Articles

Home Articles തിങ്കളാഴ്ചവ്രതം

തിങ്കളാഴ്ചവ്രതം

ജനനസമയത്ത്ചന്ദ്രന്ബലംകുറഞ്ഞവർ,വിവാഹം പലവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു നിൽക്കുന്നവർ, മനസ്സിന് ബലം കുറവുള്ളവർ, തുടർച്ചയായി മനോവിഷമം അനുഭവിക്കുന്നവർ, മാനസിക അസ്വാസ്ഥ്യമുള്ളവർ, ടുത്തവിഷാദരോഗമുള്ളവർ കറുത്തവാവിൻറെയന്നോഅതിനു തൊട്ടു മുൻപോ പിൻപോ ഉള്ള ദിനങ്ങളിൽ ജനിച്ചവർ, ജാതകത്തിൽ വൈധവ്യദോഷം കാണുന്നവർ തുടങ്ങിവർ ചന്ദ്രപ്രീതി വരുത്തുവാനായി തിങ്കളാഴ്ചകളിൽ വ്രതമനുഷ്ഠിക്കുന്നത്  ഉത്തമമാണ്.  വ്രതത്തിന്റെ ഫലം പൂർണ്ണമായി ലഭിക്കുവാൻ ഉദയത്തിന്  മുൻപ് ഉണർന്ന് കുളിച്ച് ഉദയം മുതൽ ഒരുമണിക്കൂർ സമയം ദേവീഭജനം നടത്തുക. ദുർഗ്ഗാ ക്ഷേത്ര ദർശനം നടത്തുക, ദേവീ മാഹാത്മ്യം പാരായണം ചെയ്യുക, വെളുത്ത പൂക്കളാൽ ദേവിക്ക് അർച്ചന നടത്തിക്കുക ആദിയായ കർമ്മങ്ങൾ അനുഷ്ഠിക്കാം. മാനസിക അസ്വാസ്ഥ്യമുള്ളവർ, കടുത്ത വിഷാദ രോഗമുള്ളവർ തുടങ്ങിയവർ ഈ വ്രതമനുഷ്ടിച്ച് ഭദ്രകാളി ക്ഷേത്ര ദർശനമാണ് നടത്തേണ്ടത്. അവർ ഭദ്രകാള്യ ഷ്‌ടകത്താൽ ചുവന്നപൂക്കൾ കൊണ്ട് അർച്ചന നടത്തിക്കുന്നതും ഉത്തമമാണ്. മംഗല്യ തടസ്സമുള്ളവർ, ജാതകത്തിൽ വൈധവ്യദോഷം കാണുന്നവർ തുടങ്ങിവർ ഈ വ്രതം അനുഷ്ഠിച്ച് പാർവതീ ദേവിയെ ഭജിക്കുക , പാർവതീദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നിവ വേണം. വ്രത ദിവസം ശുദ്ധ ഭക്ഷണമേ കഴിക്കുവാൻ പാടുള്ളു. മത്സ്യ-മാംസം, പഴകിയ ഭക്ഷണം എന്നിവ ഉപേക്ഷിക്കുക. ബ്രഹ്മചര്യശുദ്ധി പാലിച്ചാൽ ഉത്തമം. ഞായറാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച കാലത്തോട് വരെ ശുദ്ധഭക്ഷണമേ കഴിക്കുവാൻ പാടുള്ളു. ജാതകത്തിലെ ദോഷ കാഠിന്യം അനുസരിച്ച് 12, 18, 41 തിങ്കളാഴ്‌ചകളിൽ  വ്രതം അനുഷ്ഠിക്കാം. രോഹിണി, അത്തം, തിരുവോണം തുടങ്ങി  ചന്ദ്രന്റെ ആധിപത്യമുള്ള  നക്ഷത്രവും തിങ്കളാഴ്ചയും ചേർന്ന് വരിക , പൗർണ്ണമിയും  തിങ്കളാഴ്ചയും ചേർന്നുവ വരിക തുടങ്ങിയ ദിവസങ്ങളിൽ വ്രതം ആരംഭിക്കുന്നത്  ഏറ്റവും ഉത്തമം. വ്രതദിവസം ദേവീ ക്ഷേത്ര ദർശനം നടത്തുന്നവർ ക്ഷേത്രത്തിൽപ്പോയി തിരിച്ചു വരുന്നത് വരെ നിർബന്ധമായും മൗനവ്രതം പാലിക്കേണ്ടതാണ്.കൃത്യമായി ജാതകം പരിശോധിച്ച് യുക്തമായ ദേവീയന്ത്രങ്ങൾ, മുത്ത് , ചന്ദ്രകാന്തം തുടങ്ങിയ രത്നങ്ങൾ എന്നിവ  ധരിക്കുന്നതും വളരെ ഗുണകരമാണ്.

Enquire Now