Articles

Home Articles നവരാത്രി രണ്ടാംദിനം-ബ്രഹ്മചാരിണീ പൂജ

നവരാത്രി രണ്ടാംദിനം-ബ്രഹ്മചാരിണീ പൂജ

 ബംഗാളില് ചണ്ഡീപൂജയെന്നും കര്‍ണാടകത്തില് ദസറയെന്നും കേരളത്തില് സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ് കാലം. എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോൾ  കാലവും അവസാനിക്കുന്നു, ഒപ്പം പ്രപഞ്ചവും.

 

കാലത്തിന്റെ ഈ അധദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില് ആദ്യം പൂജിക്കപ്പെടുന്നത് കാലചക്രരൂപിണിയായ ഈ കാളീദേവിയാണ്. എന്നാല് കേരളത്തില് സര്‍സ്വതി പൂജയ്ക്കാണ് പ്രാധാന്യം .  ശക്തിസ്വരൂപിണിയെ ആരാധിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായാണ്  ഇതിനേ കണക്കാക്കുന്നത്.

 

നവരാത്രിയുടെ രണ്ടാം ദിനം ദുര്‍ഗയുടെ ബ്രഹ്മചാരിണീ ഭാവത്തിനുള്ള ആരാധനയാണ്. ശിവപരമേശ്വരന്‍റെ പ്രീതിക്കായി തപസുചെയ്ത പാര്‍വതീ ദേവി ഒടുവിൽ  ശിവപ്രീതിക്ക് അര്‍ഹയാവുകയും പാര്‍വതിയുടെ പ്രേമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പാര്‍വതിയുടെ തന്നോടുള്ള ഭക്തിയിലും പ്രേമത്തിലും തൃപ്തനായ പരമശിവന് ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നല്‍കി. ബ്രഹ്മചാരിണീഭാവം തപസ്സിലുള്ളതായതിനാൽ വാഹനം ഇല്ല. കയ്യിൽ ജപമാലയും കമണ്ഡ ലുവുമുണ്ട്. ശ്രീ ബ്രഹ്മചാരിണിയെ മുല്ലപ്പൂ കൊണ്ട് പൂജിക്കുക. 

 

ധ്യാനം:

ദദാന കര പദ്മാഭ്യാം

അക്ഷ മാലാം കമണ്ഡലും

ദേവീ  പ്രസീദദു  മയീം

ബ്രഹ്മചാരിണ്യനുത്തമ:

 

ജപമന്ത്രം:

ഓം ദേവി  ബ്രഹ്മചാരിണ്യേ നമഃ  

 

നവരാത്രിക്കാലത്തെ ഒമ്പത് ദിവസങ്ങളിലും ഉപവസിക്കാനുള്ള ശക്തിയും ഉള്‍ക്കരുത്തും ഭക്തര്‍ക്ക് നല്‍കുന്നത് ഈ ബ്രഹ്മചാരിണീഭാവത്തിന്‍റെ പ്രഭാവത്താലാണെന്നാണ് വിശ്വാസം.

 

On the second day of Navaratri, Maa Brahmacharini – a manifestation of Maa Durga – is worshipped. The form of Goddess Brahmacharini is extremely radiant and majestic. Maa signifies love and loyalty, wisdom and knowledge. She holds a rosary in her hight hand and a Kamandal in her left hand. She wears Rudraksha. The word “Brahm” refers to Tapa (penance) – Her name means “one who performs Tapa (penance)”. 

She was born to Himalaya. Devrishi Narada influenced her thoughts and as a result, she practised tough penances as she was determined to obtain Lord Shiva as her divine consort. She spent hundred of years eating very little or nothing at all, but her penance was so pure and had so much strength, power that it caused great disturbance in all the three worlds. Her desire to obtain Lord Shiva as her divine consort was eventually fulfilled. 

Goddess Brahmcharini blesses you with great emotional strength and you may be able to keep your mental balance and confidence even in the darkest hour. She inspires you to hold on to your ethics and march on the path of duty. By the grace of Maa Brahmacharini, you strive to move forward in life without getting disheartened by the numerous challenges coming your way. Her blessings help you get rid of selfishness, ego, greed and laziness.

Dhyana for Brahmachanrini

Dadhānā kara padmābhyām akṣamālā kamaṇḍalū |
Dēvī prasīdatu ma'ī brahmacāriṇyanuttamā ||


Japa mantra

Om Devee Bhrahma Charinye Nama:
Enquire Now