പ്രതിദിന ജ്യോതിഷം ജനുവരി 06, ചൊവ്വ
പ്രതിദിന ജ്യോതിഷം ജനുവരി 06, ചൊവ്വ
കലിദിനം 1872581
കൊല്ലവർഷം 1201 ധനു 22
(കൊല്ലവർഷം 1201 ധനു ൨൨ )
തമിഴ് വർഷം വിശ്വവസു മാർഗഴി 22
ശകവർഷം 1947 പൗഷം 16
ഉദയം 06.42 അസ്തമയം 06.17 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.23 pm to 04.50 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.29 pm to 01.56 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.35 am to 11.02 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല ) ചൊവ്വ പൂരാടത്തിൽ ബുധൻ മൂലത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂരാടത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.18 വരെ ധനു പകൽ 09.08 വരെ മകരം പകൽ 10.59 വരെ കുംഭം പകൽ 12.41 വരെ മീനം പകൽ 02:32 വരെ മേടം വൈകിട്ട് വരെ 04.37 എടവം തുടർന്ന് മിഥുനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 12.18 വരെ ആയില്യം തുടർന്ന് മകം
കാലത്ത് 08.02 വരെ കൃഷ്ണ പക്ഷ തൃതീയ തുടർന്ന് ചതുർത്ഥി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : മകം തിഥി : കൃഷ്ണ പക്ഷ ചതുർത്ഥി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ആയില്യം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മൂലം , പൂരാടം , പുണർതം , മകയിരം , കാർത്തിക
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂയം , തിരുവാതിര , വിശാഖം , രേവതി , അശ്വതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
പകൽ 12.18 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണ വർദ്ധനയ്ക്ക് ദുര്ഗാാ പഞ്ചരത്നം ജപിക്കാം
തേ ധ്യാനയോഗാനുഗതാ അപശ്യന്
ത്വാമേവ ദേവീം സ്വഗുണൈര്നി്ഗൂഢാം
ത്വമേവ ശക്തിഃ പരമേശ്വരസ്യ
മാം പാഹി സര്വേ്ശ്വരി മോക്ഷദാത്രി
ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ
മഹര്ഷിമലോകസ്യ പുരഃ പ്രസന്നാ
ഗുഹാ പരം വ്യോമ സതഃ പ്രതിഷ്ഠാ
മാം പാഹി സര്വേുശ്വരി മോക്ഷദാത്രി
പരാസ്യ ശക്തിഃ വിവിധൈവ ശ്രൂയസേ
ശ്വേതാശ്വവാക്യോദിതദേവി ദുര്ഗേവ
സ്വാഭാവികീ ജ്ഞാനബലക്രിയാ തേ
മാം പാഹി സര്വേരശ്വരി മോക്ഷദാത്രി
ദേവാത്മശബ്ദേന ശിവാത്മഭൂതാ
യത്കൂര്മബവായ വ്യവചോവിവൃത്യാ
ത്വം പാശവിച്ഛേദകരീ പ്രസിദ്ധാ
മാം പാഹി സര്വേ്ശ്വരി മോക്ഷദാത്രി
ത്വം ബ്രഹ്മപുച്ഛാ വിവിധാ മയൂരീ
ബ്രഹ്മപ്രതിഷ്ഠാസ്യുപദിഷ്ടഗീതാ
ജ്ഞാനസ്വരൂപാത്മതയാഖിലാനാം
മാം പാഹി സര്വേ്ശ്വരി മോക്ഷദാത്രി
ലാൽ കിതാബ് നിർദ്ദേശം : മുളപ്പിച്ച പയർ പറവകൾക്കു നൽകുക.വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക .
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്, നീല
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
ദിവസ ഫലം
അശ്വതി: ദിനംഅനുകൂലമാണ്,തൊഴിലിൽശ്രദ്ധവർദ്ധിക്കും,അലച്ചിൽവർദ്ധിക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, പണച്ചെലവ്നേരിടും.
ഭരണി: അനുകൂലമായദിനമാണ്, തടസ്സങ്ങൾമാറും,സാമ്പത്തികമായിചെറിയനേട്ടം,പ്രവർത്തനമാന്ദ്യംവിട്ടുമാറും, കാര്യവിജയം. .
കാർത്തിക: ഗുണദോഷസമ്മിശ്രമായദിനമാണ്, ദാമ്പത്യകലഹംശമിക്കും,ഉദരരോഗസാദ്ധ്യത, തൊഴിൽപരമായനേട്ടം, സാമ്പത്തികമായിദിനംഅനുകൂലമല്ല .
രോഹിണി:മധ്യാഹ്നത്തിന്മുൻപ്ദിനംപ്രതികൂലം,ആരോഗ്യവിഷമതകൾനേരിടും,ഔഷധസേവയാൽആശ്വാസം, സഞ്ചാരക്ലേശം, തെഴിൽപരമായിദിനംനന്നല്ല.
മകയിരം: അധികച്ചെലവ്,വിദേശതൊഴിൽശ്രമത്തിൽവിജയം,യാത്രകൾവഴിനേട്ടം,കടങ്ങൾവീട്ടും, സാധിക്കും.
തിരുവാതിര: പ്രവർത്തനവിജയം, കുടുംബപരമായപ്രശ്നങ്ങൾ,വിവാഹകാര്യത്തിൽതീരുമാനം, തൊഴിൽപരമമായ മാറ്റങ്ങൾ, തീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും.
പുണർതം: ബന്ധുജനങ്ങൾക്ക്രോഗസാദ്ധ്യത,തൊഴിൽരംഗത്ത്മാന്ദ്യം,മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, വാഗ്വാദങ്ങളിൽഏർപ്പെടും.
പൂയം:ബിസിനസ്സിൽധനലാഭം,തൊഴിലിൽഅനുകൂലമായസാഹചര്യം.പ്രവർത്തനവിജയംകൈവരിക്കും,സുഹൃദ്സഹായംലഭിക്കും.
ആയില്യം:സന്താനങ്ങൾക്ക് രോഗസാദ്ധ്യത, കുടുബപ്രശ്നങ്ങളിൽശമനം,തൊഴിൽപുരോഗതി,വാഗ്ദാനങ്ങൾപാലിക്കും.
മകം: സാമ്പത്തികമായവിഷമതകൾ, തൊഴിൽപരമായനേട്ടങ്ങൾ, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.
പൂരം: വിശ്രമംകുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായികലഹസാദ്ധ്യത, ചെലവ്അധികരിച്ചുനിൽക്കും ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്.
ഉത്രം: ഭക്ഷണസുഖംകുറയും, പണമിടപാടുകളിൽനേട്ടം , യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.
അത്തം: തൊഴിൽരംഗത്ത്അനുകൂലസാഹചര്യം, യാത്രകൾ, സുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന് ശേഷംദിനംഅനുകൂലം.
ചിത്തിര: ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന്തടസ്സം, ധനപരമായിദിനംനന്നല്ല, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ.
ചോതി: കാര്യപുരോഗതി , സാമ്പത്തികമായിഅനുകൂലദിനമാണ്, രോഗശമനം, പ്രവർത്തനങ്ങളിൽവിജയം.
വിശാഖം: സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി, ജീവിതസൗഖ്യം.
അനിഴം: രോഗദുരിതത്തിൽശമനം, പ്രവർത്തനങ്ങളിൽനേട്ടം കർമ്മരംഗത്ത് സംതൃപ്തി , ഉപഹാരങ്ങൾലഭിക്കും.
തൃക്കേട്ട: അവിചാരിതധനലാഭംഏറ്റെടുത്തപ്രവർത്തനങ്ങളിൽവിജയം, കുടുംബസൗഖ്യം, ആരോഗ്യവിഷമതകളിൽആശ്വാസം.
മൂലം: അനുകൂലദിനം, കുടുംബത്തിൽസന്തോഷകരമായ അന്തരീക്ഷം ,സ്വന്തം കാര്യത്തിൽശ്രദ്ധകുറയും, സുഹൃദ്സഹായവർദ്ധന.
പൂരാടം: അധികച്ചെലവുണ്ടാകും, അനാവശ്യചിന്തകൾഅലട്ടും , ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും, ബന്ധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ.
ഉത്രാടം: മദ്ധ്യാഹ്നംവരെദിനംഅനുകൂലമല്ല, യാത്രകൾവേണ്ടിവരും, ദേഹസുഖക്കുറവ്, രോഗാരിഷ്ടതകൾ, , പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.
തിരുവോണം: അനുകൂലദിനം, വിവാഹാലോചനകളിൽതീരുമാനം.. ബന്ധുജനഗുണം. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംലാഭം.
അവിട്ടം: വ്യവഹാരവിജയംപ്രതീക്ഷിക്കാം. തൊഴിൽ പുരോഗതി. കുടുംബപ്രശ്നങ്ങളിൽപരിഹാരംമംഗളകർമ്മങ്ങളിൽ സംബന്ധിക്കും.
ചതയം: ആരോഗ്യപരമായി അനുകൂലം, . വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായമാറ്റങ്ങൾ, മാനസികമായ ഉത്ക്കണ്ഠ.
പൂരുരുട്ടാതി: ധനപരമായിദിനംനന്നല്ല, കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, യാത്രകൾവേണ്ടിവരും.
ഉത്രട്ടാതി: വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയം.
രേവതി: യാത്രകൾവേണ്ടിവരും, ആരോഗ്യപരമായിദിനംപ്രതികൂലം സാമ്പത്തികപരമായവിഷമതകൾ ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ.