Articles

Home Articles വിവാഹ തടസ്സം മാറുവാൻ ഒരു ജപം

വിവാഹ തടസ്സം മാറുവാൻ ഒരു ജപം

വിവാഹതടസ്സം മാറുവാൻ ഒരു ജപം വിവാഹം വല്ലാതെ തടസ്സപ്പെടുന്നുണ്ടെങ്കിൽ ആയത് അതി ജീവിക്കുവാനുള്ള ഒരു ജപം ചേർക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് ജപിക്കാം. ഈ ജപം നിത്യേന ശുദ്ധിയോടെ നടത്തുക. ശ്രീസുബ്രഹ്മണ്യ യന്ത്രം കൂടി വെച്ച്ജപിച്ചാൽ അത്യുത്തമം. അതിനു കഴിയാത്തവർ സുബ്രമണ്യ സ്വാമിയുടെ ചിത്രം വെച്ച് ജപിക്കുക. ജപാവസാനം ചുവന്ന പുഷ്പം അർപ്പിച്ചു നമസ്കരിക്കുക. പരമാവധി 90 ദിവസത്തിനുള്ളിൽ ഫലം കൈവരും എന്നു വിശ്വസിക്കപ്പെടുന്നു.

ജപം
ഓം സ്കന്ദായകാർത്തികേയായ:
പാർവതീ നന്ദനായ ച:
മഹാദേവകുമാരായ സുബ്രഹ്മണ്യായ തേ നമ :

കാലത്തും വൈകിട്ടും 108 തവണ  മനസ്സർപ്പിച്ച് ജപിക്കുക

Enquire Now