന്ന്സഹായം.
ഉത്രം: അനാവശ്യവിവാദങ്ങളിൽനിന്ന്അകന്നുനിൽക്കുക, തൊഴിൽരംഗംപുഷ്ടിപ്പെടും, പ്രമുഖവ്യക്തികളെപരിചയപ്പെടും. , സുഹൃദ്സഹായംവർദ്ധിക്കും.
അത്തം: വാഹനത്തിന്അറ്റകുറ്റപ്പണികൾ, വേണ്ടിവരും,യാത്രാവേളകളിൽധനനഷ്ടം, ഭവനത്തിൽശാന്തതകുറയും. മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും.
ചിത്തിര: കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും, രോഗഭീതി., ഭവനത്തിൽമരാമത്തു പണികൾപണികൾ.
ചോതി: തൊഴിൽപരമായ തർക്കങ്ങൾ, അവസരനഷ്ടം, ജലജന്യരോഗങ്ങൾപിടിപെടും., വിവാഹആലോചനനടത്തുന്നവർക്ക്അനുകൂലബന്ധങ്ങൾലഭിക്കും, , പുതിയവസ്ത്രലാഭം.
വിശാഖം: പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ, പൊതുപ്രവർത്തനവിജയം. , ഗൃഹനിർമ്മാണത്തിൽപുരോഗതി.
അനിഴം: ധനപരമായനേട്ടങ്ങൾ, വാഹനംമാറ്റിവാങ്ങുന്നതിനെക്കുറിച്ച്ആലോചിക്കും, ദാമ്പത്യജീവിതസൗഖ്യം.
തൃക്കേട്ട: യാത്രകൾവേണ്ടിവരും, പണച്ചെലവ്അധികരിക്കും, ശാരീരിക ക്ഷീണംവർദ്ധിക്കും.
മൂലം: അനുകൂലദിനമാണ്, യാത്രകൾവേണ്ടിവരും, സാമ്പത്തികനേട്ടംകൈവരിക്കും.പ്രവർത്തനവിജയംനേടും.
പൂരാടം: തൊഴിൽപരമായ നേട്ടങ്ങൾ, മാനസികസന്തോഷം, ആരോഗ്യപുരോഗതി, ഫലംനൽകുന്നയാത്രകൾ.
ഉത്രാടം: കാര്യങ്ങളിൽമുടക്കം, ബന്ധുജനസന്ദർശനം, ഭക്ഷണസുഖം, പഠനമികവ്പുലർത്തും.
തിരുവോണം: സഞ്ചാരക്ലേശംമൂലംക്ഷീണം , കടബാദ്ധ്യതയിൽനിന്ന്മോചനം, . മംഗളകർമ്മങ്ങളിൽസംബന്ധിക്കും, ബന്ധുജനസഹായംലഭിക്കും.
അവിട്ടം: ദിനംപൊതുവെഅനുകൂലമല്ല, തൊഴിൽപരമായമാറ്റങ്ങൾ, അപവാദത്തിൽഅകപ്പെടാതെശ്രദ്ധിക്കുക, സാമ്പത്തികപരമമായ ബുദ്ധിമുട്ടുകൾ.
ചതയം: ധനപരമായനേട്ടം, കാലാവസ്ഥാജന്യരോഗസാദ്ധ്യത, സാമ്പത്തികവിഷമതകൾ, ദേഹസുഖക്കുറവ്.
പൂരുരുട്ടാതി: സുഹൃത്തുക്കളുമായിനിലനിന്നഅഭിപ്രായഭിന്നതമാറും, യാത്രകളിൽമുടക്കം, വിവാഹം വാക്കുറപ്പിക്കും, മുൻകാലസുഹൃത്തുക്കളെകണ്ടുമുട്ടും.
ഉത്രട്ടാതി: തൊഴിൽപരമായനേട്ടങ്ങൾ, രോഗദുരിതത്തിൽശമനം, ഔഷധസേവനിർത്താനാവും, മാനസികമായക്ഷീണം.
രേവതി: പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, അടുത്തസുഹൃത്തുക്കളുമായിഭിന്നത,സന്താനങ്ങൾക്കായിപണച്ചെലവ്, ബിസിനസ്സിൽപ്രതികൂലസ്ഥിതി